Kerala

വെള്ളായണി ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി നേതൃത്വം നൽകുന്ന കർഷക സമൃദ്ധി കേന്ദ്രം നാടിന് സമർപ്പിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി ; നരേന്ദ്രമോദി സർക്കാർ അധുനിക ഉപകരണങ്ങൾ ഉപയോഗിച്ച് മൂല്യവർദ്ധിത ഉത്പനങ്ങൾ ഉണ്ടാക്കി കയറ്റുമതി ചെയ്യാൻ കർഷകരെ പ്രാപ്തരാക്കിയെന്ന് കേന്ദ്രമന്ത്രി വേദിയിൽ

വെള്ളായണി ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി നേതൃത്വം നൽകുന്ന കർഷക സമൃദ്ധി കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. നരേന്ദ്രമോദി സർക്കാർ കൊണ്ടുവന്ന മൂന്ന് കാർഷിക ബില്ലുകളെ അട്ടിമറിച്ചവർക്കുള്ള ഉത്തരമാണ് രാജ്യത്താകമാനം ആരംഭിച്ച ആയിരക്കണക്കായ കർഷകരുടെ കമ്പനികളെന്ന് ഉദ്‌ഘാടനം നിർവഹിച്ചു കൊണ്ട് സുരേഷ് ഗോപി പറഞ്ഞു.

നരേന്ദ്രമോദി സർക്കാർ കോടി കണക്കിന് കർഷകർക്ക് സ്വയം വിതക്കാനും കൊയ്യാനും വിൽക്കാനുമുള്ള അവകാശം മാത്രമല്ല, അധുനിക ഉപകരണങ്ങൾ ഉപയോഗിച്ച് മൂല്യവർദ്ധിത ഉത്പനങ്ങൾ ഉണ്ടാക്കി കയറ്റുമതി ചെയ്യാനും അവരെ പ്രാപ്തരാക്കിയതായും സുരേഷ് ഗോപി പറഞ്ഞു.

ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി ചെയർമാൻ അഡ്വ.എസ് സുരേഷ് അദ്ധ്യക്ഷത വഹിച്ചു. അടുത്ത ഓണത്തിന് മുൻപ് നൂറേക്കറിൽ പച്ചക്കറികൃഷിയും നൂറുകർഷക സംരംഭങ്ങളും ലക്ഷ്യമാക്കിയുള്ള കാർഷക സമൃദ്ധികേന്ദ്രമാണ് കേന്ദ്രമന്ത്രി ഉദ്‌ഘാടനം ചെയ്തത്.

ഭീമ ജ്യൂവലറി ചെയർമാൻ Dr.B.ഗോവിന്ദൻ , CISSA ജനറൽസെക്രട്ടറി Dr.C.സുരേഷ്കുമാർ , കാർഷിക ശാസ്ത്രഞ്ജൻ Dr. കമലാസനൻ പിള്ള, ബ്ലോക്ക് പഞ്ചായത്ത് മെംബർ വി .ലതാകുമാരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റുമാരായിരുന്ന ചന്തു കൃഷ്ണൻ, ആർ.ജയലക്‌ഷ്മി , മെംബർ സുമോദ് കുമാർ, കമ്പനി CEO കാവ്യാ ചന്ദ്രൻ, ഡയറക്ടർ ഭുവനചന്ദ്രൻ അഡ്വ.യൂ.എസ്.സുമേഷ് എന്നിവർ സംസാരിച്ചു.

Anandhu Ajitha

Recent Posts

ജിഹാദ് വിജയിച്ചാൽ സ്ത്രീകൾ അടിമകളാണ്

ജിഹാദ് എന്നത് “തിന്മയ്‌ക്കെതിരായ ആത്മനിയന്ത്രണ പോരാട്ടം” മാത്രമാണെന്ന് ദിവ്യ എസ്. അയ്യർ പറയുമ്പോൾ, ചരിത്രവും യാഥാർത്ഥ്യവും വേറൊരു ചിത്രം കാണിക്കുന്നു.…

16 minutes ago

‘ഗവര്‍ണറുടെ പിന്തുണയ്ക്ക് നന്ദി’; കെടിയു വൈസ് ചാൻസിലറായി ചുമതലയേറ്റ് ഡോ. സിസാ തോമസ്

തിരുവന്തപുരം : കേരള സാങ്കേതിക സര്‍വകലാശാല വിസിയായി ചുമതലയേറ്റെടുത്ത് സിസാ തോമസ്. കഴിഞ്ഞ ദിവസമാണ് സാങ്കേതിക സര്‍വകലാശാല, ഡിജിറ്റല്‍ സര്‍വകലാശാല…

1 hour ago

മ്യാന്മാർ സമരങ്ങളുടെ നായിക ജയിലിൽ കൊല്ലപ്പെട്ടെന്ന് സൂചന നൽകി ബന്ധുക്കൾ | AUNG SAN SUU KYI

പട്ടാള അട്ടിമറിക്ക് ശേഷം 2021 മുതൽ ജയിലിൽ കഴിയുന്ന ഓങ് സാങ് സൂചി മരിച്ചെന്ന് അഭ്യൂഹം ! രണ്ടു വർഷമായി…

2 hours ago

വിശ്വാസ്യത ഉറപ്പാക്കാനുള്ള നടപടിയുണ്ടാകുമെന്ന് കേന്ദ്രസർക്കാർ I BARK RATING SCAM

ബർക്ക് റേറ്റ് തട്ടിപ്പിൽ കേന്ദ്ര നടപടി ! സംസ്ഥാന ഡി ജി പിയോട് റിപ്പോർട്ട് തേടി കേന്ദ്ര വാർത്താ വിതരണ…

3 hours ago

ഡാർവിന്റെ പരിണാമ സിദ്ധാന്തം രൂപപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിച്ച ജീവി! ഗാലപ്പഗോസിലെ ഇഗ്വാനകൾ

ശാസ്‌ത്രലോകത്തെ വിസ്മയിപ്പിക്കുന്ന വൈവിധ്യങ്ങളാൽ സമ്പന്നമായ ഗാലപ്പഗോസ് ദ്വീപസമൂഹത്തിലെ ഏറ്റവും കൗതുകകരമായ ജീവിവർഗമാണ് ഇഗ്വാനകൾ. പസഫിക് സമുദ്രത്തിലെ ഈ ഒറ്റപ്പെട്ട ദ്വീപുകളിൽ…

4 hours ago

ഓസ്ട്രേലിയയെ മാത്രമല്ല ലോകത്തെ മുഴുവൻ ഞെട്ടിച്ച ആക്രമണത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ |SIDNEY ATTACK

പലസ്തീൻ അനുകൂല നിലപാടുകളെ പ്രോത്സാഹിപ്പിച്ചത് ഓസ്ട്രേലിയയ്ക്ക് വിനയായോ? ഗൺ ലൈസൻസ് നയത്തിൽ ഇനി ഓസ്ട്രേലിയ മാറ്റം വരുത്തുമോ? ഓസ്ട്രേലിയൻ മദ്ധ്യമ…

4 hours ago