UNNI MUKUNDAN
ഭാരതത്തിനെതിരെ ആരെന്ത് പറഞ്ഞാലും നോക്കി നിൽക്കില്ല, ഞാനൊരു ദേശീയവാദി; ഉണ്ണിമുകുന്ദന്റെ തീപ്പൊരി മറുപടി | UNNI MUKUNDAN
താരങ്ങളുടെ രാഷ്ട്രീയ താല്പര്യങ്ങളും അവരുടെ വ്യക്തിത്വപരമായ വിവരങ്ങളെയും കുറിച്ചറിയാൻ പൊതുവിൽ നമുക്കെല്ലാവർക്കും വളരെയധികം ഇഷ്ടമുള്ള കാര്യമാണ്. അത്തരത്തിൽ ഇപ്പോൾ തന്റെ രാഷ്ട്രീയ ചിന്താഗതി തുറന്നുപറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് നടൻ ഉണ്ണി മുകുന്ദൻ. ‘ഞാന്‍ ദേശീയ ചിന്താഗതിക്കാരന്‍; രാജ്യത്തിന് എതിരെങ്കില്‍ എനിക്കും എതിര്’; ഉണ്ണി മുകുന്ദൻ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണിത്. രാജ്യത്തിന് എതിരെങ്കില്‍ തനിക്കും അത് എതിരാണെന്ന് നടന്‍ ഉണ്ണി മുകുന്ദന്‍(Unni Mukundan). എന്റെ വീട്ടില്‍ കൃഷ്ണനും രാമനും ശിവനും ഹനുമാന്‍ സ്വാമിയുടെ ഉള്‍പ്പെടെയുള്ള ചിത്രങ്ങളുണ്ട്. ഇവരെ ആരെയും രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രതീകങ്ങളായല്ല കാണുന്നത്.
ദൈവങ്ങളെ ആരാധിക്കുന്ന കുടുംബത്തില്‍ തന്നെയാണ് ജനിച്ചു വളര്‍ന്നത്. അതിനാലാണ് താന്‍ ആരാധിക്കുന്ന ഹനുമാന്‍ സ്വാമിയെ അപമാനിച്ചപ്പോള്‍ പ്രതികരിച്ചത്. ഇനി അത്തരത്തിലുള്ള തമാശകളോ കോമഡികളെ തന്റെ അടുത്ത് വന്ന് ആരും പറയാതിരിക്കാനാണ് അന്നു പ്രതികരിച്ചത്. കൊറോണ മാറാന്‍ വേണ്ടത് എന്താണ് ആവശ്യമെന്ന് എല്ലാവര്‍ക്കും അറിയാം. എന്നിട്ടും അതില്‍ കമന്റ് ചെയ്തത് മറ്റൊരു ഉദേശത്തോടെയാണെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു.പ്രധാനമന്ത്രിക്ക് ഒരു ജന്മദിന ആശംസകള്‍ നേര്‍ന്നാല്‍ പോലും വിമര്‍ശിക്കാനിവിടെ ആളുകളുണ്ട്. ഞാന്‍ ഒരു ദേശീയ ചിന്താഗതിയുള്ള ആളാണ്. അതിനാല്‍ തന്നെ ഇന്ത്യക്കെതിരെ ആരു പറഞ്ഞാലും എനിക്ക് ബുദ്ധിമുട്ടുള്ള കാര്യമാണ്. താന്‍ ഒരു പൊളിറ്റിക്കല്‍ പാര്‍ട്ടിയുടെയും അംഗമല്ലന്നും ഉണ്ണി പറഞ്ഞു.
