തൃപ്പൂണിത്തുറ: ഉദയംപേരൂര്‍ വിദ്യാ കൊലക്കേസില്‍ റിമാന്റിലായ പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിടാന്‍ കോടതി ഉത്തരവ്. തൃപ്പൂണിത്തുറ മജിസ്ട്രേറ്റ് കോടതിയാണ് പൊലീസ് നല്‍കിയ അപേക്ഷ പരിഗണിച്ച് പ്രതികളെ കസ്റ്റഡിയില്‍ വിടാന്‍ ഉത്തരവിട്ടത്. 3 ദിവസത്തേക്കാണ് പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ ലഭിക്കുക.
വിദ്യയെ കൊലപ്പെടുത്തിയ പ്രതികള്‍ക്ക് ഒരു സുഹൃത്തിന്റെ സഹായം ലഭിച്ചിരുന്നുവെന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമായിരുന്നു. ഇയാളുടെ പങ്കിനെ കുറിച്ച് അന്വേഷിക്കാന്‍ പ്രതികളെ കസ്റ്റഡിയില്‍ വിട്ട് കിട്ടണമെന്നാവശ്യപ്പെട്ടായിരുന്നു പൊലീസ് കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചത്. ഇന്ന് കാക്കനാട് ജയിലിലെത്തി പൊലീസ് പ്രതികളെ കസ്റ്റഡിയില്‍ വാങ്ങും.
25 വര്‍ഷങ്ങള്‍ക്ക് മുമ്പ് തിരുവനന്തപുരത്തെ സ്‌കൂള്‍ കാലത്താണ് പ്രേംകുമാറും സുനിത ബേബിയും പ്രണയത്തിലാകുന്നത്. വര്‍ഷങ്ങള്‍ക്കിപ്പുറം സഹപാഠികള്‍ അലുമ്‌നി മീറ്റിനായി ഒത്തുചേര്‍ന്നപ്പോള്‍ ഇരുവരുടെയും ബന്ധം വീണ്ടും ശക്തിപ്പെടുകയും. സുനിത തന്റെ ഹൈദരാബാദിലെ ജോലി ഉപേക്ഷിച്ച് നാട്ടില്‍ വരികയും ഇരുവരും ചേര്‍ന്ന് പ്രേംകുമാറിന്റെ ഭാര്യ വിദ്യയെ ആസൂത്രിതമായി കൊലപ്പെടുത്തുകയുമായിരുന്നു.
ശാസ്തമംഗലം കൗൺസിലർ ആർ. ശ്രീലേഖയ്‌ക്കെതിരെ കള്ളക്കേസ് . എംഎൽഎ വി.കെ. പ്രശാന്തിന്റെ ഓഫീസ് കയ്യേറിയെന്ന പേരിലാണ് കേസ്. ഇതിന് പിന്നാലെ,…
പുതുവത്സരത്തലേന്നു 105 കോടി രൂപയ്ക്കു മുകളിൽ മദ്യം കുടിച്ചു വറ്റിച്ച മലയാളിയെ തേടി പുതിയൊരു ബ്രാൻഡ് മദ്യം കൂടി എത്തുന്നു…
ഇറാനിൽ വരും ദിവസങ്ങളിൽ സംഭവിക്കാൻ പോകുന്ന രാഷ്ട്രീയ മാറ്റങ്ങൾ ദക്ഷിണേഷ്യയുടെയും പശ്ചിമേഷ്യയുടെയും സമാധാനത്തെ എങ്ങനെ ബാധിക്കുമെന്നത് ആഗോള രാഷ്ട്രീയത്തിലെ ഏറ്റവും…
അന്താരാഷ്ട്ര ബഹിരാകാശ നിലയം (International Space Station) എന്ന മനുഷ്യനിർമ്മിത അത്ഭുതം ബഹിരാകാശത്തെ അതിൻ്റെ ദീർഘകാലത്തെ ദൗത്യം പൂർത്തിയാക്കി വിരമിക്കാനൊരുങ്ങുകയാണ്.…
ദശാബ്ദങ്ങളായി തുടരുന്ന പാകിസ്ഥാൻ്റെ അടിച്ചമർത്തലുകൾക്കും മനുഷ്യാവകാശ ലംഘനങ്ങൾക്കുമെതിരെ പോരാടുന്ന ബലൂച് ജനത, ഇപ്പോൾ ചൈനയുടെ സൈനിക സാന്നിധ്യം കൂടി തങ്ങളുടെ…
ബൾഗേറിയൻ പ്രവാചകയായിരുന്ന ബാബ വംഗയുടെ പ്രവചനങ്ങൾ ഓരോ വർഷം കഴിയുന്തോറും ലോകമെമ്പാടും വലിയ ചർച്ചകൾക്ക് വഴിവെക്കാറുണ്ട്. "ബാൾക്കൻസിലെ നോസ്ട്രഡാമസ്" എന്ന്…