തിരുവനന്തപുരം: രാജ്യത്ത് കോവിഡ് വ്യാപനം ഏറ്റവും കൂടുതലായ സംസ്ഥാനമായി കേരളം തുടരുമ്പോഴും സഞ്ചാരികളെ സംസ്ഥാനത്തേക്ക് ക്ഷണിക്കുകയാണ് ടൂറിസം വകുപ്പ്. ട്വിറ്ററിലൂടെയാണ് സഞ്ചാരികളെ ക്ഷണിച്ചുകൊണ്ട് ട്വീറ്റ് ഇട്ടത്. ‘നിങ്ങൾ യഥാർത്ഥ സഞ്ചാരികൾ ആണെങ്കിൽ തീർച്ചയായും കേരളത്തിലെ കായലുകൾ സന്ദർശിക്കണം’ എന്നതായിരുന്നു ട്വീറ്റ്.
അതേസമയം കഴിഞ്ഞ ദിവസം സംസ്ഥാനത്ത് 31,145 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.03 ശതമാനമാണ്. ഈ സാഹചര്യത്തിൽ സംസ്ഥാന ടൂറിസം വകുപ്പിന്റെ ഈ ട്വീറ്റിനെ പരിഹസിച്ച് സാമൂഹിക മാധ്യമങ്ങളിൽ നിരവധി പേർ രംഗത്തെത്തിയിരിക്കുകയാണ്.
‘തീർച്ചയായും കേരളത്തിലേക്ക് വരും, ആദ്യം ഇന്നലത്തെ മുപ്പത്തോരായിരം എന്ന നിരക്ക് നിയന്ത്രിക്കൂ‘ എന്നാണ് ഒരാൾ അഭിപ്രായപ്പെട്ടത്. ഇന്നലെ മുപ്പത്തോരായിരം പേർക്ക് രോഗം ബാധിച്ചപ്പോഴും നിങ്ങൾ ടൂറിസം പ്രചരിപ്പിക്കുന്നുവെന്ന് മറ്റൊരാൾ ആശ്ചര്യപ്പെടുന്നു. ഏതായാലും ട്രോളുകൾ നിരന്നതോടെ ട്വീറ്റ് ഡീലീറ്റ് ചെയ്തിരിക്കുകയാണ് ടൂറിസം വകുപ്പ്.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona
കടുത്ത സാമ്പത്തിക പ്രതിസന്ധിയും റെക്കോർഡ് പണപ്പെരുപ്പവും മൂലം ഇറാനിൽ വ്യാപക പ്രതിഷേധങ്ങൾ ശക്തമാകുന്നു. മുല്ല ഭരണകൂടത്തിനെതിരെ തെരുവിലിറങ്ങിയ ജനങ്ങൾ രാജവംശം…
അനുദിനം പുതിയ വിവരങ്ങൾ മാദ്ധ്യമങ്ങളിലൂടെ പുറത്തു വരുന്ന ശബരിമല സ്വർണ്ണക്കൊള്ള സംബന്ധിച്ച പുതിയ വിവരങ്ങൾ അന്വേഷണത്തിലും , സ്വർണ്ണക്കൊള്ളയുടെ വ്യാപ്തിയിലേക്ക്,…
ആദ്യം പറഞ്ഞ ആരോപണങ്ങളിൽ നിന്ന് രമേശ് ചെന്നിത്തല പിന്മാറി ! സോണിയ ഗാന്ധിയുടെ ബന്ധുവിന് വിഗ്രഹകള്ളക്കടത്ത് സ്ഥാപനമുണ്ട് ! അന്വേഷണം…
ശാസ്തമംഗലം കൗൺസിലർ ആർ. ശ്രീലേഖയ്‌ക്കെതിരെ കള്ളക്കേസ് . എംഎൽഎ വി.കെ. പ്രശാന്തിന്റെ ഓഫീസ് കയ്യേറിയെന്ന പേരിലാണ് കേസ്. ഇതിന് പിന്നാലെ,…
പുതുവത്സരത്തലേന്നു 105 കോടി രൂപയ്ക്കു മുകളിൽ മദ്യം കുടിച്ചു വറ്റിച്ച മലയാളിയെ തേടി പുതിയൊരു ബ്രാൻഡ് മദ്യം കൂടി എത്തുന്നു…
ഇറാനിൽ വരും ദിവസങ്ങളിൽ സംഭവിക്കാൻ പോകുന്ന രാഷ്ട്രീയ മാറ്റങ്ങൾ ദക്ഷിണേഷ്യയുടെയും പശ്ചിമേഷ്യയുടെയും സമാധാനത്തെ എങ്ങനെ ബാധിക്കുമെന്നത് ആഗോള രാഷ്ട്രീയത്തിലെ ഏറ്റവും…