India

റഫ്രിജറേറ്റർ പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു;കംപ്രസർ പൊട്ടി വിഷവാതകം വീടിനുള്ളിൽ പരന്നാണ് അപകടമെന്ന് പോലീസ്

ചെന്നൈ:തമിഴ്നാട് ചെങ്കൽപേട്ടിൽ റഫ്രിജറേറ്റർ പൊട്ടിത്തെറിച്ച് അപകടം.ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് ദാരുണാന്ത്യം.ഏറെ കാലമായി അടച്ചിട്ടിരുന്ന വീട്ടിലെ റഫ്രിജറേറ്റർ പ്രവർത്തിപ്പിക്കാൻ ശ്രമിച്ചപ്പോഴാണ് അപകടമുണ്ടായത്. കംപ്രസർ പൊട്ടിത്തെറിച്ച് വിഷവാതകം വീടിനുള്ളിൽ പരന്നാണ് അപകടമെന്ന് പോലീസ് അറിയിച്ചു.

സഹോദരങ്ങളായ ഗിരിജ, രാധ, രാജ്കുമാർ എന്നിവരാണ് മരിച്ചത്. മരിച്ച രാജ്കുമാറും കുടുംബവും വിദേശത്തുനിന്ന് കഴിഞ്ഞ ദിവസമാണ് നാട്ടിലെത്തിയത്. ഗിരിജയുടെ ഭർത്താവ് വെങ്കിട്ടരാമൻ കഴിഞ്ഞ വർഷം ഗുഡുവാഞ്ചേരി ജയലക്ഷ്മി സ്ട്രീറ്റിലെ ഈ അപ്പാർട്ട്‌മെന്റിലാണ് അസുഖത്തെ തുടർന്ന് മരിച്ചത്. മരണശേഷം ഗിരിജ മകനോടൊപ്പം ദുബായിലേക്ക് താമസം മാറി. നവംബർ രണ്ടിന് വെങ്കിട്ടരാമന്റെ ഒന്നാം ചരമവാർഷികത്തിന് ഗിരിജയും കുടുംബവും അവരുടെ വീട്ടിലേക്ക് വരികയായിരുന്നു. ചടങ്ങുകൾ നടത്താൻ സഹോദരന്റെ കുടുംബവും സഹോദരിയും എത്തിയിരുന്നു.

പുലർച്ചെ പൊട്ടിത്തെറിയുടെ ശബ്ദം കേട്ടെത്തിയ അയൽക്കാ‍ർ പോലീസിനെയും അഗ്നിരക്ഷാ സേനയെയും വിവരം അറിയിച്ചു. എന്നാൽ രക്ഷാ പ്രവർത്തനം തുടങ്ങുമ്പോഴേക്കും വിഷവാതകം വീട്ടിൽ നിറഞ്ഞ് മൂന്നുപേർ മരിച്ചു. വാതിൽ തകർത്ത് വീട്ടിലുണ്ടായിരുന്ന മറ്റ് രണ്ടുപേരെ രക്ഷിച്ചു. രാജ്കുമാറിന്‍റെ ഭാര്യ ഭാർഗവി, മകൾ ആരാധ്യ എന്നിവരാണ് രക്ഷപ്പെട്ടത്. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഒരു വർഷമായി അടച്ചിട്ടിരിക്കുകയായിരുന്ന വീട്ടിൽ ഉപയോഗിക്കാതെ കിടന്ന റഫ്രിജറേറ്റർ പ്രവർത്തിപ്പിക്കാൻ ശ്രമിച്ചപ്പോൾ കംപ്രസർ പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ച ചെങ്കൽപ്പേട്ട് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. കൂടുതൽ അന്വേഷണത്തിന് ശേഷമേ അപകടത്തിൽ വ്യക്തതയുണ്ടാകൂ എന്ന് പോലീസ് അറിയിച്ചു.

anaswara baburaj

Recent Posts

ഓർക്കാട്ടേരിയിലെ ഷബ്‌നയുടെ ആത്മഹത്യ! യുവതിയെ മരണത്തിലേക്ക് തള്ളി വിട്ടത് ഭർതൃ വീട്ടുകാരുടെ പീഡനമെന്ന് കുറ്റപത്രം

കോഴിക്കോട് : ഏറാമലയിലെ ഷബ്‌നയുടെ മരണത്തിൽ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. യുവതിയെ മരണത്തിലേക്ക് തള്ളി വിട്ടത് ഭർതൃ വീട്ടുകാരുടെ…

30 mins ago

മഹാ വികാസ് അഘാഡി സഖ്യമല്ല, മഹാ വിനാശ് അഘാഡി സഖ്യം ! എൻഡിഎയുടെ വിജയം തെളിയിക്കാൻ പ്രതിപക്ഷത്തിന്റെ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് ബിജെപി വനിതാ നേതാവ് ഷൈന എൻസി

മുംബൈ : എൻഡിഎ സർക്കാരിന് മഹാ വികാസ് അഘാഡിയുടെ സർട്ടിഫിക്കറ്റിന്റെ ആവശ്യമില്ലെന്ന് ബിജെപി വനിതാ നേതാവ് ഷൈന എൻസി. എൻഡിഎ…

2 hours ago

ഇടത് വലത് മുന്നണികൾ കേരളത്തിൽ മുസ്ലീം പ്രീണനം നടത്തുന്നു! ആഞ്ഞടിച്ച് വെള്ളാപ്പള്ളി |Vellapally Natesan

ഇടത് വലത് മുന്നണികൾ കേരളത്തിൽ മുസ്ലീം പ്രീണനം നടത്തുന്നു! ആഞ്ഞടിച്ച് വെള്ളാപ്പള്ളി |Vellapally Natesan

2 hours ago

ജൂലൈ നാലിന് നടക്കുന്ന തെരഞ്ഞെടുപ്പിൽ ഋഷി സുനകിനെ കാത്തിരിക്കുന്നത് വൻ തിരിച്ചടി ? |rishi sunak

ജൂലൈ നാലിന് നടക്കുന്ന തെരഞ്ഞെടുപ്പിൽ ഋഷി സുനകിനെ കാത്തിരിക്കുന്നത് വൻ തിരിച്ചടി ? |rishi sunak

2 hours ago

പാർട്ടി മാറി ചിന്തിക്കണം ; ജനങ്ങളെ കേൾക്കാൻ തയാറാകണം ! തെരഞ്ഞെടുപ്പിൽ പാർട്ടി അനുഭാവികളുടെ വോട്ട് പോലും കിട്ടിയില്ല ; തുറന്നടിച്ച് സിപിഐഎം നേതാവ് തോമസ് ഐസക്ക്

എറണാകുളം : ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനുണ്ടായ കനത്ത തോൽവിയിൽ പാർട്ടിക്കെതിരെ തുറന്നടിച്ച് സിപിഐഎം നേതാവ് തോമസ് ഐസക്ക്. തെരഞ്ഞെടുപ്പിൽ പാർട്ടി…

2 hours ago

കെഎസ്ആർടിസി ബസിൽ ലൈംഗികാതിക്രമം; ശല്യം ചെയ്ത യുവാവിനെ മർദ്ദിച്ച് 23കാരി, ശേഷം മാസ് ഡയലോഗും!

കോഴിക്കോട്: കെഎസ്ആർടിസി ബസിൽ വച്ച് യുവതിക്ക് നേരെ ലൈംഗികാതിക്രമം. മാനന്തവാടിയിൽ നിന്നും കോഴിക്കോട് പോകുന്ന കെഎസ്ആർടിസി ബസിൽ വച്ചാണ് 23കാരിക്ക്…

3 hours ago