Kerala

‘അങ്കിളേ ഞാൻ എൻ്റെ അപ്പനെ കൊന്നു ‘അച്ഛനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി പ്രജിൻകൊലപാതകത്തിന് ശേഷം ആദ്യമായി സംസാരിച്ചത് അച്ഛൻ്റെ സഹോദരനോട് !

തിരുവനന്തപുരം: നാടിനെ നടുക്കിയ കൊലപാതകമായിരുന്നു വെള്ളറട കിളിയൂരിൽ നടന്നത് .മെഡിക്കൽ വിദ്യാർഥിയായ മകൻ അച്ഛനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം ഞെട്ടലോടെയാണ് കേരളം കേട്ടത് . ഈ സംഭവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത് വന്നു. കൊലപാതകത്തിന് ശേഷം പ്രജിൻ ആദ്യമായി സംസാരിച്ചത് അച്ഛൻ്റെ സഹോദരൻ ജയനോടാണ് .അങ്കിളേ ഞാൻ എൻ്റെ അപ്പനെ കൊന്നു’വെന്നാണ് പ്രജിൻ പറഞ്ഞതെന്ന് ജയൻ പറയുന്നു.ഇതോടെ താനാകെ ഷോക്കിലായിപ്പോയെന്നും ജയൻ പ്രതികരിച്ചു.. ജോസിൻ്റെ കൊലപാതകത്തിന് പിന്നിൽ ബ്ലാക്ക് മാജിക് ആണെന്നതിന് കൂടുതൽ തെളിവുകളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. ഇതിനിടയിലാണിപ്പോൾ ഈ വിവരവും ലഭിക്കുന്നത് .
ഇൻസുലിൻ വാങ്ങാനാണ് ഞാൻ രാത്രി പുറത്തിറങ്ങിയത്. അപ്പോഴേക്കും രണ്ടു പയ്യന്മാർ ബൈക്കിൽ വന്ന് ഇരുമ്പ് കടയുള്ള വീടിലെ ആന്റി റോഡിലലേക്കിറങ്ങി വന്ന് രണ്ട് കയ്യും നീട്ടി വണ്ടി നിർത്താൻ പറഞ്ഞുവെന്ന് എന്നോട് പറഞ്ഞു. എന്റെ ചേട്ടനെ എന്റെ മോനിപ്പോൾ കൊല്ലുമെന്ന് അവർ പറഞ്ഞുവെന്ന് പയ്യന്മാർ എന്നോട് പറഞ്ഞു. അവർ പേടിച്ചാണ് എന്നോടിത് പറയുന്നത്. അതെൻറെ ചേട്ടനാണ്, ഞാൻ ഇപ്പോത്തന്നെ വിളിക്കാമെന്ന് അവരോട് പറഞ്ഞു. ഫോണിൽ രണ്ട് തവണ വിളിച്ചപ്പോഴും ഫോണെടുത്തില്ല. പിന്നെ ചേച്ചിയുടെ ഫോണിൽ വിളിച്ചു. അപ്പോൾ മോനാണ് എടുത്തത്. അങ്കിളേ ഞാൻ എൻ്റെ അപ്പനെ കൊന്നു, എന്നെ ജീവിക്കാൻ സമ്മതിക്കുന്നില്ല എന്നാണ് അവൻ പറഞ്ഞത്. ഞാൻ ആകെ ഷോക്കിലായി ഇതാണ് കൊല്ലപ്പെട്ട ജോസിന്റെ സഹോദരനായ ജയന്റെ പ്രതികരണം

അതേസമയം അച്ഛനെ കൊലപ്പെടുത്തിയ കേസിലെ പ്രതി പ്രജിന്‍ ജോസിന്റെ ജീവിതം ഏതാനുംവര്‍ഷങ്ങളായി അടിമുടി നിഗൂഢത നിറഞ്ഞതായിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ചൈനയില്‍ എം.ബി.ബി.എസ്. വിദ്യാര്‍ഥിയായിരുന്ന പ്രജിന്‍ കോവിഡ് കാലത്താണ് നാട്ടില്‍ തിരികെയെത്തുന്നത്. പിന്നീട് ചൈനയില്‍ പോയി പഠനം തുടരാനായില്ല. ഇതിനിടെ കൊച്ചിയില്‍ സിനിമ സംബന്ധിച്ച പഠനത്തിനായി പോയി. ഇതിനായി ഒന്നരലക്ഷത്തോളം രൂപയാണ് വീട്ടുകാര്‍ നല്‍കിയത്. എന്നാല്‍, സിനിമാപഠനത്തിന് ശേഷം തിരികെയെത്തിയതോടെയാണ് പ്രജിന്റെ സ്വഭാവത്തില്‍ വലിയ മാറ്റങ്ങള്‍ കണ്ടതെന്നാണ് വീട്ടുകാരും ബന്ധുക്കളും പറയുന്നത്. കൊലപാതകത്തിനു ദിവസങ്ങൾക്കു മുൻപ്‌ പ്രജിൻ ശരീരത്തിലെ രോമങ്ങളും തലമുടിയും സ്വന്തമായി പൂർണമായി നീക്കംചെയ്ത് മുറിയുടെ മൂലയിൽ കൂട്ടിയിട്ടിരുന്നു. കൂടാതെ മേശപ്പുറത്ത് കറുപ്പു നിറത്തിലുള്ള വിചിത്രങ്ങളായ പ്രതിമകളും പ്രത്യേകതരം ആയുധങ്ങളും സൂക്ഷിച്ചിരുന്നു.സാത്താൻ സേവ പോലുള്ള ആഭിചാരകർമങ്ങളിൽ മകൻ ഉൾപ്പെട്ടിട്ടുണ്ടോയെന്നുള്ള സംശയമുണ്ടെന്നും മൊബൈൽ ഫോണുകൾ ഉൾപ്പെടെയുള്ളവ പരിശോധിച്ച് പരിഹാരം കണ്ടെത്തണമെന്നുമാണ് ബന്ധുക്കളുടെ ആവശ്യം.

