Featured

ഹിന്ദുവെന്ന് നടിച്ച് വലയിലാക്കി മതം മാറ്റിയ ശേഷം വേശ്യാലയത്തിൽ ഉപേക്ഷിക്കാൻ ശ്രമം !

ഉത്തർപ്രദേശിൽ ഹിന്ദു പെൺകുട്ടിയെ പ്രണയം നടിച്ച് നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കിയ ശേഷം വേശ്യാലയത്തിൽ ഉപേക്ഷിക്കാൻ ശ്രമം ഉണ്ടായതായി റിപ്പോർട്ട്. ഉത്തർപ്രദേശിലെ കുശിനഗറിലാണ് സംഭവം നടന്നത്.18 കാരിയായ പെൺകുട്ടിയ്ക്കാണ് ഈ ദുരനുഭവം ഉണ്ടായിരിക്കുന്നത്. പെൺകുട്ടിയുടെ പരാതിയിൽ പ്രതി അമാൻ ഖാനെ പോലീസ് അറസ്റ്റ് ചെയ്തു. ദിലീപ് എന്ന ഹിന്ദു പേരിൽ ആയിരുന്നു അമാൻ ഖാൻ പെൺകുട്ടിയുമായി അടുത്തത്. ഇതിന് ശേഷം പ്രതി പ്രണയം നടിച്ച് പെൺകുട്ടിയെ വശത്താക്കുകയായിരുന്നു. ഹിന്ദുവായതിനാൽ പെൺകുട്ടിയും ഇതിന് അനുകൂല മറുപടി നൽകുകയായിരുന്നു.

അതേസമയം, ഒരിക്കൽ പ്രതിയെ കാണാനെത്തിയ പെൺകുട്ടിയെ ശാരീരിക ബന്ധത്തിന് നിർബന്ധിക്കുകയും ഇതിന്റെ ദൃശ്യങ്ങൾ പെൺകുട്ടി അറിയാതെ അമാൻ മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തു. പിന്നീട് ഇത് കാട്ടി പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയായിരുന്നു. ഇസ്ലാം മതം സ്വീകരിച്ചില്ലെങ്കിൽ ഈ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്നായിരുന്നു പ്രതിയുടെ ഭീഷണി. എന്നാൽ പെൺകുട്ടി ഇതിന് വഴങ്ങാൻ തയാറാകാതായതോടെയാണ് ഇയാൾ വീട്ടിലെത്തി പെൺകുട്ടിയെയും രക്ഷിതാക്കളെയും ഭീഷണിപ്പെടുത്താൻ തുടങ്ങിയത്. എന്നാൽ പെൺകുട്ടിയും കുടുംബവും ഇത് അവഗണിക്കുകയായിരുന്നു. ഇതോടെ ഈ മാസം രണ്ടിന് പെൻകുട്ടിയെ അമാനും സംഘവും ചേർന്ന് തട്ടിക്കൊണ്ട് പോയി.

ടൗണിലേക്ക്, കഴിക്കാനായി ചിപ്‌സ് വാങ്ങാൻ പോയതായിരുന്നു പെൺകുട്ടി. എന്നാൽ ഏറെ നേരം കഴിഞ്ഞിട്ടും തിരികെ വരാതിരുന്നതോടെ രക്ഷിതാക്കളും ബന്ധുക്കളും കുട്ടിയെ അന്വേഷിച്ച് ഇറങ്ങുകയായിരുന്നു. എന്നാൽ പെൺകുട്ടിയെ കണ്ടെത്താൻ കഴിഞ്ഞില്ല. ഇതോടെ പോലീസിൽ രക്ഷിതാക്കൾ പരാതി നൽകുകയായിരുന്നു. ഇതിൽ നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയതായി വ്യക്തമായത്. തുടർന്ന് പോലീസ് നടത്തിയ ഊർജിത അന്വേഷണത്തിൽ പ്രതിയെ കണ്ടെത്തുകയായിരുന്നു. പെൺകുട്ടിയെ നേപ്പാളിലെ വേശ്യാലയത്തിൽ എത്തിക്കുകയായിരുന്നു ഇയാളുടെ ലക്ഷ്യമെന്നാണ് പോലീസ് പറയുന്നത്.

