പമ്പാനദിയിൽ ഒഴുക്കിൽപ്പെട്ട് ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. ഇന്ന് വൈകുന്നേരം നാല് മണിയോടെ റാന്നി ചന്തക്കടവിലാണ് സംഭവം. റാന്നി ഉതിമൂട് കരിംകുറ്റിക്കൽ, പുഷ്പമംഗലത്ത് വീട്ടിൽ അനിൽ കുമാർ (50), മകൾ നിരഞ്ജന (17), അനിൽ കുമാറിന്റെ സഹോദരൻ സുനിലിന്റെ മകൻ ഗൗതം (15) എന്നിവരാണ് മരിച്ചത്. ഒരാളെ നിലവിളി കേട്ടെത്തിയ ആളുകൾ രക്ഷിച്ചു. സുനില്‍ കുമാറിന്റെ സഹോദരി ആശയെയാണ് രക്ഷപെടുത്തിയത്.
ആദ്യം മുങ്ങിത്താഴ്ന്ന ഗൗതത്തെ രക്ഷിക്കാനുള്ള ശ്രമിക്കുന്നതിനിടെ മറ്റുള്ളവരും ഒഴുക്കിൽപ്പെടുകയായിരുന്നു. ഏറെനേരത്തെ തിരച്ചിലിനൊടുവിൽ ഗൗതമിന്റെ മൃതദേഹമാണ് ആദ്യം കണ്ടെത്തിയത്. പിന്നീട് അനിലിന്റെയും നിരഞ്ജനയുടെയും മൃതദേഹം കണ്ടെത്തുകയായിരുന്നു.
മന്ത്രി റോഷി ആഗസ്റ്റിന്, എസ്. പി വി. അജിത് എന്നിവര്‍ രക്ഷപ്രവര്‍ത്തനത്തിന് നേതൃത്വം നല്കി.
തിരുവനന്തപുരം : ഖുറാൻ പഠിക്കാനെത്തിയ പതിനൊന്നുകാരനെ പീഡിപ്പിച്ച ഉസ്താദിന് 56 വർഷം കഠിനതടവും 75000 രൂപ പിഴയും വിധിച്ച് തിരുവനന്തപുരം…
അഫ്സൽ ഗുരുവിനും യാക്കൂബ് മേമനും ശേഷം മറ്റൊരു പാക് ഭീ-ക-ര-നെ കൂടി തൂ-ക്കി-ലേ-റ്റു-ന്നു
മോദി 3.0 യിൽ ഉൾപ്പെടുത്തണം! അഭ്യർത്ഥനയുമായി പിഒകെ വിമോചന പ്രവർത്തകൻ
കുവൈത്തില്‍ മലയാളികളടക്കം നിരവധി ഇന്ത്യക്കാരുടെ മരണത്തിനിടയാക്കിയ തീപിടിത്തത്തിൽ കൂടുതൽ പേരും മരിച്ചത് പ്രാണരക്ഷാര്‍ഥം കെട്ടിടത്തിന് മുകളിൽ നിന്നും എടുത്തുചാടിയതാണെന്ന വെളിപ്പെടുത്തലുമായി…
തമിഴിസൈ സൗന്ദർരാജന് കർശന താക്കീത് അമിത് ഷായെ ചൊടിപ്പിച്ചത് എന്ത് ? വൈറലായി വീഡിയോ
സ്പീക്കർ സ്ഥാനം ടി ഡി പിക്ക് അല്ല ; എന്നാൽ നായിഡുവിനും സന്തോഷം ; കാരണം ഇതോ ?