ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കാൽ തൊട്ട് നടൻ രജനികാന്ത് വന്ദിച്ചതിൽ നിരവധി പേരാണ് താരത്തിനെതിരെ രംഗത്തെത്തുന്നത്. താരം ചെയ്തതിനെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരുമുണ്ട്. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയും രജനികാന്തിനെ പരിഹസിച്ചുകൊണ്ട് ഫേസ്ബുക്കിൽ ഒരു പോസ്റ്റ് ഇട്ടിരുന്നു. കുനിയുന്നതും നിവരുന്നതും ആരോഗ്യത്തിന് നല്ലതാണ്. എന്നാൽ ഇങ്ങിനെ കുനിഞ്ഞാൽ ഒടിഞ്ഞു പോകും എന്നായിരുന്നു മന്ത്രി ശിവൻകുട്ടിയുടെ പോസ്റ്റ്. എന്നാൽ രജനികാന്തിനെ പരിഹസിച്ച വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയ്ക്ക് ഇപ്പോൾ കണക്കിന് കൊടുക്കുകയാണ് സോഷ്യൽ മീഡിയ.
പുതുപ്പള്ളിയിലെ എൽഡിഎഫ് സ്ഥാനാർത്ഥി ജെയിക്കിനെയാണോ അതോ മന്ത്രി മുഹമ്മദ് റിയാസിനെയാണോ ശിവൻകുട്ടി പരിഹസിക്കുന്നത് എന്ന് വ്യക്തമാക്കണം എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. കൂടാതെ, വ്യക്തി സ്വാതന്ത്ര്യത്തെ ബഹുമാനിക്കാൻ മന്ത്രി തയ്യാറാകണം എന്നും ചിലർ അഭിപ്രായപ്പെടുന്നുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ജെയ്ക് മതമേലധ്യക്ഷന്മാരെ കാണുകയും കുനിഞ്ഞ് നിന്ന് അനുഗ്രഹം വാങ്ങുകയും ചെയ്തിരുന്നു. ഇതിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇതാണ് ശിവൻകുട്ടിയെ സോഷ്യൽ മീഡിയ ഓർമ്മിക്കുന്നത്. അതോടൊപ്പം ഓണാഘോഷ പരിപാടിയ്ക്കിടെ മുഹമ്മദ് റിയാസ് കുനിഞ്ഞ് നിന്ന് ശിവൻകുട്ടിയുടെ കയ്യിൽ നിന്നും പായസം വാങ്ങിക്കുടിക്കുന്ന ചിത്രവും സോഷ്യൽ മീഡിയ പുറത്തുവിട്ടിട്ടുണ്ട്. ഇത് ഉദ്ദേശിച്ചാണോ പ്രതികരണം എന്നും മന്ത്രിയോട് ചിലർ ചോദിക്കുന്നുണ്ട്.
എന്നാലും ജെയ്ക്ക് അണ്ണനെ ഇങ്ങനെ ട്രോളരുതായിരുന്നു സാറേ… ഒന്നുമില്ലങ്കിലും പുതുപ്പള്ളിയിലെ നമ്മുടെ സ്ഥാനാർഥി അല്ലേ സാറേ എന്നാണ് സോഷ്യൽ മീഡിയ ഉപയോക്താക്കളിൽ ഒരാൾ ശിവൻകുട്ടിയോട് ചോദിക്കുന്നത്. ജെയ്ക്കിന്റെ കുനിയലിനെ നിങ്ങളും ട്രോളാൻ തുടങ്ങിയോ ? നല്ല നട്ടെല്ല ഉള്ളവർക്ക് കുനിയാൻ പറ്റും. നട്ടെല്ല് പാർട്ടി ആപ്പീസിൽ കൊന്നു പണയം വെച്ചിട്ടുള്ളവർക്കു പറ്റണമെന്നില്ല എന്നാണ് മറ്റൊരു കമന്റ്. കൂടാതെ, പണ്ട് സഭയിൽ മുണ്ട് മാടിക്കുത്തി കോപ്രായം കാണിച്ചപ്പോൾ.. ഒന്നും തോന്നിയില്ലേ എന്ന് ചോദിക്കുന്നവരും ഉണ്ട്. വ്യക്തി സ്വാതന്ത്ര്യം എന്നൊരു അവകാശം ഉണ്ട് ഈ രാജ്യത്ത്. അതിൽ കൈ കടത്തരുത്, അങ്ങ് ബഹുമാനം നൽക്കുന്നവരെ മാത്രമേ മറ്റുള്ളവരും ബഹുമാനിക്കാവു, അങ്ങയുടെ ആദർശം മാത്രമേ എല്ലാവരും പിന്തുടരു എന്ന് വാശി പിടിക്കരുത് എന്നും രാജ ഭരണം അവസാനിച്ചിട്ട് ഒരു യുഗം കഴിഞ്ഞുവെന്നും അഭിപ്രായപ്പെടുന്നവരുണ്ട്.
