പ്രചരിക്കുന്ന ദൃശ്യങ്ങളിൽ നിന്ന്
തിരുവനന്തപുരം : ടി പി ചന്ദ്രശേഖരൻ വധക്കേസ് പ്രതിയും കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയുന്ന കൊടി സുനിയുടെ ട്രെയിൻ യാത്ര രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവയ്ക്കുന്നു. തൃശൂരിൽ നിന്നും കണ്ണൂരിലേക്ക് ഇയാൾ പോലീസ് സാന്നിധ്യത്തിൽ ട്രെയിനിൽ യാത്ര ചെയ്യുന്ന വീഡിയോയാണ് പുതിയ വിവാദങ്ങൾക്ക് തുടക്കമിട്ടിരിക്കുന്നത്. കൊടുംകുറ്റവാളിയായ ഇയാളുടെ കൈകളിൽ വിലങ്ങ് അണിയിച്ചിട്ടുണ്ടായിരുന്നില്ല.
പ്രമുഖ മാദ്ധ്യമപ്രവർത്തകൻ അനിൽ നമ്പ്യാർ ഫേസ്‌ബുക്കിലൂടെ ഈ വീഡിയോ പുറത്തുവിട്ടിരുന്നു. ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ഒരാളെ പുറത്തേക്ക് കൊണ്ടുപോകുമ്പോൾ പൊലീസ് പാലിക്കേണ്ട ചില മര്യാദകളുണ്ടെന്നും അതെല്ലാം കാറ്റിൽ പറത്തി സുനിക്ക് സുഖയാത്ര ഒരുക്കുകയാണ് പോലീസെന്നും ആരോപിക്കുന്ന കുറിപ്പിനൊപ്പമാണ് അദ്ദേഹം ഈ വീഡിയോ പുറത്ത് വിട്ടത്.
അനിൽ നമ്പ്യാർ പങ്കു വച്ച ഫേസ്സ്ബുക്ക്കുറിപ്പ് വായിക്കാം
ടി പി ചന്ദ്രശേഖരൻ വധക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയുന്ന സിപിഎം ക്രിമിനൽ കൊടി സുനി തൃശൂരിൽ നിന്നും കണ്ണൂരിലേക്ക് ട്രെയിനിൽ യാത്ര ചെയ്യുന്ന കാഴ്ചയാണിത്. ഇയാൾ കോളിളക്കമുണ്ടാക്കിയ ഫസൽ വധക്കേസിലും കതിരൂർ മനോജ് വധക്കേസിലും പ്രതിയാണ്. ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ഒരാളെ പുറത്തേക്ക് കൊണ്ടുപോകുമ്പോൾ പൊലീസ് പാലിക്കേണ്ട ചില മര്യാദകളുണ്ട്. അതെല്ലാം കാറ്റിൽ പറത്തി സുനിക്ക് സുഖയാത്ര ഒരുക്കുകയാണ് കെ പൊലീസ്.
കൈയാമം വെച്ചിട്ടില്ല. സുഹൃത്തുക്കളോടൊപ്പം കൂട്ടുകൂടി ഉല്ലസിക്കാനും ഫോൺ ചെയ്യാനും സ്റ്റേഷനുകളിൽ ആരാധകരുടെ സ്വീകരണം ഏറ്റുവാങ്ങാനുമൊക്കെ ഒരു കൊടും ക്രിമിനലിന് സൗകര്യം ചെയ്തു കൊടുത്ത പിണറായി പൊലീസിന്റെ ആ കരുതൽ ആരും കാണാതെ പോകരുത്. എല്ലാവരും കാൺകെ ഈ പാർട്ടി ഗുണ്ടയെ ഇങ്ങനെ കയറൂരി വിട്ടിരിക്കുകയാണെങ്കിൽ ജയിലിനകത്ത്ഇവനനുഭവിക്കുന്ന സുഖ സൗകര്യങ്ങൾഎന്തായിരിക്കുമെന്നൂഹിക്കാമല്ലോ ! എന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.
