tm-krishnachandran-guruvayur-melsanthi
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ മേല്‍ശാന്തിയെ തെരെഞ്ഞെടുത്തു. പാലക്കാട് കൂനത്തറ തിയ്യന്നൂര്‍ മനയില്‍ ടിഎം കൃഷ്ണചന്ദ്രനെയാണ് നറുക്കെടുപ്പിലൂടെ മേല്‍ശാന്തിയായി തെരഞ്ഞെടുത്തത്. ഏപ്രില്‍ ഒന്നു മുതല്‍ ആറു മാസത്തേക്കാണ് നിയമനം.
ഉച്ചപൂജയ്ക്കു ശേഷം നമസ്‌കാര മണ്ഡപത്തില്‍ ക്ഷേത്രം തന്ത്രി പി സി ദിനേശന്‍ നമ്പൂതിരിപ്പാടിന്റെ നിര്‍ദേശമനുസരിച്ച് വെള്ളിക്കുടത്തില്‍ നിക്ഷേപിച്ച പേരുകളില്‍ നിന്ന് നിലവിലെ മേല്‍ശാന്തി തെക്കേപ്പാട്ട് ജയപ്രകാശന്‍ നമ്പൂതിരിയാണ് നറുക്കെടുത്തത്.
അതേസമയം ദേവസ്വം ഭരണസമിതി അംഗങ്ങളായ മല്ലിശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, അഡ്വ.കെ.വി.മോഹന കൃഷ്ണന്‍ ,അഡ്മിനിസ്‌ട്രേറ്റര്‍ കെ.പി.വിനയന്‍, ഭക്തജനങ്ങള്‍, മാധ്യമ പ്രതിനിധികള്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു നറുക്കെടുപ്പ്.
പുതിയ മേല്‍ശാന്തി 12 ദിവസം ക്ഷേത്രത്തില്‍ ഭജനം നടത്തിയ ശേഷം 31 ന് രാത്രി ചുമതലയേല്‍ക്കും. ആറു മാസം ക്ഷേത്രത്തില്‍ താമസിച്ച് പുറപ്പെടാ ശാന്തിയായി പൂജകള്‍ നിര്‍വ്വഹിക്കും. 37കാരനായ ടി.എം. കൃഷ്ണചന്ദ്രന്‍ ബികോം കോഓപ്പറേഷന്‍ ബിരുദധാരിയാണ്. കൂടാതെ ഒറ്റപ്പാലം അര്‍ബന്‍ ബാങ്കിലെ ക്ലാര്‍ക്കാണ്.
നിഴൽ പോലെ കൂടെ നടന്നവർ ഇനി അപരിചിതരാകും. വരുന്നത് കഠിനമായ സമയം.നക്ഷത്രക്കാർ സൂക്ഷിക്കൂ. ജ്യോതിഷ പണ്ഡിതൻ പാൽക്കുളങ്ങര ഗണപതി പോറ്റി…
വേദങ്ങളിലും ഉപനിഷത്തുകളിലും ബുദ്ധിയെയും വിജയത്തെയും കുറിച്ച് ആഴമേറിയ നിരീക്ഷണങ്ങളുണ്ട്. കേവലം ലൗകികമായ അറിവിനേക്കാൾ ഉപരിയായി, ജീവിതത്തെ ശരിയായ ദിശയിൽ നയിക്കാനുള്ള…
തിരുവനന്തപുരം: വെങ്ങാനൂർ പൗർണ്ണമിക്കാവ് ശ്രീ ബാല ത്രിപുര സുന്ദരി ദേവീ ക്ഷേത്രത്തിൽ ധനു മാസത്തിലെ പൗർണ്ണമി ദിനമായ നാളെ നട…
പത്തനംതിട്ട: പത്തനംതിട്ടയിൽ പോക്‌സോ കേസ് പ്രതിയ്ക്ക് ജാമ്യം നിന്ന് സിഐ. സൈബർ സെൽ സിഐ സുനിൽ കൃഷ്ണനാണ് പ്രതിയ്ക്ക് വേണ്ടി…
ശ്രീനഗർ: കഴിഞ്ഞ നവംബറിൽ ദില്ലി ചെങ്കോട്ടയ്ക്ക് സമീപം നടന്ന ഭീകരാക്രമണത്തിന്റെ അന്വേഷണത്തിന്റെ ഭാഗമായി ഷോപ്പിയാനിലെ പദ്‌പവൻ വനമേഖലയിൽ ദേശീയ അന്വേഷണ…
ഉത്തർപ്രദേശിൽ ഭൂമാഫിയയുടെ കൈകളിൽ നിന്ന് തന്റെ പിതൃസ്വത്ത് തിരിച്ചുപിടിക്കാൻ വർഷങ്ങളായി പോരാടിയ സൈനികന്റെ മകൾക്ക് പുതുവർഷത്തിൽ നീതി വാങ്ങി നൽകി…