cultural events

തുണ ചാരിറ്റബിൾ സൊസൈറ്റിയുടെ ചൂഡാമണി പുരസ്‌കാരം ഡോ പി. രാജീവിനും, ജീമോൻ തമ്പുരാൻ പറമ്പിനും; പുരസ്‌കാരദാനം വരുന്ന ശനിയാഴ്ച

ആലപ്പുഴ : വിവിധ മേഖലകളിലെ നിസ്വാർത്ഥ സേവനങ്ങൾക്കായുള്ള തുണ ചാരിറ്റബിൾ സൊസൈറ്റിയുടെ ഇക്കൊല്ലത്തെ ചൂഡാമണി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച യുവകർഷകനുള്ള കർഷക ചൂഡാമണി പുരസ്കാരത്തിനായി ആലപ്പുഴ മുഹമ്മ സ്വദേശി ജീമോൻ തമ്പുരാൻ പറമ്പിനെ തിരഞ്ഞെടുത്തു. മികച്ച ഡോക്ടർക്കുള്ള വൈദ്യ ചൂഡാമണി പുരസ്കാരം ആലപ്പുഴ മുല്ലയ്ക്കൽ സ്വദേശി ഡോ. പി രാജീവിനാണ്.

രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള നാടൻ പശുക്കളെ സംരക്ഷിക്കുകയും ജൈവ കൃഷിരീതിയിലൂടെ വിഷ രഹിത ഭക്ഷണം എന്ന ആശയം പ്രചരിപ്പിക്കുകയും ചെയ്തതിനാണ് ജീമോനെ കർഷക ചൂഡാമണിയായി തിരഞ്ഞെടുത്തത്. സാമ്പത്തിക ലാഭം നോക്കാതെ സാധാരണക്കാർക്കും പാവപ്പെട്ടവർക്കും മികച്ച ചികിത്സ ഉറപ്പാക്കുന്ന യഥാർത്ഥ ആതുര സേവനത്തിനാണ് ഡോ പി രാജീവിനെ വൈദ്യചൂഡാമണി പുരസ്കാരം നൽകി ആദരിക്കുന്നത്.

പ്രശസ്ത കവി വയലാർ ശരത് ചന്ദ്രവർമ്മ അദ്ധ്യക്ഷനായ ജൂറിയാണ് പുരസ്കാര ജേതാക്കളെ തിരഞ്ഞെടുത്തത്. 11,111 രൂപയും ശിൽപ്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. ഇതിനായി പൊതുജനങ്ങളിൽ നിന്നുള്ള നാമനിർദ്ദേശങ്ങളും സ്വീകരിച്ചിരുന്നുവെന്ന് ജൂറി ചെയർമാൻ വയലാർ ശരത് ചന്ദ്ര വർമ്മ, തുണ ചാരിറ്റബിൾ സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടർ സന്ദീപ് വാചസ്പതി, ചെയർമാൻ ജി. വിനോദ് കുമാർ എന്നിവർ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. വരുന്ന ശനിയാഴ്ച രാവിലെ 10 മണിക്ക് ആലപ്പുഴ ഗൗരി ഓഡിറ്റോറിയത്തിൽ നടക്കുന്ന വിജയഭേരി 2023 എന്ന ചടങ്ങിൽ പുരസ്കാരങ്ങൾ വിതരണം ചെയ്യും. ഇത്തവണത്തെ എസ്.എസ്.എൽ.സി, പ്ലസ് ടൂ പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിക്കും. കൊച്ചിൻ ഷിപ്പ് യാർഡ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മധു.എസ് നായർ, പ്രശസ്ത ചലച്ചിത്ര താരം ശിവദ എന്നിവർ അവാർഡുകൾ വിതരണം ചെയ്യും.

Anandhu Ajitha

Recent Posts

അമേരിക്കയെ ഞെട്ടിച്ച് വമ്പൻ കരാറും എണ്ണിയാലൊടുക്കാത്ത നേട്ടവും ഭാരതത്തിന് സമ്മാനിച്ച് മോദി

ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള സാമ്പത്തിക ബന്ധം കൂടുതൽ കരുത്തുറ്റതാക്കുന്ന ചരിത്രപരമായ സ്വതന്ത്ര വ്യാപാര കരാർ (FTA) യാഥാർഥ്യമായിനിലവിലെ ഇന്ത്യ-അമേരിക്ക ബന്ധത്തിന്റെ…

36 minutes ago

ഉറക്കം നഷ്ടപ്പെട്ട് ഇസ്ലാമിസ്റ്റുകൾ ! ബംഗ്ലാദേശിൽ ഒരു ഇന്ത്യാ വിരുദ്ധനെ കൂടി തീർത്ത് അജ്ഞാതൻ

ഇസ്‌ലാമിസ്റ്റുകളെ ഞെട്ടിച്ചു കൊണ്ട് കടുത്ത ഇന്ത്യാ വിരുദ്ധനായ മറ്റൊരു നേതാവിനെ കൂടി അജ്ഞാതർ വധിച്ചിരിക്കുകയാണ്. മുഹമ്മദ് മൊതാലേബ് സിക്ദർ എന്ന…

38 minutes ago

ടെസ്‌ലയുടെ പരീക്ഷണങ്ങളിലും ചിന്തകളിലും ഭാരതീയ വേദാന്തത്തിന്റെ സ്വാധീനം | SHUBHADINAM

നിക്കോള ടെസ്‌ല എന്ന വിഖ്യാത ശാസ്ത്രജ്ഞനും ഭാരതീയ ദർശനങ്ങളും തമ്മിലുള്ള ബന്ധം ശാസ്ത്രലോകത്തെ വളരെ കൗതുകകരമായ ഒരു അധ്യായമാണ്. ടെസ്‌ലയുടെ…

41 minutes ago

ഷിബുവിന്റെ ഹൃദയം ദുർഗയിൽ മിടിച്ചു !, ശസ്ത്രക്രിയ വിജയകരമെന്ന് അധികൃതർ ; ചരിത്രമെഴുതി എറണാകുളം ജനറൽ ആശുപത്രി

കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിലെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരം. . തിരുവനന്തപുരത്ത് മസ്തിഷ്ക മരണം സംഭവിച്ച കൊല്ലംസ്വദേശി ഷിബുവിന്റെ…

13 hours ago

ബംഗ്ലാദേശിലെ ഹിന്ദു വംശഹത്യ !അന്താരാഷ്ട്ര സമൂഹത്തിന്റെ മൗനം പ്രതിഷേധാർഹമെന്ന് കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ

കോഴിക്കോട് : ബംഗ്ലാദേശിൽ ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരെ തുടർച്ചയായി നടക്കുന്ന അതിക്രമങ്ങളിൽ കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.…

15 hours ago

അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ മാർട്ടിന്റെ വീഡിയോ പ്രചരിപ്പിച്ചവർ പിടിയിൽ ! വീഡിയോ പ്രത്യക്ഷപ്പെട്ടത് ഇരുന്നൂറിലേറെ സൈറ്റുകളിലെന്ന് കണ്ടെത്തൽ ; പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടി തുടരും

നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തി രണ്ടാം പ്രതി മാർട്ടിൻ ആന്റണി പോസ്റ്റ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചവർ പിടിയിലായി.…

15 hours ago