Categories: Kerala

അടിമപ്പണി ചെയ്യാൻ വേറെ ആളെ നോക്ക്; ഓപ്പൺ സർവ്വകലാശാലയിലെ കാര്യങ്ങൾ അത്ര ഓപ്പൺ അല്ല, തുരങ്കം തുരക്കാൻ ബിഷപ്പിനെ വിളിച്ചതെന്തിന്?

കൊല്ലത്ത് ശ്രീനാരായണ ഗുരുദേവന്റെ നാമം മാത്രം ഉപയോഗിച്ച് ഇപ്പോൾ പ്രവർത്തനം ആരംഭിച്ച ഓപ്പൺ സർവ്വകലാശാലയിലെ കാര്യങ്ങൾ അത്ര ഓപ്പണായിട്ടല്ല നടക്കുന്നതെന്ന് തുഷാര്‍ വെളളാപ്പളളി. വരാൻ പോകുന്ന തെരഞ്ഞെടുപ്പ് പ്രചരണത്തിനുള്ള ആവേശം കൂട്ടാന്‍ പുറം മോടി കൊണ്ട് ഗുരുവിന്റെ പേര് നൽകി, ഭൂരിപക്ഷ സമുദായത്തെയോ ഗുരുവിന്റെ ഭക്തരെയോ തൃപ്തിപ്പെടുത്താനാണ് പരിപാടിയെങ്കിൽ നിങ്ങൾക്ക് തെറ്റിയെന്നും
കാലം മാറിയെന്നും, രാഷ്ട്രീയ അടിമത്വം അവസാനിച്ചു എന്നും തുഷാര്‍ തന്‍റെ ഫെയ്സ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കുന്നു.

ശ്രീനാരായണ ​ഗുരു ഓപ്പൺ സർവകലാശാലയുടെ ഉദ്ഘാടന ചടങ്ങിൽ ഒരു എസ്എൻഡിപി ഭാരവാഹിയെ പോലും ക്ഷണിച്ചില്ലെന്നും വെളളാപ്പളളി കുറ്റപ്പെടുത്തി. ഉത്ഘാടന ചടങ്ങിൽ ശ്രീനാരായണ ഗുരുവിന്റെ അനുയായികളായുള്ള ശിവഗിരി മoത്തിലെ ഒരു സ്വാമിയെ എങ്കിലും വിളിക്കാമായിരുന്നുവെന്നും തുഷാര്‍ പറഞ്ഞു. ഉത്ഘാടന വേദിയ്ക്ക് വളരെ അടുത്താണ് ശിവഗിരി മഠം. കോവിഡ് പ്രോട്ടോക്കോൾ ആണ് പ്രശ്നമെങ്കിൽ അത് ആ വേദിയിലെ രാഷ്ട്രീയക്കാർക്കും ബാധകമായിരുന്നില്ലേ എന്നും സ്വാമിമാർ വന്നില്ലായെങ്കിൽ, ശ്രീനാരായണ ഗുരുദേവൻ സ്ഥാപിച്ച എസ്എന്‍ഡിപി യോഗത്തിന്റെ നേതാക്കളെയോ യൂണിയൻ – ശാഖാ പ്രതിനിധികളെയോ വിളിക്കാമായിരുന്നില്ലേ എന്നും തുഷാര്‍ തന്‍റെ ഫെയ്സ്ബുക്കില്‍ കുറിച്ച കുറിപ്പില്‍ ചോദിക്കുന്നു.

