പാകിസ്ഥാനിലെ തീവ്രവാദികൾക്കും ഇന്ത്യാ വിരുദ്ധർക്കും ഉറക്കമില്ലാത്ത രാത്രികൾ സമ്മാനിച്ചു കൊണ്ടുള്ള അജ്ഞാതന്റെ ആറാട്ട് തുടരുകയാണ്. മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യസൂത്രധാരന്മാരിൽ ഒരാളായ സാജിദ് മിറിനെ പാകിസ്താൻ ജയിലിൽ വച്ച് വധിക്കാൻ ശ്രമിച്ചതായി റിപ്പോർട്ട്. ഇയാൾക്ക് അജ്ഞാതനായ ഒരു വ്യക്തി വിഷം നൽകിയതായാണ് പുറത്ത് വരുന്ന വിവരം. ഗുരുതരാവസ്ഥയിലുള്ള സാജിദ് മിറിനെ പാകിസ്താൻ സൈന്യം ബഹവൽപൂരിലെ CMH ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലേക്ക് എയർലിഫ്റ്റ് ചെയ്തതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ചില പാക് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം, സാജിദ് മിർ ഇപ്പോൾ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്. ദേര ഗാസി ഖാൻ സെൻട്രൽ ജയിലിൽ വെച്ചാണ് സാജിദ് മിറിന് അജ്ഞാത വ്യക്തി വിഷം നൽകി കൊലപ്പെടുത്താൻ ശ്രമിച്ചത്. തീവ്രവാദത്തിന് സാമ്പത്തിക സഹായം നൽകിയ കേസിൽ പാകിസ്താനിലെ തീവ്രവാദ വിരുദ്ധ കോടതി കഴിഞ്ഞ വർഷം, സാജിദ് മിറിനെ 15 വർഷത്തെ തടവിന് ശിക്ഷിച്ചിരുന്നു. ആദ്യം ലാഹോർ സെൻട്രൽ ജയിലിൽ ആയിരുന്നു സാജിദ് മിർ തടവ് ശിക്ഷ അനുഭവിച്ചിരുന്നത്. ഏതാനും മാസങ്ങൾക്ക് മുമ്പാണ് ഇയാളെ ദേര ഗാസി ഖാൻ സെൻട്രൽ ജയിലിലേക്ക് മാറ്റിയത്.
അതേസമയം, ജയിലിൽ ഭക്ഷണം പാകം ചെയ്യുന്നവരിലാണ് പാകിസ്താൻ പോലീസും, അധികൃതരും സംശയം ഉന്നയിക്കുന്നത്. ഇവർക്കെതിരെയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്വകാര്യ സ്ഥാപനത്തിൽ നിന്ന് വന്ന പാചകക്കാരനാണ് ഇവിടെ ഭക്ഷണമുണ്ടാക്കിയതെന്ന് പറയപ്പെടുന്നു. അതേസമയം, പാചകക്കാരൻ ഇപ്പോൾ ഒളിവിലാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. 26/11 ആക്രമണം ആസൂത്രണം ചെയ്യുന്നതിൽ വലിയ പങ്ക് വഹിച്ച ഭീകരരിൽ ഒരാളാണ് സാജിദ് മിർ. ദിവസങ്ങൾക്ക് മുൻപാണ് ലാഹോർ സെൻട്രൽ ജയിലിൽ നിന്ന് ഇയാളെ മാറ്റിയത്. അമേരിക്കയും സാജിദ് മിറിനെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇയാളുടെ തലയ്‌ക്ക് 5 മില്യൺ ഡോളർ അതായത് 41.68 കോടി രൂപയാണ് അമേരിക്ക പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്. 2022 ജൂണിൽ, തീവ്രവാദത്തിന് സാമ്പത്തിക സഹായം നൽകിയ കേസിൽ പാകിസ്താനിലെ തീവ്രവാദ വിരുദ്ധ കോടതി മിറിനെ ശിക്ഷിച്ചിരുന്നു. അടുത്തിടെ യുഎൻ സെക്യൂരിറ്റി കൗൺസിലിൽ സാജിദ് മിറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാൻ നിർദ്ദേശം കൊണ്ടുവന്നെങ്കിലും ചൈന അത് തടയുകയായിരുന്നു. എന്തായാലും, തീവ്രവാദ പ്രസ്ഥാനമായ ജയ്ഷെയുമായി അടുപ്പമുള്ളവരെ അജ്ഞാതർ ആക്രമിക്കുന്ന നടപടി പാകിസ്ഥാനിൽ തുടർന്നു വരികയാണ്.
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…
തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…
ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…
'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…