രാഹുൽ മാങ്കൂട്ടത്തിൽ
തിരുവനന്തപുരം : ലൈംഗിക പീഡനക്കേസിൽ ഒളിവിലുള്ള രാഹുല്‍ മാങ്കൂട്ടത്തിലിനായുള്ള കർണ്ണാടകയിലെ തെരച്ചിൽ അവസാനിപ്പിച്ച് അന്വേഷണസംഘം കേരളത്തിലേക്ക് മടങ്ങി. കർണ്ണാടക കേന്ദ്രീകരിച്ചായിരുന്നു പോലീസ് രാഹുല്‍ മാങ്കൂട്ടത്തിലിനായുള്ള അന്വേഷണം നടത്തിയിരുന്നത്. 11 ദിവസമായി ഒളിവില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍, രണ്ടാമത്തെ കേസില്‍ക്കൂടി മുന്‍കൂര്‍ ജാമ്യം ലഭിച്ചാല്‍ മാത്രമേ കേരളത്തിലേക്ക് മടങ്ങിവരാന്‍ സാധ്യതയുള്ളൂ എന്നാണ് വിവരം. രണ്ടാമത്തെ കേസിൽ ജാമ്യ ഹർജി പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റിയിരിക്കുകയാണ്. ആദ്യകേസിൽ ഹൈക്കോടതി രാഹുലിൻ്റെ അറസ്റ്റ് ഈ മാസം 15 വരെ തടഞ്ഞിരുന്നു. ഇതിനിടെയാണ് രണ്ടാമത്തെ ലൈംഗിക പീഡന കേസിലും രാഹുൽ മുൻകൂർ ജാമ്യഹർജി നൽകിയത്.
ഒന്നാമത്തെ കേസിൽ അറസ്റ്റ് തടഞ്ഞെങ്കിലും അന്വേഷണത്തിന്റെ ഭാഗമായി രാഹുല്‍ മാങ്കൂട്ടത്തിലിന് നോട്ടീസ് അയയ്ക്കാനാണ് അന്വേഷണ സംഘത്തിന്റെ നിലവിലെ തീരുമാനം. രണ്ടാമത്തെ കേസില്‍ അതിജീവിത ഇതുവരെയും മൊഴി നല്‍കിയിട്ടില്ല. അവരില്‍ നിന്നും നേരിട്ട് മൊഴിയെടുക്കാനും അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്. ആദ്യകേസിൽ പ്രാഥമികവാദം നടക്കുന്നിടെയായിരുന്നു രാഹുലിനെതിരെ രണ്ടാംകേസ് രജിസ്റ്റർ ചെയ്യപ്പെട്ടത്. പരാതിക്കാരിയുടെ മൊഴിയെടുക്കാത്തതും പരാതിയിൽ വ്യക്തതക്കുറവുള്ളതും കാരണം കൂടുതൽ അന്വേഷണം നടന്നിരുന്നില്ല. എങ്കിലും തെളിവുകളുടെ അടിസ്ഥാനത്തിൽ അറസ്റ്റിനു സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിലാണ് രാഹുൽ മുൻകൂർ ജാമ്യഹർജി നൽകിയത്. രണ്ടാമത്തെ കേസ് രാഷ്ട്രീയമായി കെട്ടിച്ചമച്ചതെന്നാണ് രാഹുൽ വാദിക്കുന്നത്.
അതേസമയം, അന്വേഷണത്തില്‍ വീഴ്ചയുണ്ടെന്നാരോപിക്കുകയാണ് കോൺഗ്രസ്. രാഹുല്‍ മാങ്കൂട്ടത്തില്‍ എവിടെയുണ്ട് എന്നതിനെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന് അറിവുണ്ടെന്ന് യുഡിഎഫ് കൺവീനർ അടൂര്‍ പ്രകാശ് ആരോപിച്ചു
കൊൽക്കത്ത: ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ കൊൽക്കത്ത സന്ദർശനത്തിനിടെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലുണ്ടായ സംഘർഷങ്ങളെയും ക്രമീകരണങ്ങളിലെ പാളിച്ചകളെയും രൂക്ഷമായി വിമർശിച്ച്…
തിരുവനന്തപുരം : ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പ്രഖ്യാപിച്ചത് പോലെ പ്രധാനമന്ത്രി നരേന്ദ്രമോദി 45 ദിവസത്തിനകം അനന്തപുരിയിലെത്തുമെന്ന് വി…
കേരളത്തിന്റെ ഭൂപ്രകൃതിയിൽ എവിടെ തിരിഞ്ഞാലും കാണുന്ന, വേഗത്തിൽ പടർന്നു കയറുന്ന, എന്നാൽ യാതൊരു പ്രയോജനവുമില്ലാത്ത ഒരു കളസസ്യമുണ്ട് അതാണ് 'കമ്മ്യൂണിസ്റ്റ്…
കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ കണ്ണൂർ പാനൂരിൽ വടിവാൾ അക്രമണം. പാനൂർ കുന്നോത്ത് പറമ്പ് പഞ്ചായത്ത് യുഡിഎഫ്…
പമ്പ : ശബരിമല സന്നിധാനത്ത് തീർത്ഥാടകർക്കിടയിലേക്ക് ഇടയിലേക്ക് പാഞ്ഞുകയറി അപകടം. രണ്ടുകുട്ടികള്‍ ഉള്‍പ്പെടെ ഒന്‍പതുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില…
ദില്ലി : തിരുവനന്തപുരം നഗരസഭയിൽ എൻഡിഎ വെന്നിക്കൊടി പായിച്ചതിന് പിന്നാലെ തിരുവനന്തപുരത്തിന് നന്ദിയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തിരുവനന്തപുരത്തിന് നന്ദിയെന്ന് എക്സിൽ…