കൊല്ലം: ഇരുതലമൂരിയെ വിൽക്കാൻ ശ്രമിച്ച പ്രതികൾ പിടിയിൽ. തൃശ്ശൂർ സ്വദേശി നൗഫൽ, കൊല്ലം കല്ലുവാതിക്കൽ സ്വദേശി ഉന്മേഷ് എന്നിവരാണ് ഇരുതലമൂരിയുമായി വനംവകുപ്പിന്റെ പിടിയിലായത്.
ആന്ധ്രയിൽ നിന്നും കടത്തിക്കൊണ്ടു വന്ന പാമ്പിനെ 1 കോടി രൂപയ്ക്ക് കൊല്ലം സ്വദേശികളായ വ്യാപാരികൾക്ക് വിൽക്കാനാണ് പ്രതികൾ ശ്രമിച്ചത്.
ഇരുതലമൂരിയെ കച്ചവടം ചെയ്യുന്നുണ്ടെന്ന് അഞ്ചൻ ഫോറസ്റ്റ് ഓഫീസർ സജുവിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. പ്രതികൾ ഉപയോഗിച്ച വാഹനങ്ങളും വനം വകുപ്പ് കസ്റ്റഡിയിലെടുത്തു. ഇരുതലമൂരി കച്ചവടത്തിൽ 8 പേർകൂടി ഉൾപ്പെട്ടിട്ടുണ്ടെന്ന് പ്രതികൾ പോലീസിനോട് പറഞ്ഞു. പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി പുനലൂർ വനം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പിടിച്ചെടുത്ത ഇരുതലമൂരിയ്ക്ക് നാലര കിലോഗ്രാം തൂക്കവും, 138 സെന്റീമീറ്റർ നീളവുമാണുള്ളത്. വന്യജീവി സംരക്ഷണ നിയമ പ്രകാരം ഷെഡ്യൂൾ ഒന്നിൽ പട്ടികപ്പെടുത്തിയ ജീവിയാണ് ഇരുതലമൂരി.
എന്താണ് അണ്ഡാശയത്തിലെ അണ്ഡങ്ങൾ കുറഞ്ഞു പോകാനുള്ള കാരണം ?
തലസ്ഥാന ജില്ലയില്‍ മേയറുടെ മൂക്കിനു താഴെ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ജനവാസമേഖലയില്‍ മൃഗങ്ങളെ പരസ്യമായി കശാപ്പ് ചെയ്ത് വിതരണം ചെയ്യാനുള്ള നീക്കങ്ങള്‍…
ദില്ലി : നീറ്റ് പരീക്ഷയിൽ 2 ഇടങ്ങളിൽ ക്രമക്കേട് നടന്നെന്ന് വിവരം ലഭിച്ചതായി കേന്ദ്രമന്ത്രി ധർമ്മേന്ദ്രപ്രധാൻ. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നും…
കോഴിക്കോട് : ഏറാമലയിലെ ഷബ്നയുടെ മരണത്തിൽ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. യുവതിയെ മരണത്തിലേക്ക് തള്ളി വിട്ടത് ഭർതൃ വീട്ടുകാരുടെ…
മുംബൈ : എൻഡിഎ സർക്കാരിന് മഹാ വികാസ് അഘാഡിയുടെ സർട്ടിഫിക്കറ്റിന്റെ ആവശ്യമില്ലെന്ന് ബിജെപി വനിതാ നേതാവ് ഷൈന എൻസി. എൻഡിഎ…
ഇടത് വലത് മുന്നണികൾ കേരളത്തിൽ മുസ്ലീം പ്രീണനം നടത്തുന്നു! ആഞ്ഞടിച്ച് വെള്ളാപ്പള്ളി |Vellapally Natesan