ലണ്ടൻ; പഞ്ചാബ് നാഷനല്‍ ബാങ്കില്‍നിന്നു കോടികള്‍ വായ്പയെടുത്തു മുങ്ങിയ വജ്ര വ്യാപാരി നീരവ് മോദിക്കു വെസ്റ്റ്മിന്‍സ്റ്റര്‍ കോടതി ജാമ്യം നിഷേധിച്ചു. ജാമ്യാപേക്ഷ തള്ളിയ കോടതി അടുത്ത മാസം 26ന് കേസ് പരിഗണിക്കുമെന്ന് അറിയിച്ചു. അതുവരെ നീരവ് മോദി ജയിലില്‍ കഴിയണം. രണ്ടാം തവണയാണു നീരവിന് കോടതി ജാമ്യം നിഷേധിക്കുന്നത്.
നീരവ് മോദിക്കു ജാമ്യം അനുവദിക്കരുതെന്നു ക്രൗണ്‍ പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു. കേസിലെ സാക്ഷികള്‍ക്കു വധഭീഷണിയുണ്ട്. ജാമ്യം അനുവദിച്ചാല്‍ തെളിവുകള്‍ നശിപ്പിക്കപ്പെടാം. ജാമ്യത്തിൽ ഇറങ്ങിയാൽ നീരവ് ബ്രിട്ടന്‍ വിട്ടുപോകാന്‍ സാധ്യതയുണ്ടെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. ഇന്ത്യയില്‍നിന്നു സിബിഐ, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ പ്രോസിക്യൂഷനെ സഹായിക്കാനായി എത്തിയിട്ടുണ്ട്.
ശബരിമല ധർമ്മശാസ്താവിന്റെ പിതൃസ്ഥാനീയരായ പന്തളം രാജകൊട്ടാരത്തിൽ തികഞ്ഞ ദുഃഖസാന്ദ്രമായ അന്തരീക്ഷം. പന്തളം സ്രാമ്പിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും…
നോയിഡയിലെ ഉത്തർപ്രദേശ് പോലീസിന്റെ കാര്യക്ഷമമായ അന്വേഷണ സംവിധാനങ്ങൾക്ക് മുന്നിൽ വെല്ലുവിളിയുയർത്തി സൂപ്പർനോവ കെട്ടിട സമുച്ചയത്തിൽ ദാരുണമായ ഒരു ദുരന്തം സംഭവിച്ചു.…
അസാമാന്യ ധീരതയിലൂടെ 174 ജീവനുകൾ രക്ഷിച്ച് ലോകത്തിന്റെ ആദരവ് ഏറ്റുവാങ്ങിയ ഭാരതീയ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ നേരിൽ സന്ദർശിച്ച്…
അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവിലയും ഉൽപാദനച്ചെലവും കുതിച്ചുയരുന്നതിനിടെ രാജ്യത്തെ സ്വകാര്യ ഇന്ധന വിതരണ കമ്പനിയായ 'നയാര എനർജി' (Nayara Energy)…
ചില വിജയങ്ങൾക്ക് മെഡലുകളുടെ തിളക്കത്തേക്കാൾ കൂടുതൽ, തകർന്നുപോയ പ്രതീക്ഷകളുടെ വീണ്ടെടുപ്പിന്റെ കഥയാണ് പറയാനുണ്ടാകും.കണ്ണടച്ച് കഴിഞ്ഞ വർഷങ്ങളിലേക്ക് ഒന്നോടിച്ചു നോക്കൂ. ഒളിമ്പിക്സ്…
ഗുവാഹത്തി: അസ്സമിന്റെ പരമ്പരാഗത മുള സമ്പത്തിനെ ആധുനിക സാങ്കേതികവിദ്യയുമായി ബന്ധിപ്പിച്ച് പുതിയൊരു സാമ്പത്തിക സാധ്യത തുറക്കാനുള്ള ശ്രമത്തിലാണ് മുഖ്യമന്ത്രി ഹിമന്ത…