Spirituality

വിളിച്ചാൽ വിളിപ്പുറത്ത് എത്തുന്ന ശ്രീ മഹാദേവന് അധികമാരും അറിയാത്ത മഹത്ത്വം ഉണ്ട്; ശ്രീ തൃശിലേരി മഹാദേവക്ഷേത്രത്തിന്റെ വിശേഷങ്ങൾ

നൂറ്റാണ്ടുകൾ പഴക്കമുള്ള സ്വയംഭൂ ശിവക്ഷേത്രം. നൂറ്റെട്ട് ശിവാലയത്തിൽ ഒന്ന്. നൂറ്റെട്ട് ദുർഗാലയത്തിൽ ഒന്ന്. വയനാട് ജില്ലയിൽ മാനന്തവാടിയിൽ നിന്നും 12കിലോമീറ്റർ വടക്ക് മാറി തൃശിലേരി എന്ന മനോഹര ഗ്രാമത്തിൽ സർവ്വ ഐശ്വര്യ സിദ്ധി പ്രദായകൻ ആയ ശ്രീ മഹാദേവൻ്റെ ക്ഷേത്രം കുടികൊള്ളുന്നു. ഗിരിനിരകളുടെ താഴ്‌വാരത്തിൽ കിളികളുടെ കൂജനവും പാദസരംകിലുക്കി കുണുങ്ങി ചിരിയോടെ ഒഴുകുന്ന അരുവിയുടെയും ഇടകലർന്ന പ്രകൃതി വാദ്യത്തിൻ്റെ അകമ്പടിയോടെ ശംഖു നാദം കേട്ട് പള്ളിയുണരുന്ന ശ്രീ മഹാദേവൻ.വിളിച്ചാൽ വിളിപ്പുറത്ത് എത്തുന്ന ശ്രീ മഹാദേവന് അധികമാരും അറിയാത്ത മഹത്ത്വം ഉണ്ട്.

പടിഞ്ഞാറോട്ട് ദർശനം ആണെങ്കിലും നിർമല സ്നേഹ സ്വരൂപനാണ് ദേവൻ. ക്ഷേത്ര മതിൽകെട്ടിനകത്തേക്ക് പ്രവേശിക്കുമ്പോൾ തന്നെ മനസ്സ് കുളിരും. അഭിഷേകപ്രിയനാണ് ഭഗവാൻ. ആയിരംകുടം ജലഭിഷേകം നടത്തിയാൽ ഏതു ദുരിതവും അകലും നല്ലതായ ഏതു ആഗ്രഹവും സാധിക്കും. ശ്രീമഹാദേവനോടു തൊഴുതു പ്രാർത്ഥിച്ച് ആഗ്രഹിച്ച കാര്യം നടന്നതിനു ശേഷം മാത്രം ആയിരംകുടം അഭിഷേകം കഴിപ്പിച്ചാൽ മതി എന്നതാണ് ഇവിടത്തെ ഒരു പ്രത്യേകത.

തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിൽ (Temple) ബലിതർപ്പണം നടത്താൻ വരുന്നവര് ആദ്യം തൃശിലേരി വന്ന് വിളക്ക് മാല പായസം കഴിപ്പിച്ചു വേണം തിരുനെല്ലി പോകാൻ. തിരുനെല്ലിയിൽ ശിവ പാദത്തിൽ ബലിയിട്ട് മഹാവിഷ്ണു പാദത്തിൽ മോക്ഷത്തിനായി സമർപ്പിക്കുന്നു . ശിവപാദ ത്തിൽ വിളക്ക് ഇല്ല. വിളക്ക് തൃശിലേരി മഹാദേവൻ്റെ തിരുമുന്നിൽ ആണ്. അതിനാണ് തൃശിലേരി വന്ന് ശിവന് നെയ്‌വിളക്ക് മാല പായസം എന്നിവ നേദിച്ചെ തിരുനെല്ലി പോകാവൂ എന്ന് പറയുന്നത്. അപ്രകാരം ചെയ്താൽ മാത്രമേ നിങ്ങൾ ചെയ്യുന്ന കർമ്മത്തിന് പൂർണ്ണത ഉണ്ടാവുകയുള്ളൂ എന്ന് പറയുന്നത്. പണ്ട് ഇവിടെ നിന്നും തിരുനെല്ലിയിലേക്കും കൊട്ടിയൂരേക്കും കാനന പാത ആണ് ഉണ്ടായിരുന്നത്. പരശുരാമ പ്രതിഷ്ഠ ആണ് ജലദുർഗ. ജലത്തിന് നടുവിലുള്ള ശ്രീകോവിലിൽ കുടികൊള്ളുന്ന ദേവിക്ക് ജന്മ നക്ഷത്രത്തിൽ 6 തവണ സ്വയംവര പുഷ്പാഞ്ജലി നടത്തിയാൽ വിവാഹ തടസ്സം നീങ്ങി വിവാഹം നടക്കും. മഴക്കാലത്ത് കലങ്ങാത്തതും വേനൽക്കാലത്ത് വറ്റാത്തതുമായ ക്ഷേത്രക്കുളത്തിലേക്ക് ഉറവയായി തിരുനെല്ലി പാപനാശിനി തീർത്ഥം എത്തിച്ചേരുന്നു. ക്ഷേത്രക്കുളവും തീർത്ഥക്കുളവും സ്വയംഭൂ ശിലയേക്കാൾ ഉയരത്തിൽ സ്ഥിതി ചെയ്യുന്നു. ശ്രീകോവിലിന് അൻപത് മീറ്റർ ഉയരത്തിലാണ് നാഗങ്ങൾ കുടിയിരിക്കുന്ന ദൈവത്താർ മണ്ഡപവും പരദേവതയും ഭദ്രകാളിയും കൂടിയിരിക്കുന്നത്. തീർത്ഥക്കുളത്തിന് ഗണപതി കാവലിരിക്കുന്നു. കൂടാതെ ആൽത്തറ ഗണപതി. ഗോശാലകൃഷ്ണൻ. ജഡാദാരിയായി തപസ്സിൽ ഇരിക്കുന്ന അയ്യപ്പനും. നന്ദികേശ്വരനും നിത്യ പൂജ നടക്കുന്നു.

