India

വിനോദസഞ്ചാരികളുടെ ഇഷ്ട ഇടമായി യുപി! യാത്രാ പ്രേമികളുടെ എണ്ണത്തിൽ സംസ്ഥാനത്തെ ജനസംഖ്യയുടെ രണ്ടിരട്ടിയിലധികം വർദ്ധനവെന്ന് യോഗി ആദിത്യനാഥ്

ലക്‌നൗ: ഉത്തർപ്രദേശിലേക്ക് ഒഴുകിയെത്തി വിനോദസഞ്ചാരികൾ. വിനോദസഞ്ചാരികളുടെ എണ്ണത്തിൽ സംസ്ഥാനത്തെ ജനസംഖ്യയുടെ രണ്ടിരട്ടിയിലധികം വർദ്ധനവ് വന്നതായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. ടൂറിസം വകുപ്പ് ലോക്ഭവൻ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച 2,758 കോടി രൂപയുടെ 762 വികസന പദ്ധതികൾക്ക് തുടക്കം കുറിച്ച് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ടൂറിസമേഖലയിൽ വൻ പുരോഗതി കൈവരിക്കാൻ ഉത്തർപ്രദേശിന് സാധിച്ചു. വികസനത്തിനൊപ്പം പരിസ്ഥിതി സംരക്ഷണം, തൊഴിലവസരങ്ങൾ എന്നിവ വർദ്ധിപ്പിക്കാനും ശ്രമം നടക്കുന്നുണ്ട്. ടൂറിസം മേഖല വിപുലീകരിക്കുന്നതിൽ അയോദ്ധ്യ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. പൈതൃകവും പാരമ്പര്യവും കോർത്തിണങ്ങുന്ന ഉത്തർപ്രദേശിന്റെ കാശിയും, അയോദ്ധ്യയും, ഗോരഖ്പൂരും വിനോദസഞ്ചാരികളുടെ ഇഷ്ടപ്പെട്ട സ്ഥലങ്ങളായി മാറിക്കൊണ്ടിരിക്കുകയാണ്’ എന്ന് യോഗി ആദിത്യനാഥ് പറഞ്ഞു.

സംസ്ഥാനത്ത് എത്തുന്ന വിനോദസഞ്ചാരികളുടെ വരവ് നിരീക്ഷിക്കുന്നതിനും അവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും സർക്കാർ കൃത്യമായ നടപടികളാണ് സ്വീകരിക്കുന്നത്. അതിനാൽ വിനോദസഞ്ചാരികൾക്ക് ഭയമില്ലാതെ അയോദ്ധ്യയിലും കാശിയിലും എത്താൻ സാധിക്കുന്നു. സംസ്ഥാനത്തെ നിക്ഷേപ സാധ്യതകളും വർദ്ധിച്ചു വരികയാണ്. ഇതിന് ഇവിടുത്തെ ഗുണ നിലവാരമുള്ള ഹോട്ടലുകളും റസ്‌റ്റോറന്റുകളും നിർണായക പങ്കാണ് വഹിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

anaswara baburaj

Recent Posts

മമത വീഴും !തൃണമൂൽ കോൺഗ്രസിന് കനത്ത തിരിച്ചടി ; ബംഗാളിൽ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്ന് സർവേ ഫലം

കൊൽക്കത്ത: 2024 ലോക് സഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിന് വലിയ തിരിച്ചടിയെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ. ഏറ്റവും കുറഞ്ഞത് മൂന്ന്…

9 hours ago

പതിനെട്ടാമത്തെ അടവെടുത്തിട്ടും കാര്യമില്ല !

പഠിച്ച പണി പതിനെട്ടും നോക്കി ! രക്ഷയില്ല...കെജ്രിവാൾ ജയിലിലേക്ക് തന്നെ

10 hours ago