ലക്നൗ: ഉത്തർപ്രദേശിൽ ട്രെയിൻ പാളംതെറ്റി അപകടം. രണ്ടുപേർ മരിച്ചു. ചണ്ഡിഗഡ്-ദിബ്രുഗഡ് റൂട്ടിലോടുന്ന ട്രെയിനാണ് പാളം തെറ്റിയത്. ഗോണ്ട-മങ്കാപൂർ സെക്ഷനിൽ വച്ചായിരുന്നു അപകടം. അപകട സ്ഥലത്തേക്ക് ഉടൻ എത്താനും രക്ഷാപ്രവർത്തനം ദ്രുതഗതിയിൽ ഏകോപിപ്പിക്കാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിർദേശം നൽകി.
ഉച്ചയ്‌ക്ക് 2.35ഓടെയാണ് അപകടമുണ്ടായത്. ബുധനാഴ്ച രാത്രി 11.35ന് ചണ്ഡിഗഡ് സ്റ്റേഷനിൽ നിന്ന് അസമിലേക്ക് പുറപ്പെട്ട ട്രെയിനാണിത്. മോതിഗഞ്ച്-ഝിലാഹി റെയിൽവേ സ്റ്റേഷനുകൾക്ക് ഇടയിലാണ് ട്രെയിൻ അപകടത്തിൽപ്പെട്ടത്.ചണ്ഡിഗഡിൽ നിന്ന് അസമിലെ ദിബ്രുഗഡിലേക്കും തിരിച്ചും സർവീസ് നടത്തുന്ന ചണ്ഡിഗഡ് -ദിബ്രുഗഡ് എക്സ്പ്രസ് ആണ് അപകടത്തിൽപ്പെട്ടതെന്നാണ് റിപ്പോർട്ട്. പത്തോളം കോച്ചുകൾ പാളം തെറ്റിയതായാണ് വിവരം. സംഭവസ്ഥലത്ത് റെയിൽവേയുടെ മുതിർന്ന ഉദ്യോഗസ്ഥരെത്തിയിട്ടുണ്ട്. രണ്ട് പേർ മരിച്ചതായും 25 പേർക്ക് പരിക്കേറ്റതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. സ്ഥിതിഗതികൾ നിരീക്ഷിച്ച് വരികയാണെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പ്രതികരിച്ചു.
അനുദിനം പുതിയ വിവരങ്ങൾ മാദ്ധ്യമങ്ങളിലൂടെ പുറത്തു വരുന്ന ശബരിമല സ്വർണ്ണക്കൊള്ള സംബന്ധിച്ച പുതിയ വിവരങ്ങൾ അന്വേഷണത്തിലും , സ്വർണ്ണക്കൊള്ളയുടെ വ്യാപ്തിയിലേക്ക്,…
ആദ്യം പറഞ്ഞ ആരോപണങ്ങളിൽ നിന്ന് രമേശ് ചെന്നിത്തല പിന്മാറി ! സോണിയ ഗാന്ധിയുടെ ബന്ധുവിന് വിഗ്രഹകള്ളക്കടത്ത് സ്ഥാപനമുണ്ട് ! അന്വേഷണം…
ശാസ്തമംഗലം കൗൺസിലർ ആർ. ശ്രീലേഖയ്‌ക്കെതിരെ കള്ളക്കേസ് . എംഎൽഎ വി.കെ. പ്രശാന്തിന്റെ ഓഫീസ് കയ്യേറിയെന്ന പേരിലാണ് കേസ്. ഇതിന് പിന്നാലെ,…
പുതുവത്സരത്തലേന്നു 105 കോടി രൂപയ്ക്കു മുകളിൽ മദ്യം കുടിച്ചു വറ്റിച്ച മലയാളിയെ തേടി പുതിയൊരു ബ്രാൻഡ് മദ്യം കൂടി എത്തുന്നു…
ഇറാനിൽ വരും ദിവസങ്ങളിൽ സംഭവിക്കാൻ പോകുന്ന രാഷ്ട്രീയ മാറ്റങ്ങൾ ദക്ഷിണേഷ്യയുടെയും പശ്ചിമേഷ്യയുടെയും സമാധാനത്തെ എങ്ങനെ ബാധിക്കുമെന്നത് ആഗോള രാഷ്ട്രീയത്തിലെ ഏറ്റവും…
അന്താരാഷ്ട്ര ബഹിരാകാശ നിലയം (International Space Station) എന്ന മനുഷ്യനിർമ്മിത അത്ഭുതം ബഹിരാകാശത്തെ അതിൻ്റെ ദീർഘകാലത്തെ ദൗത്യം പൂർത്തിയാക്കി വിരമിക്കാനൊരുങ്ങുകയാണ്.…