എന്നാൽ ഹനുമാന്‍ ജയന്തി ദിനത്തിന് ആശംസ അര്‍പ്പിച്ച് കൊണ്ട് നടന്‍ ഉണ്ണി മുകുന്ദന്‍ പോസ്റ്റ് ചെയ്ത ഹനുമാന്‍ സ്വാമിയുടെ ഫോട്ടോയ്ക്ക് എതിരെ നിരവധി വിമർശനങ്ങൾ ഉയർന്നിരുന്നു. നടന്റെ ഈ പോസ്റ്റിനു താഴെ നടൻ സന്തോഷ് കീഴാറ്റൂർ ‘ഹനുമാന്‍ സ്വാമി കൊറോണയില്‍ നിന്ന് നാടിനെ രക്ഷിക്കുമോ?’ എന്നാണ് സന്തോഷ് കമന്റായി ചോദിച്ചത്. എന്നാല്‍, ഇതിന് ഉടന്‍ തന്നെ ഉണ്ണി മുകുന്ദന്‍ മറുപടി കൊടുക്കയും ചെയ്തു. ഇതോടെ കന്റും ഉത്തരവും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.
‘ചേട്ടാ, നമ്മൾ ഒരുമിച്ച് അഭിനയിച്ചവരാ.. അതുകൊണ്ട് മാന്യമായി പറയാം. ഞാൻ ഇവിടെ ഈ പോസ്റ്റ് ഇട്ടത് ഞാൻ വിശ്വസിക്കുന്ന ദൈവത്തിന്റെ മുന്നിൽ എല്ലാവർക്കും വേണ്ടി പ്രാർത്ഥിച്ചിട്ടാണ്. ഇതേ പോലുള്ള കമന്റ് ഇട്ട് സ്വന്തം വില കളയാതെ.. അത് പോട്ടെ എന്താണ് ഈ ദിവസങ്ങളിൽ താങ്കൾ ഉപയോഗിക്കുന്നത്?’ എന്ന മറുപടിയായിരുന്നു ഉണ്ണി മുകുന്ദൻ നൽകിയത്. നിമിഷനേരം കൊണ്ടായിരുന്നു സംഭവം വൈറലായി മാറിയത്. കമന്റിന് വിയോജിച്ച് നൂറുകണക്കിന് ആള്‍ക്കാള്‍ എത്തിയതോടെ സന്തോഷ് കീഴാറ്റൂര്‍ കമന്റ് ഡിലീറ്റ് ചെയ്യുകയായിരുന്നു.
എന്നാൽ സന്തോഷ് കീഴാറ്റൂർ ഇതിനു വിശദീകരണം നൽകുകയും ചെയ്തു. മനുഷ്യന്‍ ഓക്‌സിജന്‍ പോലും ലഭിക്കാതെ പിടഞ്ഞു മരിച്ച് കൊണ്ടിരിക്കുന്ന അവസ്ഥയിലാണ്. ആ സമയത്താണ് ഉണ്ണിയുടെ പോസ്റ്റ് കാണുന്നത്. ഞാനുമൊരു വിശ്വാസിയാണ്. അതൊരു വിശ്വാസിയുടെ നിര്‍ദോഷകരമായ സംശയം മാത്രമായിരുന്നു. ഉണ്ണിയോട് സ്വാതന്ത്ര്യമുള്ളതിനാലാണ് പോസ്റ്റിന് കീഴില്‍ കമന്റിട്ടത്. ചേട്ടായെന്ന് വിളിച്ച് ഉണ്ണി മറുപടി നല്‍കുകയും ചെയ്തു. ആ കമന്റ് ഉണ്ണിയെ വിഷമിപ്പിച്ചോയെന്ന് കരുതിയാണ് ഡിലീറ്റ് ചെയ്തത്. അതിന്റെ സ്‌ക്രീന്‍ ഷോട്ട് പ്രചരിപ്പിക്കുന്നവരോട് സഹതാപമാണ് തോന്നുന്നതെന്നും അദ്ദേഹം പറയുന്നു. സഹപ്രവര്‍ത്തകരായ ഞങ്ങളെ തെറ്റിപ്പിക്കാനാണ് ചിലരൊക്കെ ശ്രമിക്കുന്നത്. അത് നടക്കുമെന്ന് കരുതേണ്ട. നാട് വലിയൊരു പ്രതിസന്ധിയെ അഭിമുഖീകരിക്കുമ്പോള്‍ ഇങ്ങനെ ചെയ്യുന്നത് ശരിയല്ല. എനിക്ക് സൈബര്‍ അറ്റാക്ക് ഉണ്ടാവണമെന്ന് കരുതിയല്ല ഉണ്ണി മറുപടി പറഞ്ഞത്. യഥാര്‍ത്ഥ വിശ്വാസികള്‍ ഇതൊന്നും വിശ്വസിക്കില്ലെന്നും സന്തോഷ് കീഴാറ്റൂര്‍ പറയുന്നു.
