state-will-increase-alcohol-price
മഥുര: ഉത്തര്‍പ്രദേശിലെ മഥുരയില്‍ വിവിധ സ്ഥലങ്ങളില്‍ നിന്നായി 1.1 കോടി രൂപയുടെ വ്യാജമദ്യം പിടികൂടി. ആംബുലന്‍സ് ഉള്‍പ്പെടെ വ്യത്യസ്ത വാഹനങ്ങളിലാണ് മദ്യം കടത്താന്‍ ശ്രമിച്ചത്. സംഭവുമായി ബന്ധപ്പെട്ട് എട്ട് അന്യസംസ്ഥാന മദ്യക്കടത്തുകാരെ പോലീസ് അറസ്റ്റ് ചെയ്തു.
മഥുരയിലെ വിവിധ സ്ഥലങ്ങളില്‍ നടത്തിയ വാഹനപരിശോധനയില്‍ 16 മണിക്കൂറിനിടെയാണ് 1.1 കോടി രൂപയുടെ വ്യാജമദ്യം പോലീസ് പിടികൂടിയത്. കോസി കലാന് പോലീസ് സ്റ്റേഷന് പരിധിയില്‍ പരിശോധനയ്ക്കിടെ 1,198 പെട്ടികളിലായി 50 ലക്ഷം രൂപയുടെ മദ്യം പിടിച്ചെടുത്തു. മദ്യം കടത്താന്‍ ഉപയോഗിച്ച എസ്യുവി, ട്രക്ക്, ആംബുലന്‍സ്, കാര്‍ എന്നിവയും പിടിച്ചെടുത്തു. നാല് പേരെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. വെള്ളിയാഴ്ച വൈകുന്നേരം ഷെര്ഗഡില് ട്രക്കില്‍ കടത്താന്‍ ശ്രമിച്ച 40 ലക്ഷം രൂപയുടെ മദ്യം പിടികൂടി. 950 ബാഗുകളിലായാണ് മദ്യം ഒളിപ്പിച്ചിരുന്നത്. യമുന എക്സ്പ്രസ്വേയില് ട്രക്കില്‍ കടത്തുകയായിരുന്ന 350 പെട്ടികളിലായി 20 ലക്ഷം രൂപയുടെ മദ്യം പിടിച്ചെടുത്തു.
തിരുവനന്തപുരം: വെങ്ങാനൂർ പൗർണ്ണമിക്കാവ് ശ്രീ ബാല ത്രിപുര സുന്ദരി ദേവീ ക്ഷേത്രത്തിൽ ധനു മാസത്തിലെ പൗർണ്ണമി ദിനമായ നാളെ നട…
പത്തനംതിട്ട: പത്തനംതിട്ടയിൽ പോക്‌സോ കേസ് പ്രതിയ്ക്ക് ജാമ്യം നിന്ന് സിഐ. സൈബർ സെൽ സിഐ സുനിൽ കൃഷ്ണനാണ് പ്രതിയ്ക്ക് വേണ്ടി…
ശ്രീനഗർ: കഴിഞ്ഞ നവംബറിൽ ദില്ലി ചെങ്കോട്ടയ്ക്ക് സമീപം നടന്ന ഭീകരാക്രമണത്തിന്റെ അന്വേഷണത്തിന്റെ ഭാഗമായി ഷോപ്പിയാനിലെ പദ്‌പവൻ വനമേഖലയിൽ ദേശീയ അന്വേഷണ…
ഉത്തർപ്രദേശിൽ ഭൂമാഫിയയുടെ കൈകളിൽ നിന്ന് തന്റെ പിതൃസ്വത്ത് തിരിച്ചുപിടിക്കാൻ വർഷങ്ങളായി പോരാടിയ സൈനികന്റെ മകൾക്ക് പുതുവർഷത്തിൽ നീതി വാങ്ങി നൽകി…
മുംബൈ : പുതുവത്സര ആഘോഷങ്ങൾക്കിടെ മുംബൈയിൽ ഞെട്ടിപ്പിക്കുന്ന ക്രൂരത. വിവാഹ അഭ്യർത്ഥന നിരസിച്ചതിനെത്തുടർന്ന് 44-കാരനായ കാമുകൻ്റെ ജനനേന്ദ്രിയം 25-കാരിയായ യുവതി…
ധർമ്മശാല: ഹിമാചൽ പ്രദേശിലെ ഗവൺമെന്റ് ഡിഗ്രി കോളേജിൽ റാഗിങ്ങിനും ലൈംഗികാതിക്രമത്തിനും ഇരയായ പെൺകുട്ടിയുടെ മരണ മൊഴി പുറത്ത് വന്നതിന് പിന്നാലെ…