ചന്ദ്രബാബു നായിഡു
തിരുപ്പതി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് ആന്ധ്രപ്രദേശ് സർക്കാർ. മരിച്ചവരുടെ കുടുംബങ്ങൾക്ക് 25 ലക്ഷം രൂപ വീതം നൽകുമെന്നാണ് സർക്കാർ പ്രഖ്യാപിച്ചിട്ടുള്ളത്. ഇന്നലെയാണ് തിരുപ്പതി ക്ഷേത്രത്തിലെ വൈകുണ്ഠ ഏകദേശി ദിവസത്തെ ദർശനത്തിനുള്ള കൂപ്പൺ വിതരണത്തിനിടെ ദുരന്തം ഉണ്ടായത്. അപകടത്തിൽ ആറ് പേരാണ് മരിച്ചത്.
അടുത്ത ദിവസങ്ങളിലായി മരിച്ചവരുടെ കുടുംബങ്ങളിലും പരിക്കേറ്റവർ ചികിത്സയിൽ കഴിയുന്ന ആശുപത്രികളിലും ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു സന്ദർശനം നടത്തും. ക്ഷേത്രത്തിൽ നടന്ന സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്താനും ചന്ദ്രബാബു നായിഡു ആവശ്യപ്പെട്ടിട്ടുണ്ട്.
തിരുപ്പതി ക്ഷേത്രത്തിലെ വൈകുണ്ഠ ഏകദേശി ദിവസത്തെ ദർശനത്തിനുള്ള കൂപ്പൺ വിതരണത്തിനിടെയായിരുന്നു ദുരന്തം ഉണ്ടായത്. കൂപ്പൺ കൗണ്ടർ തുറന്നതോടെ ജനങ്ങൾ ഓടിയടുത്തതോടെ കനത്ത തിക്കിലും തിരക്കിലും പെട്ടാണ് ആറ് പേർ മരിച്ചത്. തിരുപ്പതിയിലെ ദുരന്തത്തിൽ മരിച്ചവരിൽ ഒരു മലയാളിയും ഉൾപ്പെടുന്നുണ്ട്.ക്കിലുംപ്പെട്ട് മരിച്ചവരിൽ മലയാളിയും ആറുപേരില്‍ ഒരാള്‍ മലയാളി. പാലക്കാട് വണ്ണാമട വെള്ളാരംകല്‍മേട് സ്വദേശിനി നിര്‍മല (52) ആണ് മരിച്ചത്. ബന്ധുക്കള്‍ ഇക്കാര്യം സ്ഥിരീകരിച്ചു. നിര്‍മലയും ബന്ധുക്കളും അടങ്ങിയ ആറംഗ സംഘം ചൊവ്വാഴ്ചയാണ് തിരുപ്പതി ദര്‍ശനത്തിനായി പോയത്.
തിരുപ്പതി വൈകുണ്ഠ ഏകാദശക്കായി ടോക്കണ്‍ എടുക്കുന്നതിനിടെയാണ് അത്യാഹിതമുണ്ടായത്. തിക്കിലും തിരക്കിലുംപെട്ട് നിര്‍മല മരിച്ചെന്ന കാര്യം ബന്ധുക്കള്‍ വൈകിയാണ് അറിഞ്ഞത്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു.
അന്നത്തെ പ്രധാനമന്ത്രി ഗോവയെ മോചിപ്പിക്കാൻ നടപടിയെടുത്തില്ല ! സൈനിക നടപടി വൈകിപ്പിച്ചു ! എന്നാൽ ചെറിയ ഭൂഭാഗമായ ഗോവയ്ക്ക് വേണ്ടി…
ഗോവയെ കുറിച്ച് ചിലർ മോശം കാര്യങ്ങൾ പ്രചരിപ്പിക്കുന്നു ! ഗോവ ഭാരതത്തിന്റെ ദക്ഷിണ കാശിയാണ് ! രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചു…
യൂറോപ്യൻ രാജ്യമായ ഡെന്മാർക്ക് തങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മുഖാവരണം നിരോധിക്കാനായി നടത്തുന്ന പുതിയ നിയമനിർമ്മാണം അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടുന്നു.…
പോളണ്ടിലെ രാഷ്ട്രീയ ചരിത്രത്തിൽ നിർണ്ണായകമായ ഒരു മാറ്റം കുറിച്ചുകൊണ്ട്, രാജ്യത്തെ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഭരണഘടനാ ട്രൈബ്യൂണൽ പൂർണ്ണ നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്.…
വരുന്നത് നല്ല കാലം.. തടസങ്ങൾ മാറും , അർഹിച്ച അംഗീകാരം തേടിയെത്തും ! ജ്യോതിഷ പണ്ഡിതൻ പാൽക്കുളങ്ങര ഗണപതി പോറ്റി…
ആധുനിക പാശ്ചാത്യ ശാസ്ത്രം ഭൂമി ഉരുണ്ടതാണെന്ന് കണ്ടെത്തുന്നതിനും നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ ഇന്ത്യൻ വേദങ്ങളിലും പുരാതന ഭാരതീയ ശാസ്ത്ര ഗ്രന്ഥങ്ങളിലും…