Kerala

ബ്രിട്ടീഷുകാർ ഭയന്ന പോരാട്ട വീര്യം!! കേരളത്തിൽ ബ്രിട്ടീഷുക്കാർക്കെതിരെ ആദ്യ യുദ്ധം പ്രഖ്യാപിച്ച നാട്ടുരാജാവ്: ഇന്ന് വീരകേരള സിംഹം കേരളവർമ്മ പഴശ്ശിരാജ ജന്മവാർഷിക ദിനം

വീരകേരള സിംഹം കേരളവർമ്മ പഴശ്ശിരാജയുടെ ജന്മവാർഷിക ദിനമാണ് ഇന്ന്. കേരള ചരിത്രത്തിൽ നിന്നും ഒരിക്കലും ആരും മറക്കാൻ പാടില്ലാത്ത ജീവിതമാണ് കേരളവർമ്മ പഴശ്ശിരാജയുടേത്. ദക്ഷിണഭാരതത്തിൽ കടന്നുകയറാനുള്ള ബ്രിട്ടീഷ് സൈന്യത്തിനെതിരെ ഒറ്റയ്‌ക്ക് നിന്ന് പോരാടിയ ഒരു രാജാവ് എന്നതിനപ്പുറം ഗോത്രസമൂഹത്തിനെ കരുത്തുറ്റവരാക്കിയെന്നതും കേരള സ്വാതന്ത്ര്യസമരത്തിലെ സുവർണ്ണ ഏടാണ്. കേരളത്തിൽ ബ്രിട്ടീഷുക്കാർക്കെതിരെ ആദ്യം യുദ്ധം പ്രഖ്യാപിച്ച നാട്ടുരാജാവ് ആണ് അദ്ദേഹം. ബ്രിട്ടീഷുകാർ ഏറെ ഭയന്നിരുന്ന ഒരു നാട്ടുരാജാവും പഴശ്ശിരാജ തന്നെയായിരുന്നു.

1753 ജനുവരി മൂന്നിനാണ് പഴശ്ശിരാജ ജനിച്ചത്. വടക്കേ മലബാറിലുളള കോട്ടയം രാജകുടുംബത്തിലാണ് പഴശ്ശിരാജ ജനിച്ചത്.വീരകേരള സിംഹം എന്നാണ് ചരിത്രം വീരപുരുഷനെ രേഖപ്പെടുത്തുന്നത്. ഗറില്ലാ യുദ്ധമുറയെന്നും ചതിയെന്നുമൊക്കെ പലതരത്തിൽ ചരിത്രത്തിൽ വ്യാഖ്യാനിക്കുന്ന പോരാട്ടത്തിന്റെ ഭാഗമാണ് പഴശ്ശിയുടെ ജീവിതം. ഉത്തരഭാരതത്തിൽ മാത്രം കേട്ടുകേൾവിയുള്ള ശക്തമായ പോരാട്ടത്തിന് സമാനമായ സ്വാതന്ത്ര്യ പോരാട്ടത്തിന് കേരളത്തിലും കരുത്തുള്ളവരുണ്ടെന്ന് കാണിച്ച രാജാവാണ് പഴശ്ശിരാജ.

ബ്രിട്ടീഷുകാരെ കേരളത്തിൽ നിന്നും തുരത്തിയോടിക്കുന്നതിനായുള്ള ജനകീയ പോരാട്ടങ്ങൾക്ക് നേതൃത്വം വഹിച്ച വീരപഴശ്ശി ബ്രിട്ടീഷുകാർ കൈയ്യടക്കിയ തന്റെ അധികാരം തിരികെ കിട്ടാൻ മാത്രമല്ല കേരളമണ്ണിന്റെ സ്വാതന്ത്ര്യത്തിനു കൂടി വേണ്ടിയാണ് പ്രവർത്തിച്ചത്.വയനാടൻ കാടുകളിൽ ഗറില്ലാ യുദ്ധമുറകളിലൂടെ ബ്രിട്ടീഷുകാർക്ക് തിരിച്ചടി കൊടുത്തും പോരാടിയ പഴശ്ശിരാജയെ സ്വാതന്ത്രസമര ചരിത്രങ്ങളിൽ വീരകേരള സിംഹം എന്നാണ് ചരിത്രകാരന്മാർ വിശേഷിപ്പിക്കുന്നത്. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയ്‌ക്കെതിരെ പ്രസിദ്ധമായ പഴശ്ശി വിപ്ലവം നയിച്ചു. നിരവധി തവണ ബ്രിട്ടീഷുകാരുമായി പോരാട്ടം നടത്തിയ മഹാനായ വീര സമരനായകൻ 1805 നവംബർ 30 ന് ബ്രിട്ടീഷ് സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിൽ വീരബലിദാനിയായി. മാനന്തവാടിയിലാണ് പഴശ്ശിയുടെ ശവകുടീരം സ്ഥിതി ചെയ്യുന്നത്

Anusha PV

Recent Posts

നയതന്ത്ര ചാനല്‍ വഴി അഫ്ഗാന്‍ കൗണ്‍സില്‍ ജനറല്‍ 25KG സ്വര്‍ണ്ണം കടത്തി !