admin

Recent Posts

മഹാ വികാസ് അഘാഡി സഖ്യമല്ല, മഹാ വിനാശ് അഘാഡി സഖ്യം ! എൻഡിഎയുടെ വിജയം തെളിയിക്കാൻ പ്രതിപക്ഷത്തിന്റെ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് ബിജെപി വനിതാ നേതാവ് ഷൈന എൻസി

മുംബൈ : എൻഡിഎ സർക്കാരിന് മഹാ വികാസ് അഘാഡിയുടെ സർട്ടിഫിക്കറ്റിന്റെ ആവശ്യമില്ലെന്ന് ബിജെപി വനിതാ നേതാവ് ഷൈന എൻസി. എൻഡിഎ…

18 mins ago

ഇടത് വലത് മുന്നണികൾ കേരളത്തിൽ മുസ്ലീം പ്രീണനം നടത്തുന്നു! ആഞ്ഞടിച്ച് വെള്ളാപ്പള്ളി |Vellapally Natesan

ഇടത് വലത് മുന്നണികൾ കേരളത്തിൽ മുസ്ലീം പ്രീണനം നടത്തുന്നു! ആഞ്ഞടിച്ച് വെള്ളാപ്പള്ളി |Vellapally Natesan

22 mins ago

ജൂലൈ നാലിന് നടക്കുന്ന തെരഞ്ഞെടുപ്പിൽ ഋഷി സുനകിനെ കാത്തിരിക്കുന്നത് വൻ തിരിച്ചടി ? |rishi sunak

ജൂലൈ നാലിന് നടക്കുന്ന തെരഞ്ഞെടുപ്പിൽ ഋഷി സുനകിനെ കാത്തിരിക്കുന്നത് വൻ തിരിച്ചടി ? |rishi sunak

24 mins ago

പാർട്ടി മാറി ചിന്തിക്കണം ; ജനങ്ങളെ കേൾക്കാൻ തയാറാകണം ! തെരഞ്ഞെടുപ്പിൽ പാർട്ടി അനുഭാവികളുടെ വോട്ട് പോലും കിട്ടിയില്ല ; തുറന്നടിച്ച് സിപിഐഎം നേതാവ് തോമസ് ഐസക്ക്

എറണാകുളം : ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനുണ്ടായ കനത്ത തോൽവിയിൽ പാർട്ടിക്കെതിരെ തുറന്നടിച്ച് സിപിഐഎം നേതാവ് തോമസ് ഐസക്ക്. തെരഞ്ഞെടുപ്പിൽ പാർട്ടി…

38 mins ago

കെഎസ്ആർടിസി ബസിൽ ലൈംഗികാതിക്രമം; ശല്യം ചെയ്ത യുവാവിനെ മർദ്ദിച്ച് 23കാരി, ശേഷം മാസ് ഡയലോഗും!

കോഴിക്കോട്: കെഎസ്ആർടിസി ബസിൽ വച്ച് യുവതിക്ക് നേരെ ലൈംഗികാതിക്രമം. മാനന്തവാടിയിൽ നിന്നും കോഴിക്കോട് പോകുന്ന കെഎസ്ആർടിസി ബസിൽ വച്ചാണ് 23കാരിക്ക്…

1 hour ago

ഭാരതത്തിന്റെ സ്വപ്ന പദ്ധതി! ഇന്ത്യ- മിഡിൽ ഈസ്റ്റ്- യുറോപ്പ് ഇടനാഴിയെ പിന്തുണച്ച് ജി 7 രാജ്യങ്ങൾ

ഭാരതത്തിന്റെ സ്വപ്ന പദ്ധതി! ഇന്ത്യ- മിഡിൽ ഈസ്റ്റ്- യുറോപ്പ് ഇടനാഴിയെ പിന്തുണച്ച് ജി 7 രാജ്യങ്ങൾ

2 hours ago