Kerala

ഓണം സാത്താൻ ആരാധന; ‘അസുരനായ ഒരു പൈശാചിക വ്യക്തിയെ സ്വീകരിക്കുന്നോ?; ‘കാണം വിറ്റും ഓണം ഉണ്ണണം എന്നൊക്കെ പറയുന്നതില്‍ എന്ത് നന്മയാണുള്ളത്?; പാലാ രൂപതയ്ക്ക് കീഴിലെ വികാരി തോമസ് വാഴച്ചാരിക്കലിന്റെ പ്രസംഗം വിവാദമാകുന്നു

കോട്ടയം: ഓണം സാത്താൻ ആരാധനയാണെന്ന തോമസ് വാഴച്ചാരിക്കലിന്റെ വിവാദ പരാമര്‍ശത്തില്‍ വിമര്‍ശനങ്ങള്‍ വ്യാപകമാകുന്നു. പാലാ രൂപതയ്ക്ക് കീഴിലെ വികാരിയാണ് ഇദ്ദേഹം.
യഥാര്‍ത്ഥ മഹാബലി ഈശോയാണ്. ഓണാഘോഷത്തിന്റെ ചൈതന്യം മുഴുവനും ഒരു പൈശാചിക അരൂപിയെ സ്വീകരിക്കുന്നതിന്റെ ഭാഗമാണ്. കാണം വിറ്റും ഓണം ഉണ്ണണം എന്ന് പറയുന്നതില്‍ എന്ത് നന്മയാണുള്ളതെന്നും തോമസ് വാഴച്ചാരിക്കല്‍ ആരായുന്നു.

വികാരി തോമസ് വാഴച്ചാരിക്കല്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയില്‍ പറഞ്ഞതിങ്ങനെ,
‘കാണം വിറ്റും ഓണം ഉണ്ണണം എന്നൊക്കെ പറയുന്നതില്‍ എന്ത് നന്മയാണുള്ളത്? കടമെടുത്തും വിറ്റു തുലച്ചും ശാപ്പാട് കഴിച്ച് ആഘോഷിച്ചിട്ട് നാളെ എന്ത് ചെയ്യും. ബുദ്ധിയുള്ള ഒരു വ്യക്തിക്കും സ്വീകാര്യമായ പാതയല്ല അത്. യഥാര്‍ത്ഥ സൗഭാഗ്യം അങ്ങനെയല്ല വരേണ്ടത്. ബാഹ്യമായ ഒരാഘോഷത്തിലേക്ക് നമ്മെ കൊണ്ടു പോകുന്നത് ലൗകികമായ രീതിയാണ്. അത് സാത്താന്റെ ശൈലിയാണ്. നന്മയുടെ ആഘോഷമായി സൂചിപ്പിക്കുന്ന ഈ ആഘോഷം പൈശാചികമായ അടിമത്തമാണ്. അസുരനായ ഒരു പൈശാചിക വ്യക്തിയെ സ്വീകരിക്കാനുള്ള ആഘോഷത്തിന്റെ ഭാഗമാണ്’.

‘സാത്താന്റെ സാന്നിധ്യമുള്ള ഇത്തരം അവസരങ്ങളേയും മേഖലകളേയും തിരിച്ചറിഞ്ഞ് അവയെ നമ്മള്‍ ദൂരീകരിക്കുകയാണ് വേണ്ടത്. ഓണത്തിന് പാടുന്ന പാട്ടൊന്നും മഹാബലിയുടെ കാലത്തേതല്ല. അങ്ങനെയൊരു കാലം ഉണ്ടായിട്ടു പോലുമില്ല. അടുത്ത കാലത്തെ ദശകങ്ങളില്‍ എഴുതി പാടിയ പാട്ടാണ് കള്ളവുമില്ല ചതിയുമില്ല എള്ളോളമില്ല പൊളിവചനം എന്നൊക്കെയുള്ളത്. കള്ളവും ചതിയുമില്ലാത്തത് അവസ്ഥയൊന്നുമില്ല, അതൊക്കെ ഈശോ പ്രഘോഷിച്ച ദൈവ രാജ്യത്തിലാണ് കാണുന്നത്’

