India

തമിഴ്നാട്ടിൽ സ്കൂളിൽ വിഷവാതക ചോർച്ച; വിദ്യാർത്ഥികൾ അവശനിലയിൽ; 67 കുട്ടികൾ ചികിത്സയിൽ; അന്വേഷണം ആരംഭിച്ചു

ചെന്നൈ: തമിഴ്നാട് കൃഷ്ണഗിരി ജില്ലയിലെ ഹൊസൂറിൽ വിഷവാതക ചോർച്ച. നൂറിലധികം സ്കൂൾ കുട്ടികളെ അവശനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിഷവാതകം സ്വശിച്ച് കുട്ടികൾ ഛർദ്ദിച്ച് അവശരാവുകയും സ്കൂൾ വളപ്പിലും ക്ലാസ് മുറികളിലും കുഴഞ്ഞുവീഴുകയായിരുന്നു. ഹൊസൂരിലെ ഒരു സർക്കാർ പ്രൈമറി സ്കൂളിലാണ് സംഭവം നടന്നത്.

സ്കൂളിലെ 67 കുട്ടികൾ ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്. വാതക ചോർച്ചയുടെ ഉറവിടം വ്യക്തമല്ല. സ്കൂളിലെ സെപ്റ്റിക് ടാങ്കിൽ നിന്നാകാം വിഷവാതകം ചോർന്നതെന്നാണ് പ്രാഥമിക നിഗമനം. കൂടാതെ സമീപമുള്ള വ്യവസായ ശാലകളിൽ നിന്നാണോ ഇതെന്നും അന്വേഷിക്കുന്നുണ്ട്.

പൊല്യൂഷൻ കൺട്രോൾ ബോർഡും വിദ്യാഭ്യാസ വകുപ്പും ഇക്കാര്യത്തിൽ അന്വേഷണം നടത്തുമെന്ന് അറിയിച്ചു.

Meera Hari

Recent Posts

വലിയ അളവിൽ കഞ്ചാവ് മിഠായികൾ! ലക്ഷ്യം സ്കൂൾ വിദ്യാർത്ഥികൾ; അരൂരിൽ അതിഥി തൊഴിലാളികളെ പിടികൂടി എക്സൈസ്

ആലപ്പുഴ: അരൂരില്‍ അതിഥി തൊഴിലാളികളില്‍ നിന്ന് 2000ത്തിലധികം കഞ്ചാവ് മിഠായികള്‍ പിടികൂടി എക്സൈസ്. ഉത്തര്‍പ്രദേശ് സ്വദേശികളായ രാഹുല്‍ സരോജ്, സന്തോഷ്…

3 hours ago

തെന്മല ഡാമിലെ ശുചിമുറിയില്‍ ക്യാമറ വെച്ചു; യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

കൊല്ലം: കൊല്ലത്ത് ശുചിമുറിയില്‍ ക്യാമറ വച്ച യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍. തെന്മല സ്വദേശി ആഷിക് ബദറുദ്ദീന്‍ (30)…

3 hours ago

കനത്ത മഴയ്ക്കിടെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിക്കപ്പെട്ട കുഞ്ഞിന്‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി

തിരുവനന്തപുരം: കനത്ത മഴയിൽ അമ്മതൊട്ടിലിൽ എത്തിയ കുഞ്ഞതിഥിക്ക് ‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി. സംസ്ഥാന ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത്…

3 hours ago