പ്രതീകാത്മക ചിത്രം
കൊച്ചി: കളമശേരി ആറാട്ടുകടവില്‍ രണ്ടു യുവാക്കള്‍ പുഴയിൽ മുങ്ങിമരിച്ചു. ഇടുക്കി നെടുങ്കണ്ടം പുഷ്പകണ്ടം സ്വദേശികളായ നിന്നെത്തിയ ബിപിന്‍ (24), അഭിജിത് (26) എന്നിവരാണ് മരിച്ചത്. ഇരുവരും റോളര്‍ സ്‌കേറ്റിങ് ട്യൂട്ടര്‍മാരാണ്. വൈകുന്നേരം നാലരയോടെയായിരുന്നു അപകടം. ആറംഗസംഘമാണ് പുഴയില്‍ കുളിക്കാനിറങ്ങിയത്. അഭിജിത് പുഴയില്‍ മുങ്ങിത്താഴുന്നത് കണ്ട് രക്ഷിക്കാന്‍ ശ്രമിക്കവെയാണ് ബിപിനും അപകടത്തില്‍ പെട്ടത് എന്നാണ് വിവരം. സംഭവം കണ്ടുനിന്ന ബാക്കി സുഹൃത്തുക്കള്‍ ബഹളം വെച്ചതോടെ നാട്ടുകാര്‍ ഓടിക്കൂടി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്.
ഏലൂരില്‍ നിന്ന് അഗ്‌നിരക്ഷാ സേന എത്തി നടത്തിയ തിരച്ചില്‍ അഭിജിത്തനെയാണ് ആദ്യം കണ്ടെത്തിയത്. 10 മിനിറ്റിനുശേഷം ബിപിനെയും കണ്ടെത്തി. കടവില്‍നിന്ന് അധികം അകലെയല്ലാതെയാണ് ഇരുവരെയും കണ്ടെത്തിയത്. ഉടന്‍തന്നെ മഞ്ഞുമ്മലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇരുവരെയും രക്ഷിക്കാൻ കഴിഞ്ഞില്ല.
ധർമ്മസ്ഥല ആരോപണങ്ങളിൽ റിപ്പോർട്ട് സമർപ്പിച്ച് എസ് ഐ ടി ! ഉയർന്നത് വ്യാജ ആരോപണങ്ങൾ ! പിന്നിൽ ക്ഷേത്ര വിരുദ്ധ…
തിരുപ്പറം കുണ്ഡ്രം വിഷയത്തിൽ വേണ്ടിവന്നാൽ ഇടപെടുമെന്ന് ആർഎസ്എസ് സർസംഘചാലക് മോഹൻജി ഭാഗവത്. തമിഴ്നാട്ടിലെ ഹിന്ദുക്കൾ വളരെ ആത്മവിശ്വാസത്തോടുകൂടിയാണ് വിഷയത്തിൽ പ്രതികരിക്കുന്നത്…
2026 ജനുവരി 1 മുതല്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും എട്ടാം ശമ്പള കമ്മീഷന്റെ കുടിശ്ശിക നല്‍കാന്‍ പോകുകയാണോ എന്നതാണ്.…
ദിലീപിനെ നായകനാക്കി, ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിക്കുന്ന ‘ഭഭബ’യുടെ ട്രെയിലർ പുറത്ത്. ധനഞ്ജയ് ശങ്കർ എന്ന നവാഗതൻ…
എഐ, എക്‌സ്പോർട്ട്, തൊഴിലവസരങ്ങൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ആമസോണിൻ്റെ പുതിയ നിക്ഷേപങ്ങൾ. #amazonsmbhavsummit #amazoninvestmentinindia #megainvestment #aiinvestmentinindia #amazonmegainvestmentinindia #tatwamayitv
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ നിയമിക്കുന്ന കമ്മിറ്റിയിൽ നിന്ന് ചീഫ് ജസ്റ്റിസിനെ എന്തിന് മാറ്റി ? രാഹുലിന്റെ ചോദ്യത്തിന് വ്യക്തമായ മറുപടി!…