തിരുവനന്തപുരം : കോണ്‍ഗ്രസിലേയും സിപിഐയിലേയും നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നതായി ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍പിള്ള. വാര്‍ത്താസമ്മേളനത്തിലാണ് ബിജെപി അധ്യക്ഷന്‍ ഇക്കാര്യം അറിയിച്ചത്. ഇവര്‍ക്ക് പിന്നാലെ ഇനിയും കൂടുതല്‍ നേതാക്കള്‍ ബിജെപിയിലേക്ക് വരുമെന്നും അദ്ദേഹം വ്യക്തമാക്കി.
കെപിസിസി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായ കുന്നത്തൂര്‍ വിശാലാക്ഷിയും സിപിഐയുടെ കിസാന്‍സഭ കൊല്ലം ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിയുമായ രാജീവ് രാജധാനിയുമാണ് ബിജെപിയില്‍ ചേര്‍ന്നത്. കൂടുതല്‍ നേതാക്കള്‍ ബിജെപിയിലേക്ക് എത്തുന്നത് മറ്റു രാഷ്ട്രീയ പാര്‍ട്ടികള്‍ നിലംപരിശാകുന്നുവെന്നതിന്റെ സൂചനയാണെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.
രാഹുല്‍ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നതിനെയും ശ്രീധരന്‍പിള്ള വിമര്‍ശിച്ചു. മുസ്ലിം ലീഗിനെ ആശ്രയിച്ച് കോണ്‍ഗ്രസ് പ്രസിഡന്റിന് മത്സരിക്കേണ്ടിവരുന്നത് അമേഠിയില്‍ പരാജയം ഉറപ്പായതിനാലാണ്. ഗത്യന്തരമില്ലാതെ മുസ്ലിം ലീഗിന്റെ ബലത്തില്‍ കോണ്‍ഗ്രസ് പ്രസിഡന്റിന്, ജവഹര്‍ലാല്‍ നെഹ്റുവിന്റെ കൊച്ചുമകന്റെ മകന് പാര്‍ലമെന്റിലേക്ക് ജയിക്കേണ്ട ഗതികേടാണ് വന്നിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ബംഗ്ലാദേശിൽ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ തിരിച്ചുവരവ് പ്രഖ്യാപനത്തിന് പിന്നാലെ രാഷ്ട്രീയ സംഘർഷം രൂക്ഷമാകുന്നു. അവാമി ലീഗ് ആഹ്വാനം ചെയ്ത…
ഛത്തീസ്ഗഢിലെ മാവോയിസ്റ്റ് വിരുദ്ധ നീക്കങ്ങളുടെ ഭാഗമായി ബിജാപൂർ ജില്ലയിൽ ഭൂമിക്കടിയിൽ ഒളിപ്പിച്ച നിലയിൽ വൻതോതിൽ സ്വർണവും പണവും സുരക്ഷാസേന പിടിച്ചെടുത്തു.…
കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്കിന്റെ നേതൃത്വത്തിൽ ആരാധനാസ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. തിരുവനന്തപുരം ഫോർട്ട് സ്കൂളിൽ താലൂക്ക് പ്രസിഡന്റ്…
ത്രിപുരയിലെ യു.എൻ.സി നഗർ അതിർത്തി മേഖലയിൽ നടത്തിയ സുരക്ഷാ പരിശോധനയിൽ ഒരു ബംഗ്ലാദേശ് പൗരനെയും നാല് ഇന്ത്യൻ ഇടനിലക്കാരെയും സുരക്ഷാസേന…
അൽബേനിയയുടെ 114-ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് തലസ്ഥാനമായ ടിറാനയിൽ നടന്ന സർക്കാർ വിരുദ്ധ പ്രതിഷേധം അക്രമാസക്തമായി. പ്രധാനമന്ത്രി എഡി രാമയുടെ രാജി ആവശ്യപ്പെട്ട്…
ബ്രിട്ടനിലെ തൊഴിൽ–പെൻഷൻ വകുപ്പായ ഡിപ്പാർട്ട്മെന്റ് ഫോർ വർക്ക് ആൻഡ് പെൻഷൻസിന്റെ (DWP) ഡിജിറ്റൽ സംവിധാനങ്ങൾക്ക് നേരെയുണ്ടായ സൈബർ ആക്രമണത്തെത്തുടർന്ന് നിരവധി…