അതേസമയം, ഉണ്ണി മുകുന്ദന്‍ ഫിലിംസ് ആദ്യമായി നിര്‍മ്മിക്കുന്ന മേപ്പടിയാന്‍ (Meppadiyan) മറ്റെന്നാള്‍ തിയറ്ററുകളില്‍ എത്തും. ഫാമിലി എന്റര്‍ടെയ്‌നറായി ഒരുങ്ങുന്ന ചിത്രം ജയകൃഷ്ണന്‍ എന്നൊരു സാധാരണക്കാരന്റെ ജീവിതമാണ് പറയുക. പാലായിലും പരിസര പ്രദേശങ്ങളിലുമായി ഷൂട്ട് ചെയ്ത സിനിമയുടെ ചിത്രീകരണം കൊറോണ ലോക്ഡൗണിനെ തുടര്‍ന്ന് നീണ്ടു പോയിരുന്നു. വിജയദശമി ദിനത്തിലാണ് ഷൂട്ടിംഗ് പുനരാരംഭിച്ചത്. വിഷ്ണു മോഹനാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും.സിനിമയില്‍ ഇന്ദ്രന്‍സ്, സൈജു കുറുപ്പ്, അജു വര്‍ഗ്ഗീസ്, കലാഭവന്‍ ഷാജോണ്‍, അഞ്ജു കുര്യന്‍, നിഷ സാരംഗ്, അപര്‍ണ ജനാര്‍ദ്ദനന്‍, കുണ്ടറ ജോണി, മേജര്‍ രവി, ശ്രീജിത്ത് രവി, കോട്ടയം രമേഷ്, പൗളി വല്‍സന്‍, കൃഷ്ണപ്രസാദ്, മനോഹരി അമ്മ തുടങ്ങി നിരവധി താരങ്ങളും വേഷമിടുന്നുണ്ട്.
മസാല ബോണ്ട് കേസിൽ തുടർ നടപടികളുമായി ഇഡിയ്ക്ക് മുന്നോട്ടുപോകാം. കിഫ്ബി ചെയര്‍മാൻ എന്ന നിലയിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവര്‍ക്ക്…
ചെന്നൈ : തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന് ശേഷം തമിഴ്‌നാട്ടിൽ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. എസ്‌ഐആറിലൂടെ 97.37 ലക്ഷം…
തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളയില്‍ നിര്‍ണായക അറസ്റ്റുകൾ.സ്മാർട്ട് ക്രിയേഷൻ സിഇഒ പങ്കജ് ഭണ്ഡാരിയും തട്ടിയെടുത്ത സ്വർണം വാങ്ങിയ ജ്വല്ലറി ഉടമ…
ചലച്ചിത്ര മേളയിൽ ചില സിനിമകളുടെ പ്രദർശനം തടഞ്ഞത് വിദേശകാര്യ മന്ത്രാലയം ! രാജ്യത്തിൻറെ വിദേശനയവുമായി ബന്ധപ്പെട്ട കാരണങ്ങളെന്ന് റസൂൽ പൂക്കുട്ടി.…
ശബരിമല സ്വർണ്ണക്കൊള്ള അന്വേഷിക്കാൻ ഇ ഡിയ്ക്ക് കോടതിയുടെ അനുമതി ! രേഖകൾ നൽകാൻ എസ് ഐ ടിയ്ക്ക് നിർദ്ദേശം! പ്രതികളുടെ…
തേഞ്ഞിപ്പലം : രക്തസാക്ഷികളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെ തുടർന്ന് സത്യപ്രതിജ്ഞാ ചടങ്ങ് റദ്ദാക്കി കാലിക്കറ്റ് സർവകലാശാല. ഇന്നലെ നടന്ന ഡിഎസ്…