Kerala

ശബരിമല എന്ന വാക്ക് എവിടെയും പറഞ്ഞില്ല; പ്രധാനമന്ത്രിയെ പ്രശംസിച്ച് തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ

തിരുവനന്തപുരം: പ്രധാനമന്ത്രിയെ പ്രശംസിച്ച് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. കോഴിക്കോട്ടെ തിരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്ത പ്രധാനമന്ത്രി ശബരിമല എന്ന വാക്ക് എവിടെയും പറഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയ ടിക്കാറാം മീണ ഈ ശൈലി എല്ലാവരും മാതൃകയാകണമെന്നും പറഞ്ഞു.

ലോക്‌സഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പെരുമാറ്റചട്ട ലംഘനത്തിനെതിരെ നിരവധി പരാതികള്‍ ഉയരുന്ന സാഹചര്യത്തില്‍ സ്ഥാനാര്‍ത്ഥികള്‍ക്കും നേതാക്കള്‍ക്കും മുന്നറിയിപ്പായാണ് മീണ ഇക്കാര്യം പറഞ്ഞത്. പെരുമാറ്റചട്ടത്തിന് ചില ലക്ഷ്മണരേഖയുണ്ടെന്നും അത് എല്ലാവരും പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. ആ ലക്ഷ്മണരേഖ കടന്നാല്‍ നടപടിയുണ്ടാവുമെന്ന് ടിക്കാറാം മീണ മുന്നറിയിപ്പ് നല്‍കി.

കാസര്‍കോട് ,തൃശ്ശൂര്‍ ,കൊല്ലം കലക്ടര്‍മാര്‍ക്ക് ലഭിച്ച പെരുമാറ്റ ചട്ടലംഘന പരാതികളില്‍ അവര്‍ക്ക് യുക്തമായ നടപടി സ്വീകരിക്കാമെന്നും അദ്ദേഹം പറഞ്ഞു.

Anandhu Ajitha

Recent Posts

എം എഫ് ഹുസൈന് അവാർഡ് നൽകിയപ്പോൾ തോന്നാത്ത വൃണം ആണോ ഇപ്പോൾ???

എം.എഫ്. ഹുസൈന് സരസ്വതിയെയും ഭാരതാംബയെയും അപമാനിക്കുന്ന ചിത്രങ്ങൾക്ക് എൽഡിഎഫ് സർക്കാർ അവാർഡ് നൽകിയപ്പോൾ തോന്നാതിരുന്ന വൃണം തന്നെയാണോ ഇപ്പോൾ സബരിമല…

3 minutes ago

സൈബർ ആക്രമണത്തിൽ പരാതി നൽകി നടി ആക്രമിക്കപ്പെട്ട കേസിലെ അതിജീവിത ! രണ്ടാം പ്രതി മാർട്ടിൻ പങ്കുവെച്ച് വീഡിയോ നീക്കണമെന്നാവശ്യം ; ഉടൻ കേസ് എടുത്തേക്കും

കൊച്ചി : സൈബർ ആക്രമണത്തിൽ പരാതി നൽകി നടി ആക്രമിക്കപ്പെട്ട കേസിലെ അതിജീവിത .കേസിൽ ശിക്ഷിക്കപ്പെട്ട രണ്ടാം പ്രതി മാർട്ടിൻ…

13 minutes ago

ശബരിമല സ്വര്‍ണക്കൊള്ളയില്‍ വീണ്ടും അറസ്റ്റ്!ഹൈക്കോടതി മുന്‍കൂര്‍ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറെ അറസ്റ്റ് ചെയ്ത് എസ്‌ഐടി

ശബരിമല സ്വര്‍ണക്കൊള്ളയില്‍ വീണ്ടും അറസ്റ്റ്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ശ്രീകുമാറിനെയാണ് എസ്‌ഐടി അറസ്റ്റ്‌ചെയ്തത്. പ്രതി പട്ടികയിൽ…

23 minutes ago

ജിഹാദ് വിജയിച്ചാൽ സ്ത്രീകൾ അടിമകളാണ്

ജിഹാദ് എന്നത് “തിന്മയ്‌ക്കെതിരായ ആത്മനിയന്ത്രണ പോരാട്ടം” മാത്രമാണെന്ന് ദിവ്യ എസ്. അയ്യർ പറയുമ്പോൾ, ചരിത്രവും യാഥാർത്ഥ്യവും വേറൊരു ചിത്രം കാണിക്കുന്നു.…

1 hour ago

‘ഗവര്‍ണറുടെ പിന്തുണയ്ക്ക് നന്ദി’; കെടിയു വൈസ് ചാൻസിലറായി ചുമതലയേറ്റ് ഡോ. സിസാ തോമസ്

തിരുവന്തപുരം : കേരള സാങ്കേതിക സര്‍വകലാശാല വിസിയായി ചുമതലയേറ്റെടുത്ത് സിസാ തോമസ്. കഴിഞ്ഞ ദിവസമാണ് സാങ്കേതിക സര്‍വകലാശാല, ഡിജിറ്റല്‍ സര്‍വകലാശാല…

2 hours ago

മ്യാന്മാർ സമരങ്ങളുടെ നായിക ജയിലിൽ കൊല്ലപ്പെട്ടെന്ന് സൂചന നൽകി ബന്ധുക്കൾ | AUNG SAN SUU KYI

പട്ടാള അട്ടിമറിക്ക് ശേഷം 2021 മുതൽ ജയിലിൽ കഴിയുന്ന ഓങ് സാങ് സൂചി മരിച്ചെന്ന് അഭ്യൂഹം ! രണ്ടു വർഷമായി…

3 hours ago