അതേസമയം കഴിഞ്ഞ ദിവസം സർക്കാർ നടത്തിയ വയനാട് തുരങ്കത്തിന്റെ ഉത്ഘാടന ചടങ്ങിൽ താമരശ്ശേരി ബിഷപ്പിനെ വിളിച്ചതറിഞ്ഞു. വിഷയത്തില്‍
ഏറെ കൗതുകം തോന്നുന്നുവെന്നും, ഇവിടെ ഗുരുദേവന്റെ കൃതികൾ പാഠ്യവിഷയമല്ല. ഗുരു എറ്റവും കൂടുതൽ കൃതികളെഴുതിയ സംസ്കൃത ഭാഷ കൈകാര്യം ചെയ്യുന്നുമില്ല. യുജിസി നിബന്ധനകൾ അട്ടിമറിച്ച് പുറം വാതിൽ നിയമനങ്ങൾ നടത്താൻ ഗുരുവിന്റെ പേരിൽ ഒരു യൂണിവേഴ്‌സിറ്റിയോ? എന്നും അദ്ദേഹം ചോദിക്കുന്നു. റിയാസിന്റെ അദ്ധ്യാപകനും ഉന്നത വിദ്യഭ്യാസ വകുപ്പു മന്ത്രി കെ.ടി.ജലീലിന്റെ സുഹൃത്തുമായ ഒരാളെ ഇറക്കുമതി ചെയ്ത് വൈസ് ചാൻസലർ ആക്കിയത് എന്തിനാണെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

മുസ്ലിം സമുദായത്തിലെ സഹോദരങ്ങൾ ഒരാളും ഗുരുവിനെ ഒരു ഹിന്ദു സന്യാസിയായി കാണില്ല. അവർ ഗുരുവിനെ വിശാലമായാണ് കാണുന്നത്.അതു കൊണ്ടു ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റി ഒരു ഹിന്ദു സർവ്വകലാശാലയല്ല. അതു കൊണ്ട് ശ്രീ നാരായണ ദർശനം അറിയുന്നവർ വൈസ് ചാൻസലർ ആയാൽ അവർക്ക് വിഷമം തോന്നില്ല. മത സന്തുലിതാവസ്ഥ നിലനിർത്തി എല്ലാവരെയും തൃപ്തിപ്പെടുത്താനാണ് ഈ തീരുമാനമെങ്കിൽ ആരാണ് ജാതിയും മതവും വംശവും പറഞ്ഞ് വോട്ട് പിടിക്കാൻ നോക്കുന്നതെന്നും അദ്ദേഹം തുറന്നടിച്ചു.

കെ.ടി.ജലീലിന്റെ വാശിക്കുമുന്നിൽ കെട്ടടങ്ങേണ്ട കനലല്ല സര്‍വ്വകലാശാലയെന്നും
ഇത്തരം ചെപ്പടിവിദ്യയിൽ രാഷ്ട്രീയം പണയം വയ്ക്കുന്നവരല്ല ഗുരുപരമ്പരയിലെ അവസാന കണ്ണികളും പുതുതലമുറയിലെ വിശ്വാസികളുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പാരമ്പര്യരാഷ്ടീയ അടിമത്വം അവസാനിച്ചെന്നും അവകാശ പോരാട്ടങ്ങളിലൂടെ സാമൂഹിക നീതി ഉറപ്പാക്കാൻ ശ്രീനാരായണ സമൂഹം
ഉണർന്നിരിക്കുകയാണെന്നും തുഷാര്‍ തന്‍റെ ഫെയ്സ്ബുക്ക് കുറിപ്പീല്‍ ഓര്‍മ്മിപ്പിക്കുന്നു. നേരത്തെ ഇടതുപക്ഷ സർക്കാർ ശ്രീനാരായണീയ സമൂഹത്തിന്റെ കണ്ണിൽ കുത്തിയെന്നും അധസ്ഥിത വിഭാഗങ്ങളെ അധികാര ശ്രേണിയിൽ നിന്നും ആട്ടിയകറ്റുന്ന പതിവ് ഈ സർക്കാരും ആവർത്തിച്ചുവെന്നും ഈഴവ സമുദായത്തെ സർക്കാർ ചതിച്ചു എന്നും ആരോപിച്ച് സംസ്ഥാന സര്‍ക്കാരിനെതിരെ വെളളാപ്പളളി നടേശനും രംഗത്ത് വന്നിരുന്നു.