അതേസമയം, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കാൽ തൊട്ട് വന്ദിച്ചതിന് പിന്നാലെ വിമർശനവുമായി എത്തിയ തൊഴുത്തിൽ കുത്തികൾക്ക് ചുട്ടമറുപടി നൽകികൊണ്ട് നടൻ രജനികാന്തും രംഗത്തെത്തിയിട്ടുണ്ട്. സന്യാസിമാരുടെ കാൽതൊട്ട് വന്ദിക്കുന്നത് തന്റെ ശീലമാണെന്നും തന്നേക്കാൾ പ്രായം കുറഞ്ഞ സന്യാസിമാരോട് ആദരം അറിയിക്കുന്നത് അങ്ങനെയാണെന്നും രജനികാന്ത് വ്യക്തമാക്കി. ചെന്നൈയിൽ തിരിച്ചെത്തിയതിന് ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ദിസ്‌പൂർ : പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ ദുരൂഹ മരണക്കേസ് ഈ മാസം അവസാനത്തോടെ കേന്ദ്ര അന്വേഷണ ഏജൻസിക്ക് കൈമാറുമെന്ന്…
തിരുവനന്തപുരം : വോട്ടെടുപ്പിന് മുൻപ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിന് ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ്-- ജില്ലാ കമ്മിറ്റി യോഗങ്ങളിൽ നേതാക്കൾ തമ്മിൽ…
കൊൽക്കത്ത : ലോകകപ്പ് ജേതാവും ലോക ഫുട്ബോൾ ഇതിഹാസവുമായ ലയണൽ മെസ്സി 2011-ന് ശേഷം ആദ്യമായി ഇന്ത്യയിലേക്ക് എത്തുകയാണ്. നാളെ…
നടിയെ ആക്രമിച്ച കേസിലെ പ്രതികളുടെ ശിക്ഷാവിധിയിൽ നിരാശ പ്രകടിപ്പിച്ച് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ശിക്ഷാവിധി അതിജീവിതയെ പരിഗണനയിലെടുക്കാതെയുള്ളതെന്നും അതിജീവിതയ്ക്കാണ് യഥാർഥത്തിൽ…
ദില്ലി : ആഗോളതലത്തിൽ വ്യോമ പ്രതിരോധ ശേഷിയിൽ ഭാരതം വൻ മുന്നേറ്റത്തിനൊരുങ്ങുന്നു. ലോകത്തിലെ ഏറ്റവും ശക്തമായ ദീർഘദൂര എയർ-ടു-എയർ മിസൈലുകളിലൊന്നായ…
കണ്ണൂര്‍: മമ്പറത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്കും പോളിംഗ് ഏജന്‍റിനും മുഖംമൂടി സംഘത്തിന്റെ ക്രൂര മർദനം. വേങ്ങാട് പഞ്ചായത്തിലെ 16ാം വാര്‍ഡിൽ മത്സരിക്കുന്ന…