ദില്ലി: സെപ്റ്റംബറില്‍ പുറത്തിറക്കിയ അണ്‍ലോക്ക്- 5 മാര്‍ഗ നിര്‍ദേശങ്ങള്‍ നവംബര്‍ വരെ നീട്ടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവ് പുറത്തിറക്കി. സെപ്റ്റംബര്‍ 30ന് പുറപ്പെടുവിച്ച ഉത്തരവ് നവംബര്‍ 30വരെ നീട്ടിയതായാണ് ആഭ്യന്തര മന്ത്രാലയം ഇന്ന് പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നത്.
സിനിമ ഹാളുകള്‍, നീന്തല്‍ക്കുളങ്ങള്‍, സ്‌പോര്‍ട്‌സ് പരിശീലനകേന്ദ്രങ്ങള്‍ എന്നിവ തുറക്കുന്നതും നിയന്ത്രണങ്ങളോടെയുള്ള ഒത്തുചേരലുകള്‍ അനുവദിക്കുന്നതുമടക്കമുള്ള മാാര്‍ഗ നിര്‍ദേശങ്ങളാണ് അണ്‍ലോക്ക് -5ല്‍ ഉണ്ടായിരുന്നത്. ഇത് നവംബര്‍ 30 വരെ പ്രാബല്യത്തിലാക്കിക്കൊണ്ട് ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി.
50 ശതമാനം ആളുകള്‍ക്ക് മാത്രം പ്രവേശനം അനുവദിച്ച് സിനിമാഹാളുകള്‍ തുറക്കാനും 200ല്‍ കൂടാതെ ഉള്ള ആളുകളെ ഉള്‍ക്കള്ളിച്ചു കൊണ്ട് മറ്റ് കൂട്ടായ്മകള്‍ നടത്താനും അനുമതി നല്‍കിക്കൊണ്ടാണ് സെപ്റ്റംബറിലെ ഉത്തരവ് കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ചത്.
കണ്ടെയ്ൻമെന്റ് സോണുകളില്‍ ലോക്ഡൗണ്‍ നടപ്പിലാക്കുന്നത് കര്‍ശനമായി തന്നെ തുടരുമെന്നും ഉത്തരവിൽ പറയുന്നുണ്ട്. മറ്റൊരു ഉത്തരവ് വരും വരെ തത്സ്ഥിതി നവംബര്‍ അവസാനം വരെ തുടരാനാണ് കേന്ദ്ര സർക്കാർ തീരുമാനം.
തിരുവനന്തപുരം : സൈബറാക്രമണത്തിൽ രാഹുൽ ഈശ്വറിനെതിരേ വീണ്ടും പരാതി നൽകി രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗികാതിക്രമ കേസിലെ അതിജീവിത. രാഹുൽ ഈശ്വർ…
ലോകത്തിലെ ഏറ്റവും കൂടുതൽ എണ്ണ നിക്ഷേപമുള്ള രാജ്യം ! എഴുപതുകളിൽ എണ്ണയുടെ ആഗോള വില നിശ്ചയിക്കുന്ന ശക്തി ! പിന്നീട്…
ആലപ്പുഴ : എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തി കേരളത്തിന്റെ പ്രഭാരിയായ പ്രകാശ് ജാവദേക്കർ. വെള്ളാപ്പള്ളിയെ…
സൈന്യവും പ്രതിപക്ഷവും ചതിച്ചു. വെനസ്വേലയിൽ പ്രെസിഡന്റിനെയും ഭാര്യയെയും ബന്ദിയാക്കി അമേരിക്കൻ സൈന്യം ! ഇനി വെനസ്വേല ഭരിക്കുക ഡൊണാൾഡ് ട്രമ്പ്.…
കോഴിക്കോട് ക്രിമിനൽ പങ്കാളിയുമായുള്ള താമസത്തിനിടെ ഉണ്ടായ ഹസ്നയുടെ മരണത്തിൽ ദുരൂഹത.അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ. ഹസ്നയുടെ മരണത്തിനു പിന്നിൽ കമ്മ്യൂണിസ്റ്റ് പാർട്ടി…
ടെക്നിക്കൽ മികവുണ്ടായിരുന്നെങ്കിലും ഒരൊറ്റ ടെക്നിക്കിൽ ഒതുങ്ങിയ സിനിമ. വിവാദങ്ങൾ സൃഷ്ടിച്ച് ഹിറ്റ് നേടാനുള്ള പതിവ് ശ്രമങ്ങൾ പോലും diesmal കാണാനില്ല.…