Sports

യു എസ് ഓപ്പൺ ; വനിതകളുടെ ഫൈനൽ മത്സരത്തിലേറ്റുമുട്ടാൻ ഇഗാ സ്വിയാടെക്കും ഓൻസ് ജബീറും

 

ഞായറാഴ്ച്ച നടക്കുന്ന 2022 യുഎസ് ഓപ്പണിന്റെ വനിതകളുടെ ഫൈനലിൽ ഇഗാ സ്വിയാടെക്കും ഓൻസ് ജബീറും പരസ്‌പ്പരം ഏറ്റുമുട്ടാൻ ഒരുങ്ങുകയാണ്. ന്യൂയോർക്കിലെ ആർതർ ആഷെ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്, ഇന്ത്യൻ സമയം പുലർച്ചെ 1.30 ന് ആരംഭിക്കും. 2016ലെ വിംബിൾഡണിന് ശേഷം ലോകത്തിലെ ഏറ്റവും മികച്ച അഞ്ച് കളിക്കാരിൽ രണ്ട് പേർ ഒരു പ്രധാന മത്സര ഫൈനലിൽ മത്സരിക്കുന്നത് . സ്വിറ്റെക്കും ജബീറും തമ്മിലുള്ള മത്സരത്തിന് ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.

നിലവിൽ 2-2 ഹെഡ്-ടു-ഹെഡ് റെക്കോർഡാണ് ഇഗാ സ്വിയടെക്കും ഓൻസ് ജബീറിനും ഉള്ളത്. ജബീറും സ്വീറ്റെക്കും നാല് തവണ ഏറ്റുമുട്ടി, 2019ൽ വാഷിംഗ്ടൺ ഡിസിയിൽ വെച്ചാണ് സ്വിയാടെക്കും ജബേറും ആദ്യമായി പരസ്പരം കളിച്ചത്. മത്സരത്തിൽ 4-6, 6-4, 6-4 എന്ന സ്‌കോറിനാണ് സ്വീടെക് വിജയിച്ചത്. 2021 ലെ വിംബിൾഡണിൽ അവരുടെ ഏക ഗ്രാൻഡ്സ്ലാം ഏറ്റുമുട്ടൽ നടന്നു, ജബീർ 5-7, 6-1, 6-1 ന് വിജയിച്ചു. അതിനുശേഷം അവർ റോമിലും സിൻസിനാറ്റിയിലും കണ്ടുമുട്ടി. റോമിൽ 6-2, 6-2 എന്ന സ്ക്കോറിനാണ് സ്വിറ്റെക് ജയിച്ചപ്പോൾ, സിൻസിനാറ്റിയിൽ ജബീർ 6-3, 6-3 എന്ന സ്ക്കോറിനാണ് ജയിച്ചത്

admin

Recent Posts

മമത വീഴും !തൃണമൂൽ കോൺഗ്രസിന് കനത്ത തിരിച്ചടി ; ബംഗാളിൽ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്ന് സർവേ ഫലം

കൊൽക്കത്ത: 2024 ലോക് സഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിന് വലിയ തിരിച്ചടിയെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ. ഏറ്റവും കുറഞ്ഞത് മൂന്ന്…

7 hours ago

പതിനെട്ടാമത്തെ അടവെടുത്തിട്ടും കാര്യമില്ല !

പഠിച്ച പണി പതിനെട്ടും നോക്കി ! രക്ഷയില്ല...കെജ്രിവാൾ ജയിലിലേക്ക് തന്നെ

9 hours ago