‘ഈശോ പ്രഘോഷിച്ച ദൈവരാജ്യത്തിന്റെ ഒരു ഡ്യൂപ്ലിക്കേറ്റാണ്, നിഷ്ഫലമായ പരിശ്രമമാണ് ഈ മഹാബലി. യഥാര്‍ത്ഥ മഹാബലി ഈശോ തന്നെയാണ്. അതിനെ മറികടക്കാന്‍ ഒരു ബലിയുമില്ല. അറിഞ്ഞു കൊണ്ട് ബലിയായ വ്യക്തിയാണ് ഈശോ. അബദ്ധം പറ്റി ചവിട്ടിത്താഴ്ത്തപ്പെട്ട വ്യക്തി എങ്ങനെയാണ് ബലിയാകുന്നത്? വിശുദ്ധ കുര്‍ബാനയാണ് യഥാര്‍ത്ഥ സദ്യ. സമൂഹത്തിലെ ഭിന്നിപ്പിന് കാരണം ഓണാഘോഷങ്ങളിലൂടെ കയറ്റിവച്ച പൈശാചിക അരൂപികളുടെ സാന്നിധ്യമാണെന്നും വികാരി പറഞ്ഞു വയ്ക്കുന്നു. മലയാളികളുടെ ദേശീയോത്സവമായ ഓണത്തിനെതിരെ വികാരി നടത്തിയ കടത്ത വിദ്വേഷ പ്രസംഗത്തിൽ പ്രതിഷേധം വ്യാപകമാകുകയാണ്

admin

Recent Posts

കമ്മികൾക്ക് മാസ് കാണിക്കാൻ മോദിയുടെ പ്രിയ ശിഷ്യനായ പവൻ കല്യാണിന്റെ ചിത്രം തന്നെ വേണമല്ലേ…? |pawan kalyan

കമ്മികൾക്ക് മാസ് കാണിക്കാൻ മോദിയുടെ പ്രിയ ശിഷ്യനായ പവൻ കല്യാണിന്റെ ചിത്രം തന്നെ വേണമല്ലേ...? |pawan kalyan

11 mins ago

കണ്ണീരണിഞ്ഞ് നാട്! കുവൈറ്റ് ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ 10.30-ഓടെ കൊച്ചിയിലെത്തും; സ്വീകരിക്കാൻ പ്രത്യേക സജ്ജീകരണം

കൊച്ചി: കുവൈറ്റ് ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ ഇന്ന് രാവിലെ 10.30-ഓടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തും. നേരത്തെ രാവിലെ 8.30 ഓടെ എത്തുമെന്നായിരുന്നു…

2 hours ago

‘ഭരണത്തിന്റെയും പാർട്ടിയുടെയും തെറ്റുകൾ ചൂണ്ടിക്കാട്ടിയതിന്റെ പേരിൽ പോരാളി ഷാജിയെ ക്രൂശിക്കുന്നത് സ്റ്റാലിനിസം’; ചെറിയാൻ ഫിലിപ്പ്

തിരുവനന്തപുരം: ‘പോരാളി ഷാജി’ ഉൾപ്പെടെയുള്ള ഇടതുപക്ഷ അനുകൂല സമൂഹമാധ്യമ ഗ്രൂപ്പുകളെ തള്ളിപ്പറഞ്ഞ കണ്ണൂർ ജില്ലാ സെക്രട്ടറിയും ലോക്സഭാ തെരഞ്ഞെടുപ്പിൽ കണ്ണൂരിലെ…

3 hours ago

കുതിച്ചുപായാൻ വരുന്നത് ഒന്നും രണ്ടുമല്ല! ഞെട്ടിക്കാനൊരുങ്ങി ഭാരതം |VANDEBHARAT|

കുതിച്ചുപായാൻ വരുന്നത് ഒന്നും രണ്ടുമല്ല! ഞെട്ടിക്കാനൊരുങ്ങി ഭാരതം |VANDEBHARAT|

3 hours ago

ജി-7 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി ഇറ്റലിയിലെത്തി; വിവിധ ലോകനേതാക്കളുമായി കൂടിക്കാഴ്ച നടത്തും

അപുലിയ: ജി 7 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇറ്റലിയിലെത്തി. മൂന്നാം തവണയും പ്രധാനമന്ത്രിയായ ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ വിദേശ…

3 hours ago

‘നമ്മള്‍ നല്ലതു പോലെ തോറ്റു! ക്ഷേമ പെന്‍ഷന്‍ മുടങ്ങിയത് ഉൾപ്പെടെ തെരഞ്ഞെടുപ്പിൽ തിരിച്ചടിയായി’: എം.വി.ഗോവിന്ദന്‍

മലപ്പുറം: സംസ്ഥാന സര്‍ക്കാര്‍ വിതരണം ചെയ്തു വന്നിരുന്ന ക്ഷേമ പെന്‍ഷന്‍ മുടങ്ങിയത് ഉൾപ്പെടെ ലോക്സഭാ തെര‍ഞ്ഞെടുപ്പില്‍ വലിയ തിരിച്ചടിയുണ്ടാക്കിയെന്ന് സിപിഎം…

4 hours ago