India

പതിനഞ്ചുകാരിക്ക് ഇരുപത്തിയേഴുകാരൻ അബോര്‍ഷന്‍ ഗുളിക നൽകിയത് സുഹൃത്തിന്റെ സഹായത്തോടെ: ഗുളിക കഴിച്ച് മണിക്കൂറുകൾക്കുള്ളിൽ പെൺകുട്ടി മരണപെട്ടു, കാമുകൻ പോലീസ് പിടിയിൽ

തിരുവണ്ണാമലൈ: ഗര്‍ഭഛിദ്ര ഗുളിക കഴിച്ച്‌ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി മരിച്ചു. തമിഴ്നാട് തിരുവണ്ണാമലൈയിലാണ് സംഭവം. സംഭവത്തില്‍ പെണ്‍കുട്ടിയെ കാമുകനെ പോലീസ് അറസ്റ്റ് ചെയ്തു. ഗര്‍ഭിണിയായ പെണ്‍കുട്ടി ഗര്‍ഭഛിദ്രം നടത്താനായാണ് ഗുളിക കഴിച്ചത്. ഗുളിക കഴിച്ച്‌ അബോധാവസ്ഥയില്‍ ആയ പെണ്‍കുട്ടി ആശുപത്രിയില്‍ എത്തും മുന്‍പേ മരണപ്പെടുകയായിരുന്നു. കാമുകനായ എസ് മുരുകന്‍ (27), ഇയാളുടെ സുഹൃത്ത് പ്രഭു എന്നിവരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.

പെണ്‍കുട്ടിയെ ദിവസവും സ്കൂളില്‍ കൊണ്ടുപോയിരുന്നത് മുരുകന്‍ ആയിരുന്നു. ഇതിനിടയില്‍ ഇരുവരും അടുപ്പത്തിലായി. തുടര്‍ന്ന് പെണ്‍കുട്ടി ഗര്‍ഭിണിയായതോടെ മുരുഗന്‍ സുഹൃത്തിന്റെ സഹായത്താല്‍ ഗര്‍ഭഛിദ്ര ഗുളിക സംഘടിപ്പിക്കുകയായിരുന്നു. ഗുളികയുമായി എത്തിയ മുരുഗന്‍ പതിവ് പോലെ പെണ്‍കുട്ടിയെ സ്കൂളിലേക്കെന്ന വ്യാജേന വീട്ടില്‍ നിന്നും കൂട്ടിക്കൊണ്ടുപോയി. വഴിയില്‍ വെച്ച്‌ പെണ്‍കുട്ടിക്ക് ഗുളിക നല്‍കി.

സ്‌കൂളില്‍ എത്തുന്നതിന് മുന്‍പേ പെണ്‍കുട്ടി അബോധാവസ്ഥയിലായി. തുടര്‍ന്ന് മുരുഗന്‍ തന്നെയാണ് പെണ്‍കുട്ടിയെ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയില്‍ എത്തിക്കുന്നതിന് മുമ്ബ് തന്നെ പെണ്‍കുട്ടി മരണപ്പെട്ടതായി ഡോക്ടര്‍മാര്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് തുരുവണ്ണാമലൈ സര്‍ക്കാര്‍ ആശുപത്രിയില്‍ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി എത്തിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തില്‍ പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് തെളിഞ്ഞു. ഇതിനുപിന്നാലെയാണ് മുരുകനെയും പ്രഭുവിനെയും കസ്റ്റഡിയില്‍ എടുത്തത്.

admin

Recent Posts

കശ്മീരിൽ ആദ്യമായി 12 ലക്ഷം വിനോദസഞ്ചാരികൾ ! |PM MODI|

കശ്മീരിൽ ആദ്യമായി 12 ലക്ഷം വിനോദസഞ്ചാരികൾ ! |PM MODI|

41 mins ago

വേനലവധി കഴിഞ്ഞു, ഇനി പഠന കാലം! സംസ്ഥാനത്ത് സ്‌കൂളുകള്‍ നാളെ തുറക്കും; 3 ലക്ഷത്തോളം കുട്ടികള്‍ ഒന്നാം ക്ലാസിലേക്ക്; വിദ്യാർത്ഥികളെ കാത്തിരിക്കുന്നത് അടിമുടി മാറ്റങ്ങൾ

തിരുവനന്തപുരം: രണ്ടുമാസത്തെ വേനലവധിക്ക് ശേഷം സംസ്ഥാനത്ത് സ്‌കൂളുകള്‍ നാളെ തുറക്കും. മൂന്ന് ലക്ഷത്തോളം കുട്ടികള്‍ നാളെ ഒന്നാം ക്ലാസിലേക്കെത്തുമെന്നാണ് പ്രതീക്ഷ.…

1 hour ago

എക്സിറ്റ് പോൾ സർവേ നടത്തിയവർക്ക് ഭ്രാന്ത്; സിപിഎമ്മിന് 12 സീറ്റ്‌ കിട്ടും; നാലാം തീയതി കാണാമെന്ന് എം.വി. ഗോവിന്ദൻ

തിരുവനന്തപുരം: എക്സിറ്റ് പോൾ ഫ​ല​ങ്ങ​ൾ ത​ള്ളി സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ. എ​ക്സി​റ്റ് പോ​ൾ സ​ർ​വേ ന​ട​ത്തി​യ​വ​ർ​ക്ക് ഭ്രാ​ന്താ​ണെ​ന്നും…

2 hours ago

നിരീക്ഷണ സംവിധാനങ്ങളും ബങ്കറുകളും ഇനി നിമിഷങ്ങൾ കൊണ്ട് ചാരം ! |RUDRAM 2|

നിരീക്ഷണ സംവിധാനങ്ങളും ബങ്കറുകളും ഇനി നിമിഷങ്ങൾ കൊണ്ട് ചാരം ! |RUDRAM 2|

2 hours ago

ഇടക്കാല ജാമ്യ കാലാവധി അവസാനിച്ചു; ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ വീണ്ടും തീഹാർ ജയിലിലേക്ക്

ദില്ലി: മ​ദ്യ​ന​യ അ​ഴി​മ​തി​ക്കേ​സി​ൽ സു​പ്രീം​കോ​ട​തി അ​നു​വ​ദി​ച്ച ഇ​ട​ക്കാ​ല ജാമ്യാക്കാലാവധി അവസാനിച്ച സാഹചര്യത്തിൽ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ ഇന്ന് തീഹാർ…

2 hours ago

നിയമസഭാ തെരഞ്ഞെടുപ്പ്; അരുണാചല്‍ പ്രദേശ്, സിക്കിം സംസ്ഥാനങ്ങളില്‍ ഫലപ്രഖ്യാപനം ഇന്ന്; വോട്ടെണ്ണൽ ആരംഭിച്ചു; നെഞ്ചിടിപ്പോടെ സ്ഥാനാർത്ഥികൾ!

ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭ തെരഞ്ഞെടുപ്പ് നടന്ന അരുണാചല്‍ പ്രദേശ്, സിക്കിം സംസ്ഥാനങ്ങളില്‍ ഫലപ്രഖ്യാപനം ഇന്ന്. രാവിലെ ആറ് മണിയോടെ…

2 hours ago