Today is the festival of colors! May this Holi fill the hearts of people with the colors of happiness and unity; Prime Minister Narendra Modi wishes the people a happy Holi
ദില്ലി : ഇന്ന് നിറങ്ങളുടെ ആഘോഷം .ഈ വർണോത്സവത്തിൽ രാജ്യത്തെ ജനങ്ങൾക്ക് ഹോളി ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ ഉത്സവകാലം സന്തോഷത്തിന്റെയും ഉത്സാഹത്തിന്റെയും ഐക്യത്തിന്റെയും നിറങ്ങൾ ജനമനസുകളിൽ നിറയ്‌ക്കട്ടെ,എന്ന് അദ്ദേഹം അദ്ദേഹം ആശംസിച്ചു . എക്‌സിൽ പങ്കുവെച്ച പോസ്റ്റിലൂടെയാണ് അദ്ദേഹം ഹോളി ആശംസകൾ നേർന്നത്.
ഹോളി ജീവിതത്തിൽ പുതിയ ഉത്സാഹവും ഊർജവും കൊണ്ടുവരുന്നതിനൊപ്പം ദേശീയ ഐക്യവും ശക്തിപ്പെടട്ടേയെന്ന്അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ജനങ്ങളെ ഒരുമിപ്പിക്കുന്നതിലും ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിലും ഹോളിയുടെ പങ്ക് ചൂണ്ടിക്കാട്ടി മോദി പൗരന്മാർക്ക് ഹൃദയംഗമമായ ആശംസകൾ നേർന്നു.മൗറീഷ്യസിലെ രണ്ടുദിവസത്തെ സന്ദർശനം പൂർത്തിയാക്കിയ പ്രധാനമന്ത്രി കഴിഞ്ഞ ദിവസമാണ് ദില്ലിയിൽ തിരിച്ചെത്തിയത് .പോർട്ട് ലൂയിസിൽ നടന്ന മൗറീഷ്യസ് ദേശീയ ദിന പരേഡിൽ പങ്കെടുത്ത പ്രധാനമന്ത്രിക്ക് രാജ്യം പരമോന്നതെ ദേശീയ ബഹുമതിയായ ഗ്രാൻഡ് കമാൻഡർ ഓഫ് ദി ഓർഡർ ഓഫ് ദി സ്റ്റാർ ആൻഡ് കീ ഓഫ് ദി ഇന്ത്യൻ ഓഷൻ നൽകി ആദരിച്ചു. തനിക്ക് നൽകിയ സ്വീകരണത്തിനും ആതിഥ്യമര്യാദയ്‌ക്കും മൗറീഷ്യസ് പ്രധാനമന്ത്രി ഡോ. നവീൻചന്ദ്ര രംഗൂലത്തിനും ജനങ്ങൾക്കും മോദി നന്ദി അറിയിച്ചു.
ശ്രീനഗര്‍ : ജമ്മു കശ്മീരിലെ ഉധംപുര്‍ ജില്ലയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഉധംപുരിലെ സോൻ ഗ്രാമത്തില്‍ ഇന്ന്…
ശ്രീനഗര്‍: പഹല്‍ഗാം ഭീകരാക്രമണത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി പ്രത്യേക എൻഐഎ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. ഉണ്ടായത്…
അമ്മാൻ: ത്രിരാഷ്ട്ര സന്ദർശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ജോർദാനിലെത്തി. ജോർദാൻ പ്രധാനമന്ത്രി ജാഫർ ഹസ്സൻ വിമാനത്താവളത്തിൽ വെച്ച് അദ്ദേഹത്തിന് ഊഷ്മളമായ…
ദില്ലി: ബിജെപി ദേശീയ വർക്കിംഗ് പ്രസിഡൻ്റായി ചുമതലയേറ്റെടുത്ത് നിതിൻ നബിൻ. ദില്ലിയിലെ പാർട്ടി ആസ്ഥാനത്തെത്തിയാണ് അദ്ദേഹം ചുമതലയേറ്റത്. ഊജ്വലസ്വീകരണമാണ് നേതാക്കളും…
ദില്ലി : പഹൽഗാം ഭീകരാക്രമണ കേസിൽ ദേശീയ അന്വേഷണ ഏജൻസി കുറ്റപത്രം സമർപ്പിച്ചു. ജമ്മുവിലെ എൻഐഎ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.…
ബിഹാറിൽ തോറ്റ കോൺഗ്രസിന് മോദിയെ കൊല്ലണം. കൊലവിളി മുദ്രാവാക്യവുമായി കോൺഗ്രസ് വനിതാ നേതാവ്. സംഭവം രാഹുൽ ഗാന്ധി പങ്കെടുത്ത പ്രതിഷേധ…