ഡ്യൂട്ടി അടക്കേണ്ടതായ വസ്തുക്കളോ സ്വര്‍ണമോ കൈയിലുണ്ടോയെന്ന് ചോദിച്ചപ്പോള്‍ ഇല്ലെന്നായിരുന്നു അഫ്ഗാന്‍ കൗണ്‍സില്‍ ജനറലിന്റെയും മകന്റേയും മറുപടി. ബാഗേജുകളില്‍ ഒന്നും കണ്ടെത്തിയിരുന്നില്ല.…

7 hours ago

വി കെ ശ്രീകണ്ഠന്‍ 25K, കെ മുരളീധരന്‍ 20 K, ഷാഫി പറമ്പില്‍ 50 K. വയനാട്ടില്‍ രാഹുലിന് എത്ര ഭൂരിപക്ഷം?

രാഹുല്‍ ഗാന്ധിയ്ക്ക് എത്ര ഭൂരിപക്ഷം കിട്ടുമെന്ന് അവലോകനയോഗത്തിനു ശേഷവും വ്യക്തമല്ല. റായ് ബറേലിയിയ്ക്ക് പോയ സ്ഥാനാര്‍ത്ഥി അവിടെയും ജയിച്ചാല്‍ എന്തു…

7 hours ago

ഇന്ത്യയ്‌ക്കെതിരേ തെളിവു കണ്ടുപിടിക്കാന്‍ പണിപ്പെട്ട് കാനഡ| കസേര വിട്ടൊരു കളിയില്ല ട്രൂഡോയ്ക്ക്|

ഖലി-സ്ഥാ-ന്‍ ഭീ-ക-ര-ന്‍ ഹര്‍ദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയ സംഭവവുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന ഹിറ്റ് സ്‌ക്വാഡിലെ മൂന്ന് അംഗങ്ങളെ കനേഡിയന്‍ പോലീസ്…

9 hours ago

കടന്നു പോകുന്നത് കേരള ചരിത്രത്തിലെ സമാനതകളില്ലാത്ത ദിനം ; ഇന്ന് ധീര ദേശാഭിമാനി വീര വിനായക സവർക്കറുടെ കേരള സന്ദർശനത്തിന്റെ 84-മത് വാർഷികം

കടന്നു പോകുന്ന മെയ്‌ 4 എന്ന ഇന്നത്തെ ദിനം കേരള ചരിത്രത്തിൽ തന്നെ സമാനതകളില്ലാത്ത പ്രാധാന്യമർഹിക്കുന്നതാണ്. ധീര ദേശാഭിമാനി വീര…

9 hours ago

ആ സിവിൽ സർവീസ് മോഹം ഇനി പാതിവഴിയിൽ ഉപേക്ഷിക്കേണ്ട !ദേശീയ സേവാഭാരതി കേരളവും SAMKALP IAS കേരളയും സഹകരിച്ച് SAMKALP IAS അക്കാദമിയിൽ നടക്കുന്ന സൗജന്യ സിവിൽ സർവീസ് പ്രവേശന പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു

സിവിൽ സർവീസ് മോഹമുണ്ടെങ്കിലും പരിശീലനത്തിനാവശ്യമായ ഉയർന്ന ചെലവ് മൂലം മോഹം പാതി വഴിയിൽ ഉപേക്ഷിക്കുന്ന ഒത്തിരിയാളുകൾ നമുക്ക് മുന്നിലുണ്ട്. എന്നാൽ…

11 hours ago

“മേയറുടെ പക എന്റെ ജോലി തെറിപ്പിച്ചു !” ആരോപണവുമായി തിരുവനന്തപുരം നഗരസഭാ മുന്‍ ജീവനക്കാരൻ

നടുറോഡിൽ കെഎസ്ആർടിസി ഡ്രൈവറോട് കയർത്ത തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ ജീവനക്കാരെ ദ്രോഹിക്കുന്നു എന്ന പരാതി ആദ്യമായിട്ടല്ല. പുതിയ വെളിപ്പെടുത്തലുമായി…

11 hours ago