Those who invested small amounts in the beginning will be rewarded with huge returns and trust; did Indian investors lose crores? Everything disappeared overnight
ദുബായിൽ കോടിക്കണക്കിന് പണവുമായി തട്ടിപ്പ് കമ്പനി നടത്തിപ്പുകാര്‍ മുങ്ങി. മലയാളികളടക്കം നിരവധിപേർക്ക് വൻ തുക നഷ്ടമായി . ദുബായ് ക്യാപിറ്റല്‍ ഗോള്‍ഡന്‍ ടവറില്‍ പ്രവര്‍ത്തിച്ചിരുന്ന ഗള്‍ഫ് ഫസ്റ്റ് കൊമേഴ്‌സ്യല്‍ ബ്രോക്കേഴ്‌സ് എന്ന സ്ഥാപനമാണ് നിരവധി നിക്ഷേപകരെ കബിളിപ്പിച്ചത് .
40ഓളം ജീവനക്കാരുണ്ടായിരുന്ന ഈ ബ്രോക്കറേജ് സ്ഥാപനം കൂടുതലായും മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരെ ലക്ഷ്യമിട്ടാണ് നിക്ഷേപ തട്ടിപ്പ് നടത്തിയിരുന്നതെന്നാണ് വിവരം .തുടക്കത്തില്‍ ചെറിയ തുകകള്‍ നിക്ഷേപിച്ചവര്‍ക്ക് വലിയ റിട്ടേണ്‍ നല്കി കൊണ്ടായിരുന്നു നിക്ഷേപകരുടെ വിശ്വാസം നേടിയെടുത്തിരുന്നത്.. ഒരു രാത്രി ജോലിക്കാര്‍ തിടുക്കത്തിലെത്തി ഓഫീസ് സാധനങ്ങള്‍ ഉള്‍പ്പെടെ എടുത്തു കൊണ്ട് പോകുകയായിരുന്നു.
അതേസമയം കെട്ടിടത്തിലെ 302, 305 സ്യൂട്ടുകളായിരുന്നു ഗള്‍ഫ് ഫസ്റ്റ് കൊമേഴ്‌സ്യല്‍ ബ്രോക്കേഴ്‌സ് വാടകയ്ക്ക് എടുത്തിരുന്നത്. പണം നഷ്ടപ്പെട്ടവര്‍ നല്‍കുന്ന സൂചന പ്രകാരം മലയാളികള്‍ അടക്കമുള്ളവര്‍ ഈ കമ്പനിയില്‍ ജീവനക്കാരായി ഉണ്ടായിരുന്നു.വളരെ ആസൂത്രിതമായ രീതിയിലാണ് ഈ സംഘം തട്ടിപ്പ് നടത്തിയതെന്നാണ് പോലീസ് നിരീക്ഷണം. ദുബായ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഗള്‍ഫ് ഫസ്റ്റ് കൊമേഴ്‌സ്യല്‍ ബ്രോക്കേഴ്‌സ് എന്ന സ്ഥാപനത്തിനൊപ്പം സിംഗ്മ വണ്‍ ക്യാപിറ്റല്‍ എന്ന പേരും തട്ടിപ്പിനായി സംഘം ഉപയോഗിച്ചിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. അടുത്തിടെ ഗള്‍ഫ് രാജ്യങ്ങളില്‍ നിക്ഷേപ തട്ടിപ്പ് വ്യാപകമായിട്ടുണ്ട്.
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പൾസർ സുനി ഉൾപ്പെടെ 6 പ്രതികൾക്കും 20 വർഷം തടവ്. പ്രോസിക്യൂഷന്റെയും പ്രതികളുടെയും വാദം…
ഹിന്ദുക്കൾക്ക് നിരാഹാര സമരം നടത്താൻ അനുമതി നൽകി ഹൈക്കോടതി ! പ്രകോപനപരമായ മുദ്രാവാക്യം ഉണ്ടാകരുതെന്ന കർശന ഉപാധികളോടെ നിരാഹാര സമരത്തിന്…
അടുത്തിടെ കീഴടങ്ങിയ മാവോയിസ്റ്റ് നേതാക്കളായ തക്കൽപള്ളി വാസുദേവ റാവു എന്ന അഷന്ന, മല്ലോജുല വേണുഗോപാൽ എന്ന സോനു എന്നിവരെ ചോദ്യം…
ദില്ലി : പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ഡിസംബര്‍ 19-ന് അവസാനിക്കുന്നതിന് മുമ്പായി ഇതുവരെയുള്ള പ്രകടനം വിലയിരുത്താന്‍ വേണ്ടി രാഹുൽ ഗാന്ധി…
ശരീരത്തിൽ ഇൻസുലിൻ എന്ന ഹോർമോൺ ശരിയായി പ്രവർത്തിക്കാതിരിക്കുന്നത് അല്ലെങ്കിൽ വേണ്ടത്ര ഇൻസുലിൻ ഉത്പാദിപ്പിക്കാത്തത് കൊണ്ടാണ് ഇത് സംഭവിക്കുന്നത്. #diabeteslife #diabetesmellitus…
സ്വർണ വില ഉയരാൻ തന്നെയാണ് സാധ്യതയെന്ന് സാമ്പത്തിക വിദഗ്ധനായ സന്തോഷ് ടി വർഗീസ്. സ്വർണ്ണത്തിന്റെ വില എന്ന് പറയുന്നത് ആഗോള…