cricket

നിസാരം !റൺ മല താണ്ടി യുപി പ്ലേ ഓഫിൽ

ഇന്ന് നടന്ന ആവേശകരമായ മത്സരത്തിൽ ഗുജറാത്ത് ജയൻ്റ്സിനെ 3 വിക്കറ്റിന് കീഴടക്കി വനിതാ പ്രീമിയർ ലീഗിൻ്റെ പ്ലേ ഓഫിൽ പ്രവേശിക്കുന്ന മൂന്നാമത്തെ ടീമായി യുപി വാരിയേഴ്സ്.ഗുജറാത്ത് മുന്നോട്ടുവച്ച 179 റൺസെന്ന വമ്പൻ വിജയലക്ഷ്യം ഒരു പന്ത് ശേഷിക്കെ 19.5 ഓവറിൽ 7 വിക്കറ്റ് നഷ്ടപ്പെടുത്തി യുപി മറികടക്കുകയായിരുന്നു. 41 പന്തിൽ 72 റൺസ് നേടിയ ഗ്രേസ് ഹാരിസ് ആണ് യുപിയ്ക്ക് വിജയം സമ്മാനിച്ചത്. നേരത്തെ ഗുജറാത്തിനായി ആഷ്ലി ഗാർഡ്നർ 39 പന്തിൽ 60 റൺസ് നേടി.

ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് കൂട്ടായ പരിശ്രമത്തിലൂടെയാണ് മികച്ച സ്കോറിലെത്തിയത്. സോഫിയ ഡങ്ക്ലിയും (23), ലോറ വോൾവാർട്ടും (17) ചേർന്ന് ആദ്യ വിക്കറ്റിൽ 41 റൺസിൻ്റെ മികച്ച തുടക്കം ഗുജറാത്തിനു നൽകി. ഹർലീൻ ഡിയോൾ (4) വേഗം മടങ്ങിയെങ്കിലും നാലാം വിക്കറ്റിൽ ഡയലൻ ഹേമലതയും (33 പന്തിൽ 57) ആഷ് ഗാർഡ്നറും ചേർന്ന് 93 റൺസിൻ്റെ കൂട്ടുകെട്ടുയർത്തി.ഈ പോരാട്ടമാണ് ഗുജറാത്തിനെ 178ലെത്തിച്ചത്.

മറുപടി ബാറ്റിംഗിൽ അലിസ ഹീലി (12), ദേവിക വൈദ്യ (7) കിരൺ നവ്ഗിരെ (4) എന്നിവർ വേഗം മടങ്ങിയെങ്കിലും ആദ്യ പന്ത് മുതൽ ആക്രമിച്ചുകളിച്ച തഹ്‌ലിയ മഗ്രാത്ത് യുപിയെ കളിയിലേക്ക് മടക്കികൊണ്ടുവന്നു. 3 വിക്കറ്റ് നഷ്ടത്തിൽ 39 റൺസ് എന്ന നിലയിൽ വീണുപോയ യുപിയെ നാലാം വിക്കറ്റിൽ 78 റൺസ് കൂട്ടിച്ചേർത്താണ് സഖ്യം രക്ഷപ്പെടുത്തിയെടുത്തത്. അർധ ശതകം തികച്ചതിനു പിന്നാലെ മഗ്രാത്ത് (38 പന്തിൽ 57) മടങ്ങി. ദീപ്തി ശർമയ്ക്കും (6) തിളങ്ങാനായില്ല. എന്നാൽ, അവസാന ഓവറുകളിൽ തകർത്തടിച്ച ഗ്രേസ് ഹാരിസ് യുപി വിജയത്തിനരികെ എത്തിച്ചു. അവസാന ഓവറിൽ ഗ്രീസ് ഹാരിസ് പുറത്തായെങ്കിലും 19 റൺസ് എടുത്ത് പുറത്താവാതെ നിന്ന സോഫി എക്ലസ്റ്റൺ ഒരു പന്ത് ബാക്കിനിൽക്കെ യുപിയെ വിജയതീരത്തെത്തിച്ചു.

Anandhu Ajitha

Recent Posts

സർജിക്കൽ സ്ട്രൈക്കുകൾ ഇനിയും ഉണ്ടാകുമോ ? വിദേശകാര്യ മന്ത്രി പറയുന്നത് കേൾക്കാം| s jaishankar

സർജിക്കൽ സ്ട്രൈക്കുകൾ ഇനിയും ഉണ്ടാകുമോ ? വിദേശകാര്യ മന്ത്രി പറയുന്നത് കേൾക്കാം| s jaishankar

59 mins ago

ചൈനയ്‌ക്കും പാകിസ്ഥാനും കനത്ത തിരിച്ചടിയുമായി ഭാരതം |narendramodi

ചൈനയ്‌ക്കും പാകിസ്ഥാനും കനത്ത തിരിച്ചടിയുമായി ഭാരതം |narendramodi

1 hour ago

ഗംഗയെ വണങ്ങി, കാലഭൈരവന്റെ അനുഗ്രഹത്തോടെ പ്രധാനമന്ത്രി നരേന്ദ്രമോദി വാരണാസിയിൽ പത്രിക സമർപ്പിച്ചു; സംസ്ഥാന മുഖ്യമന്ത്രിമാരും എൻ ഡി എ നേതാക്കളും അകമ്പടിയായി; ആവേശത്തോടെ ക്ഷേത്രനഗരി

വാരാണസി: മൂന്നാം തവണയും വാരണാസിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പത്രിക സമർപ്പിച്ചു. ഇന്ന് രാവിലെ ഗംഗാ നദിയിൽ ആരതിയും പ്രാർത്ഥനയും നടത്തിയും…

2 hours ago

റായ്ബറേലിയിൽ രാഹുൽ നൽകിയ ആദ്യ ഗ്യാരന്റി എന്താണെന്ന് അറിയുമോ ?വീഡിയോ വൈറൽ |RAHUL GANDHI

റായ്ബറേലിയിൽ രാഹുൽ നൽകിയ ആദ്യ ഗ്യാരന്റി എന്താണെന്ന് അറിയുമോ ?വീഡിയോ വൈറൽ |RAHUL GANDHI

5 hours ago

‘കഠിനാധ്വാനിയായ നേതാവ്; സുശീൽകുമാർ മോദിയുടെ വിയോഗം ബിജെപിക്ക് നികത്താനാവാത്ത തീരാനഷ്ടം’; അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രിയും അമിത് ഷായും

പട്‌ന: ബിഹാർ മുൻ ഉപമുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ സുശീൽകുമാർ മോദിയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര…

5 hours ago