ഷഹ്‌സാദി , യുവതിയുടെ മാതാപിതാക്കൾ
ബന്ദ : യുഎഇയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് അബുദാബി ജയിലിൽ കഴിയുന്ന യുവതിയുടെ ജീവൻ രക്ഷിക്കണമെന്ന് രാഷ്‌ട്രപതി മുർമുവിനോടും പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും അഭ്യർത്ഥിച്ച് യുവതിയുടെ പിതാവ്. ഉത്തർപ്രദേശിലെ ബന്ദ ജില്ലയിൽ താമസിക്കുന്ന ഷഹ്‌സാദി എന്ന യുവതിയെ സെപ്റ്റംബർ 20ന് ശേഷം വധശിക്ഷയ്ക്ക് വിധേയയാക്കാനാണ് കോടതി വിധി. 29 കാരിയായ യുവതി ഏറെക്കാലമായി അബുദാബി ജയിലിലാണ്. നാലുമാസം പ്രായമുള്ള കുഞ്ഞിന്റെ കൊലപാതകമായി ബന്ധപ്പെട്ടാണ് യുവതിക്ക് വധശിക്ഷ വിധിച്ചിരിക്കുന്നത്.
ഇതോടെയാണ് മകളുടെ ജീവൻ രക്ഷിക്കണമെന്ന് അപേക്ഷയുമായി ഷഹ്‌സാദിയുടെ പിതാവ് ഷബീർ രാഷ്ട്രപതി ദ്രൗപതി മുർമുവിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഇ -മെയിൽ സന്ദേശം അയച്ചത്. അബുദാബിയിലെ അൽ ബത്വ ജയിലിൽ കഴിയുന്ന മകൾ ഞായറാഴ്ച ജയിലിൽ നിന്ന് തന്നെ വിളിച്ചതായും സെപ്റ്റംബർ 20 ന് ശേഷം എപ്പോൾ വേണമെങ്കിലും തൂക്കിലേറ്റപ്പെടുമെന്ന് പറഞ്ഞതായും ഷബീർ ചൊവ്വാഴ്ച പറഞ്ഞു.
കുട്ടിക്കാലത്ത് ഷഹ്‌സാദിയുടെ മുഖത്ത് പൊള്ളലേറ്റിരുന്നു. കൊവിഡ് ലോക്ക്ഡൗൺ കാലത്ത് ആഗ്രയിൽ താമസിക്കുന്ന ഉസൈറുമായി അവൾ സമൂഹ മാദ്ധ്യമത്തിലൂടെ സൗഹൃദത്തിലായി. ഇത് ചികിത്സിക്കാമെന്ന വ്യാജേന ഉസൈർ 2021 നവംബറിൽ അവളെ ദുബായിലേക്ക് കൊണ്ടുപോയി . ഉസൈറിന്റെ അമ്മാവൻ ഫായിസും അമ്മായി നാസിയയും നാസിയയുടെ അമ്മായിയമ്മ അഞ്ജും സഹന ബീഗവും ദുബായിലാണ് താമസിക്കുന്നത്.
ഇതിനിടെ നാസിയ ഒരു മകനെ പ്രസവിച്ചു. എന്നാൽ കുഞ്ഞ് നാല് മാസവും 21 ദിവസവും പ്രായമുള്ളപ്പോൾ മരിച്ചു. ഈ കുട്ടിയുടെ മരണത്തിൽ ഷഹ്‌സാദിക്ക് പങ്കുണ്ടെന്ന് പറഞ്ഞാണ് ഷഹ്‌സാദിയെ കേസിൽ കുരുക്കിയത്.
ഷെഹ്സാദിയയെ ദുബായിൽ കടത്തികൊണ്ട് പോയത് സംബന്ധിച്ച് 2024 ജൂലൈ 15 ന് മതാവുന്ദ് പോലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ അന്വേഷണ ഉദ്യോഗസ്ഥനായ സബ് ഇൻസ്പെക്ടർ മുഹമ്മദ് അക്രം അന്വേഷണത്തിൽ താൽപര്യം കാണിച്ചില്ലെന്ന് ഷബീർ ആരോപിച്ചു.
കൊൽക്കത്ത : ലോകകപ്പ് ജേതാവും ലോക ഫുട്ബോൾ ഇതിഹാസവുമായ ലയണൽ മെസ്സി 2011-ന് ശേഷം ആദ്യമായി ഇന്ത്യയിലേക്ക് എത്തുകയാണ്. നാളെ…
നടിയെ ആക്രമിച്ച കേസിലെ പ്രതികളുടെ ശിക്ഷാവിധിയിൽ നിരാശ പ്രകടിപ്പിച്ച് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ശിക്ഷാവിധി അതിജീവിതയെ പരിഗണനയിലെടുക്കാതെയുള്ളതെന്നും അതിജീവിതയ്ക്കാണ് യഥാർഥത്തിൽ…
ദില്ലി : ആഗോളതലത്തിൽ വ്യോമ പ്രതിരോധ ശേഷിയിൽ ഭാരതം വൻ മുന്നേറ്റത്തിനൊരുങ്ങുന്നു. ലോകത്തിലെ ഏറ്റവും ശക്തമായ ദീർഘദൂര എയർ-ടു-എയർ മിസൈലുകളിലൊന്നായ…
കണ്ണൂര്‍: മമ്പറത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്കും പോളിംഗ് ഏജന്‍റിനും മുഖംമൂടി സംഘത്തിന്റെ ക്രൂര മർദനം. വേങ്ങാട് പഞ്ചായത്തിലെ 16ാം വാര്‍ഡിൽ മത്സരിക്കുന്ന…
കൊച്ചി : നടിയെ ആക്രമിച്ച കേസിലെ പ്രതികളുടെ ശിക്ഷാവിധിയിൽ നിരാശ പ്രകടിപ്പിച്ച് പ്രോസിക്യൂഷൻ അഭിഭാഷകൻ അഡ്വ. വി. അജകുമാർ. പ്രതികൾക്ക്…
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പൾസർ സുനി ഉൾപ്പെടെ 6 പ്രതികൾക്കും 20 വർഷം തടവ്. പ്രോസിക്യൂഷന്റെയും പ്രതികളുടെയും വാദം…