Sandra Mariya

Recent Posts

ജമ്മു കശ്മീരിലെ ഉധംപുരിൽ ഏറ്റുമുട്ടൽ !സോൻ ഗ്രാമം വളഞ്ഞ് സുരക്ഷാസേന; കൂടുതൽ സൈനികർ പ്രദേശത്തേക്ക്

ശ്രീനഗര്‍ : ജമ്മു കശ്മീരിലെ ഉധംപുര്‍ ജില്ലയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഉധംപുരിലെ സോൻ ഗ്രാമത്തില്‍ ഇന്ന്…

7 hours ago

ഉണ്ടായത് പാക് കേന്ദ്രീകൃത ഗൂഢാലോചന! പാക് ഭീകരൻ സാജിദ് ജാട്ട് മുഖ്യ സൂത്രധാരൻ!പഹൽഗാം ഭീകരാക്രമണത്തിൽ എൻഐഎ കുറ്റപത്രത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

ശ്രീനഗര്‍: പഹല്‍ഗാം ഭീകരാക്രമണത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി പ്രത്യേക എൻഐഎ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. ഉണ്ടായത്…

7 hours ago

ത്രിരാഷ്ട്ര സന്ദർശനത്തിന് തുടക്കം ! ജോർദാനിലെത്തിയ നരേന്ദ്രമോദിയ്ക്ക് ഉജ്ജ്വല സ്വീകരണം ; പ്രധാനമന്ത്രിയുടെ സന്ദർശനം ഇന്ത്യ – ജോർദാൻ നയതന്ത്ര ബന്ധത്തിൻ്റെ 75-ാം വാർഷികത്തിൽ

അമ്മാൻ: ത്രിരാഷ്ട്ര സന്ദർശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ജോർദാനിലെത്തി. ജോർദാൻ പ്രധാനമന്ത്രി ജാഫർ ഹസ്സൻ വിമാനത്താവളത്തിൽ വെച്ച് അദ്ദേഹത്തിന് ഊഷ്മളമായ…

10 hours ago

തലമുറ മാറ്റത്തിനൊരുങ്ങി ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടി ! ബിജെപി ദേശീയ വർക്കിംഗ് പ്രസിഡൻ്റായി ചുമതലയേറ്റെടുത്ത് നിതിൻ നബിൻ

ദില്ലി: ബിജെപി ദേശീയ വർക്കിംഗ് പ്രസിഡൻ്റായി ചുമതലയേറ്റെടുത്ത് നിതിൻ നബിൻ. ദില്ലിയിലെ പാർട്ടി ആസ്ഥാനത്തെത്തിയാണ് അദ്ദേഹം ചുമതലയേറ്റത്. ഊജ്വലസ്വീകരണമാണ് നേതാക്കളും…

12 hours ago

പഹൽഗാം ഭീകരാക്രമണം ! കുറ്റപത്രം സമർപ്പിച്ച് എൻഐഎ ! അന്വേഷണത്തിൽ സംതൃപ്തി രേഖപ്പെടുത്തി ശുഭം ദ്വിവേദിയുടെ കുടുംബം

ദില്ലി : പഹൽഗാം ഭീകരാക്രമണ കേസിൽ ദേശീയ അന്വേഷണ ഏജൻസി കുറ്റപത്രം സമർപ്പിച്ചു. ജമ്മുവിലെ എൻഐഎ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.…

12 hours ago

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ബിജെപി

ബിഹാറിൽ തോറ്റ കോൺഗ്രസിന് മോദിയെ കൊല്ലണം. കൊലവിളി മുദ്രാവാക്യവുമായി കോൺഗ്രസ് വനിതാ നേതാവ്. സംഭവം രാഹുൽ ഗാന്ധി പങ്കെടുത്ത പ്രതിഷേധ…

13 hours ago