ദുബായ്: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 13–ാം സീസണിൽ മൂന്നു മത്സരം പിന്നിട്ടെങ്കിലും ഇപ്പോഴും ഫോം കണ്ടെത്താനാകാതെ ഉഴറുന്ന താരമാണ് രാജസ്ഥാൻ റോയൽസിന്റെ കർണാടക താരം റോബിൻ ഉത്തപ്പ. കളിച്ച മൂന്നു മത്സരങ്ങളിലും ബാറ്റിങ്ങിന് അവസരം ലഭിച്ചെങ്കിലും അഞ്ച് (ചെന്നൈ സൂപ്പർ കിങ്സിനെതിരെ), 9 (കിങ്സ് ഇലവൻ പഞ്ചാബിനെതിരെ), രണ്ട് (കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ) എന്നിങ്ങനെയാണ് ഉത്തപ്പയുടെ പ്രകടനം. ആദ്യ രണ്ടു മത്സരങ്ങളിൽ ഉത്തപ്പയുടെ മോശം പ്രകടനം ടീമിന്റെ വിജയത്തെ ബാധിച്ചില്ലെങ്കിലും, മൂന്നാം മത്സരത്തിൽ കൊൽക്കത്തയ്‌ക്കെതിരെ രാജസ്ഥാൻ തോൽവി വഴങ്ങി.
ടൂർണമെന്റിലെ മോശം പ്രകടനത്തിന്റെ ക്ഷീണത്തിനിടെ, നാണക്കേടിന്റെ മറ്റൊരു റെക്കോർഡ് കൂടി കൊൽക്കത്തയ്‌ക്കെതിരായ മത്സരത്തിലൂടെ ഉത്തപ്പയുടെ പേരിലായി. ഐപിഎലിൽ ഇതുവരെ കളിച്ചിട്ടുള്ള താരങ്ങളിൽ ഏറ്റവും കൂടുതൽ മത്സരങ്ങളിൽ തോറ്റ ടീമിന്റെ ഭാഗമായിരുന്ന താരം ഇപ്പോൾ ഉത്തപ്പയാണ്. വിവിധ ടീമുകളിലായി ഐപിഎലിൽ ഇതുവരെ കളിച്ച 180 മത്സരങ്ങളിൽ, ഉത്തപ്പയുടെ ടീം തോൽക്കുന്നത് ഇത് 91–ാം തവണയാണ്! ഐപിഎലിൽ ഈ സീസണിൽ രാജസ്ഥാനിലെത്തിയ ഉത്തപ്പ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, മുംബൈ ഇന്ത്യൻസ്, പുണെ വാരിയേഴ്സ് എന്നീ ടീമുകൾക്കായാണ് മുൻപ് കളിച്ചിട്ടുള്ളത്.
ഈ പട്ടികയിൽ ഉത്തപ്പ മുന്നോട്ടു കയറിയപ്പോൾ ‘രക്ഷപ്പെട്ടത്’ ആരെന്നല്ലേ? സമകാലിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്സ്മാനായി ഗണിക്കപ്പെടുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ കൂടിയായ വിരാട് കോലി! ഐപിഎലിൽ ഇതിനകം 180 മത്സരങ്ങൾ പൂർത്തിയാക്കിയ വിരാട് കോലി, 90 തവണയാണ് തോറ്റ ടീമുകളുടെ ഭാഗമായിരുന്നത്. ഉത്തപ്പ വിവിധ ടീമുകളുടെ ഭാഗമായാണ് 91 തോൽവി വഴങ്ങിയതെങ്കിൽ, ആദ്യ സീസൺ മുതൽ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ താരമായ കോലിയുടെ തോൽവികളെല്ലാം അവരുടെ ജഴ്സിയിലാണെന്ന വ്യത്യാസം മാത്രം.
അതേസമയം, ഒരേയൊരു തോൽവിയുടെ ‘ലീഡി’ലാണ് ഉത്തപ്പ കോലിയെ മറികടന്നതെന്നതിനാൽ, ഈ സീസണിൽ തന്നെ റെക്കോർഡ് വിരാട് കോലിയെ തേടിയെത്തിയാലും അതിശയിക്കാനില്ല. അതു സംഭവിക്കരുതെങ്കിൽ ഈ സീസണിൽ കോലിയും സംഘവും മികച്ച പ്രകടനം തന്നെ പുറത്തെടുക്കേണ്ടി വരും.
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…
തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…
ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…
'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…