വീഡിയോ പുറത്തുവന്നതോടെ സർക്കാരിനെ രൂക്ഷഭാഷയിൽ വിമർശിച്ചുകൊണ്ട് കെ കെ രമ എംഎൽഎയും രംഗത്തുവന്നു. കൊടും കുറ്റവാളികളെ പരോളിലിറങ്ങി വീണ്ടും കുറ്റക്യത്യങ്ങൾ ചെയ്യാൻ കയറൂരി വിടുകയാണ് ഈ ഭരണകൂടമെന്നും ഇത്രയ്ക്ക് ക്രിമിനലുകളായ ഇവരെ ശിക്ഷയിൽ ഇളവു നൽകി വിട്ടയക്കാൻ പോലും മുതിർന്ന ഭരണകൂടമാണ് ഇവിടെയുള്ളതെന്നും ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ കെ കെ രമ എംഎൽഎ തുറന്നടിച്ചു
കെ കെ രമ എംഎൽഎയുടെ ഫേസ്‌ബുക്ക് പോസ്റ്റ് വായിക്കാം
ടി.പി വധക്കേസിലെ പ്രതികൾക്ക് ഇടതു സർക്കാർ നൽകിവരുന്ന വി.ഐ.പി പരിഗണനകൾ എത്രയോ തവണ പുറത്തു വന്നതാണ്. ഇപ്പോഴിതാ ഈയൊരു വീഡിയോയും പുറത്തു വന്നിരിക്കുന്നു. കോടതി ജീവപര്യന്തം ശിക്ഷിച്ച പ്രതിയെ വിയ്യൂരിൽ നിന്ന് കണ്ണൂരിലേക്ക് കൊണ്ടുവരുന്ന കാഴ്ചയാണിത്. കയ്യാമം പോലുമില്ലാതെ എല്ലാ സുഖ സൗകര്യങ്ങളുമൊരുക്കിയാണ് പൊലീസ് ഈ കൊടും ക്രിമിനലിനെ കൊണ്ടു പോകുന്നത്. ഒപ്പം മറ്റൊരു പ്രതിയായ എം.സി അനൂപുമുണ്ട്. അനൂപിനെതിരെ കഴിഞ്ഞ ദിവസം കണ്ണവം പൊലീസ് 489/23 നമ്പർ പ്രകാരം ഒരു കേസ് രജിസ്റ്റ്രർ ചെയ്തിട്ടുണ്ട്.
ഇയാൾ പരോളിൽ ഇറങ്ങിയതിനു ശേഷം ചെയ്ത കുറ്റകൃത്യത്തിനാണോ ഈ പുതിയ എഫ്.ഐ.ആർ? പരോളിൽ ഇറങ്ങിയ പ്രതിക്കെതിരെ പുതിയ കേസിൽ എഫ്.ഐ.ആർ ഇട്ടിട്ടും ഇയാൾ എങ്ങനെയാണ് യഥേഷ്ടം ഇങ്ങനെ പുറത്തു സഞ്ചരിക്കുന്നത്? കൊടും കുറ്റവാളികളെ പരോളിലിറങ്ങി വീണ്ടും കുറ്റക്യത്യങ്ങൾ ചെയ്യാൻ കയറൂരി വിടുകയാണ് ഈ ഭരണകൂടം. ഇത്രയ്ക്ക് ക്രിമിനലുകളായ ഇവരെ ശിക്ഷയിൽ ഇളവു നൽകി വിട്ടയക്കാൻ പോലും മുതിർന്ന ഭരണകൂടമാണ് ഇവിടെയുള്ളത്. ഒപ്പം ക്രിമിനലുകൾക്ക് കുട പിടിക്കുന്ന നാണംകെട്ട ആഭ്യന്തര വകുപ്പും
ശ്രീനഗര്‍ : ജമ്മു കശ്മീരിലെ ഉധംപുര്‍ ജില്ലയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഉധംപുരിലെ സോൻ ഗ്രാമത്തില്‍ ഇന്ന്…
ശ്രീനഗര്‍: പഹല്‍ഗാം ഭീകരാക്രമണത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി പ്രത്യേക എൻഐഎ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. ഉണ്ടായത്…
അമ്മാൻ: ത്രിരാഷ്ട്ര സന്ദർശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ജോർദാനിലെത്തി. ജോർദാൻ പ്രധാനമന്ത്രി ജാഫർ ഹസ്സൻ വിമാനത്താവളത്തിൽ വെച്ച് അദ്ദേഹത്തിന് ഊഷ്മളമായ…
ദില്ലി: ബിജെപി ദേശീയ വർക്കിംഗ് പ്രസിഡൻ്റായി ചുമതലയേറ്റെടുത്ത് നിതിൻ നബിൻ. ദില്ലിയിലെ പാർട്ടി ആസ്ഥാനത്തെത്തിയാണ് അദ്ദേഹം ചുമതലയേറ്റത്. ഊജ്വലസ്വീകരണമാണ് നേതാക്കളും…
ദില്ലി : പഹൽഗാം ഭീകരാക്രമണ കേസിൽ ദേശീയ അന്വേഷണ ഏജൻസി കുറ്റപത്രം സമർപ്പിച്ചു. ജമ്മുവിലെ എൻഐഎ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.…
ബിഹാറിൽ തോറ്റ കോൺഗ്രസിന് മോദിയെ കൊല്ലണം. കൊലവിളി മുദ്രാവാക്യവുമായി കോൺഗ്രസ് വനിതാ നേതാവ്. സംഭവം രാഹുൽ ഗാന്ധി പങ്കെടുത്ത പ്രതിഷേധ…