B4 Admin

Recent Posts

ഷെയ്ഖ് ഹസീനയുടെ മടങ്ങിവരവിന് മുന്നോടിയായി ബംഗ്ലാദേശിൽ വീണ്ടും രാഷ്ട്രീയ സംഘർഷം: അവാമി ലീഗ് പ്രവർത്തകർ കൊല്ലപ്പെട്ടു, 14 ജില്ലകളിൽ അക്രമം

ബംഗ്ലാദേശിൽ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ തിരിച്ചുവരവ് പ്രഖ്യാപനത്തിന് പിന്നാലെ രാഷ്ട്രീയ സംഘർഷം രൂക്ഷമാകുന്നു. അവാമി ലീഗ് ആഹ്വാനം ചെയ്ത…

4 hours ago

ഛത്തീസ്ഗഢിൽ മാവോയിസ്റ്റ് ഒളിത്താവളത്തിൽ വൻ സ്വർണവേട്ട: 4.29 കോടി രൂപയുടെ സ്വർണവും 24.22 ലക്ഷം രൂപയും പിടിച്ചെടുത്തു

ഛത്തീസ്ഗഢിലെ മാവോയിസ്റ്റ് വിരുദ്ധ നീക്കങ്ങളുടെ ഭാഗമായി ബിജാപൂർ ജില്ലയിൽ ഭൂമിക്കടിയിൽ ഒളിപ്പിച്ച നിലയിൽ വൻതോതിൽ സ്വർണവും പണവും സുരക്ഷാസേന പിടിച്ചെടുത്തു.…

4 hours ago

സഹവർത്തിത്വത്തിന്റെയും വിശ്വാസസ്വാതന്ത്ര്യത്തിന്റെയും സന്ദേശവുമായി ആരാധനാസ്വാതന്ത്ര്യ ദിനാഘോഷം

കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്കിന്റെ നേതൃത്വത്തിൽ ആരാധനാസ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. തിരുവനന്തപുരം ഫോർട്ട് സ്കൂളിൽ താലൂക്ക് പ്രസിഡന്റ്…

5 hours ago

ത്രിപുര അതിർത്തിയിൽ നുഴഞ്ഞുകയറ്റശ്രമം: ബംഗ്ലാദേശ് പൗരനും നാല് ഇന്ത്യൻ ഇടനിലക്കാരും അറസ്റ്റിൽ

ത്രിപുരയിലെ യു.എൻ.സി നഗർ അതിർത്തി മേഖലയിൽ നടത്തിയ സുരക്ഷാ പരിശോധനയിൽ ഒരു ബംഗ്ലാദേശ് പൗരനെയും നാല് ഇന്ത്യൻ ഇടനിലക്കാരെയും സുരക്ഷാസേന…

5 hours ago

അൽബേനിയയിൽ സ്വാതന്ത്ര്യദിനാഘോഷത്തിനിടെ പ്രക്ഷോഭം അക്രമാസക്തമായി: പോലീസുകാരന് നേരെ പെട്രോൾ ബോംബ് ആക്രമണം, സർക്കാർ കെട്ടിടങ്ങൾക്ക് തീയിട്ടു

അൽബേനിയയുടെ 114-ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് തലസ്ഥാനമായ ടിറാനയിൽ നടന്ന സർക്കാർ വിരുദ്ധ പ്രതിഷേധം അക്രമാസക്തമായി. പ്രധാനമന്ത്രി എഡി രാമയുടെ രാജി ആവശ്യപ്പെട്ട്…

6 hours ago

ബ്രിട്ടനിലെ പെൻഷൻ–ക്ഷേമ സംവിധാനങ്ങൾക്ക് നേരെ സൈബർ ആക്രമണം: ഓൺലൈൻ സേവനങ്ങൾ തടസ്സപ്പെട്ടു, പഴയ ഡിജിറ്റൽ അടിസ്ഥാനസൗകര്യങ്ങളുടെ സുരക്ഷയിൽ ആശങ്ക

ബ്രിട്ടനിലെ തൊഴിൽ–പെൻഷൻ വകുപ്പായ ഡിപ്പാർട്ട്‌മെന്റ് ഫോർ വർക്ക് ആൻഡ് പെൻഷൻസിന്റെ (DWP) ഡിജിറ്റൽ സംവിധാനങ്ങൾക്ക് നേരെയുണ്ടായ സൈബർ ആക്രമണത്തെത്തുടർന്ന് നിരവധി…

7 hours ago