ടിപ്പുവിൻ്റെ പടയോട്ട കാലത്ത് തീവെച്ചു നശിപ്പിച്ച ക്ഷേത്രം പിന്നീട് കുടകു ബ്രാഹ്മിൻസ് സ്വയം ഭൂ ശില കണ്ടെത്തി ആരാധിച്ചു. പിന്നിട് പഴശ്ശിരാജ ഒളിവിൽ കഴിയുന്ന സമയത്ത് ക്ഷേത്രം പുനരുദ്ധീകരിച്ച് പരദേവത ആയി ആരാധിച്ചു പോന്നു എന്നും പറയപ്പെടുന്നു.

admin

Recent Posts

ലോകത്തിലെ ഏറ്റവും ഉയരമേറിയ റെയിൽവേ പാലത്തിലൂടെ തീവണ്ടി കൂകി പാഞ്ഞു; ആദ്യ പരീക്ഷണ ഓട്ടം വിജയകരമായി പൂർത്തിയാക്കിയതായി അശ്വിനി വൈഷ്ണവ്

കശ്മീർ: ലോകത്തിലെ ഏറ്റവും ഉയരമേറിയ റെയിൽവേ പാലമായ ചെനാബ് ആർച്ച് ബ്രിഡ്ജിലൂടെ സങ്കൽദാൻ-റീസി ട്രെയിൻ ആദ്യ പരീക്ഷണ ഓട്ടം വിജയകരമായി…

22 mins ago

തൃത്താലയിൽ എസ്‌ഐയെ വാഹനം ഇടിപ്പിച്ച കേസ്; ഒരാള്‍ കൂടി പിടിയില്‍; ഉദ്യോഗസ്ഥനെ ഇടിച്ചു തെറിപ്പിച്ചത് കൊല്ലണമെന്ന ഉദ്ദേശത്തോടെയെന്ന് എഫ്‌ഐആര്‍

പാലക്കാട്: തൃത്താലയില്‍ വാഹനപരിശോധനയ്ക്കിടെ എസ്‌ഐയെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ കൂടി പിടിയില്‍. വാഹനം ഓടിച്ചിരുന്ന 19 കാരന്‍…

40 mins ago

കോവിഡിന് ശേഷം ആശങ്കയോടെ ലോകം, ഇനിയെന്ത് ? |JAPAN|

കോവിഡിന് ശേഷം ആശങ്കയോടെ ലോകം, ഇനിയെന്ത് ? |JAPAN|

49 mins ago

യാത്രാപ്രേമികൾക്ക് ഒരു സന്തോഷ വാർത്ത…! കിടിലന്‍ സൗകര്യത്തോടെ വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ വരുന്നു; ​പരീ​ക്ഷ​ണ​യോ​ട്ടം ഓ​ഗ​സ്റ്റി​ൽ

ദില്ലി: വ​ന്ദേ​ഭാ​ര​ത് സ്ലീ​പ്പ​ർ ട്രെ​യി​നു​ക​ളു​ടെ പ​രീ​ക്ഷ​ണ​യോ​ട്ടം ഓ​ഗ​സ്റ്റി​ൽ ന​ട​ത്തു​മെ​ന്ന് റെ​യി​ൽ​വേ മ​ന്ത്രി അശ്വ​നി വൈ​ഷ്ണ​വ്. വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളുടെ പൂർണമായ…

1 hour ago

ര_ക്ത_രക്ഷസുകൾ യാഥാർഥ്യം !!! ഞെട്ടി വിറച്ച് ലോകം

ര_ക്ത_രക്ഷസുകൾ യാഥാർഥ്യം !!! ഞെട്ടി വിറച്ച് ലോകം

1 hour ago

എന്തുകൊണ്ട് തോറ്റു? ലോക്സഭാ തെരഞ്ഞെടുപ്പ് തോൽ‌വിയിൽ മണ്ഡല അടിസ്ഥാനത്തിൽ സമഗ്ര പരിശോധനയ്‌ക്കൊരുങ്ങി സിപിഎം

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ വൻ തോൽവി നേരിട്ടതിന്റെ കാരണം കണ്ടെത്താൻ മണ്ഡല അടിസ്ഥാനത്തിൽ സമഗ്ര പരിശോധനയ്ക്കൊരുങ്ങി സിപിഎം. പാർട്ടി വോട്ടുകളിലെ…

2 hours ago