കേസുമായി ബന്ധപ്പെട്ട് പിടിയിലായവർ
റായ്പുര്‍: വരുന്ന തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്‌ളാഗ് ഓഫ് ചെയ്യാനിരിക്കുന്ന വന്ദേ ഭാരത് എക്‌സ്പ്രസിനുനേരേ കല്ലെറിഞ്ഞ പ്രതികൾ അറസ്റ്റിലായി. ഛത്തീസ്ഗഢിലെ ഭാഗ്ബഹറ റെയില്‍വേ സ്റ്റേഷന് സമീപത്ത് വച്ചാണ് പരീക്ഷണയോട്ടത്തിനിടെ എക്‌സ്പ്രസിനുനേരേ കല്ലേറുണ്ടായത്. ഇന്നലെ രാവിലെയുണ്ടായ സംഭവത്തില്‍ അഞ്ച് പ്രതികളെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.ഛത്തീസ്ഗഢിലെ ദുര്‍ഗില്‍നിന്ന് ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്തേക്കാണ് പുതിയ സര്‍വീസ്. പരീക്ഷണയോട്ടത്തിനിടെ വിശാഖപട്ടണത്തുനിന്ന് ദുര്‍ഗിലേക്ക് മടങ്ങുന്നതിനിടെയാണ് ട്രെയിനിന് നേരേ കല്ലേറുണ്ടായത്.
ഭാഗ്ബഹറ സ്വദേശികളായ ശിവകുമാര്‍ ഭാഗേല്‍, ദേവേന്ദ്രകുമാര്‍, ജീത്തു പാണ്ഡെ, സോന്‍വാനി, അര്‍ജുന്‍ യാദവ് എന്നിവരാണ് പിടിയിലായത്. ആക്രമണത്തില്‍ ട്രെയിനിലെ മൂന്ന് കോച്ചുകളിലെ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നിരുന്നു.
വിശാഖപട്ടണം വന്ദേഭാരത് എക്‌സ്പ്രസിന് പുറമേ രാജ്യത്തെ ആദ്യ വന്ദേമെട്രോ സര്‍വീസും 20 കോച്ചുകളുള്ള ആദ്യത്തെ വന്ദേഭാരത് എക്‌സ്പ്രസും തിങ്കളാഴ്ച പ്രധാനമന്ത്രി ഫ്‌ളാഗ്ഓഫ് ചെയ്യും. ഗുജറാത്തിലെ ഭുജില്‍നിന്ന് അഹമ്മദാബാദിലേക്കാണ് രാജ്യത്തെ ആദ്യ വന്ദേമെട്രോ സര്‍വീസ്. ഇരുപത് കോച്ചുകളുള്ള വന്ദേഭാരത് എക്‌സ്പ്രസ് വാരാണസി-ദില്ലിറൂട്ടിലും സര്‍വീസ് നടത്തും. ഇതിനൊപ്പം ടാറ്റാനഗര്‍-പാറ്റ്‌ന , നാഗ്പുര്‍-സെക്കന്തരാബാദ്, കോലാപ്പൂര്‍-പുണെ, ആഗ്ര കാന്റ്-ബനാറസ്, പുണെ-ഹുബ്ബള്ളി റൂട്ടുകളിലും പുതിയ വന്ദേഭാരത് എക്സ്പ്രസുകൾ തിങ്കളാഴ്ച മുതല്‍ ഓടിത്തുടങ്ങും.
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…
തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…
ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…
'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…