ദില്ലി: രാജ്യസഭയിലെ സംഭവത്തെക്കുറിച്ചുള്ള പ്രതിപക്ഷ എംപിമാരുടെ പ്രചാരണം ആടിനെ പട്ടിയാക്കുന്നതു പോലെയാണെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ പറഞ്ഞു. സസ്പെൻഡ് ചെയ്യപ്പെട്ട ശേഷവും സഭ വിടാത്ത എംപിമാർ ഭരണഘടനയെ വെല്ലുവിളിക്കുകയാണ്. കർഷക സ്നേഹമുണ്ടെങ്കിൽ സഭാ നടപടികൾ തുടരാൻ അനുവദിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കേരളത്തിലെ സി പി എമ്മുകാർ ഇടനിലക്കാർക്ക് വേണ്ടിയാണ് സമരം നടത്തുന്നത്. മാർഷലുകളെ അക്രമിച്ച ശേഷം മർദ്ദനമേറ്റന്ന് കെ.കെ രാഗേഷ് ആരോപിക്കുന്നു. കർഷകർക്ക് കാർഷികരംഗത്തെ പരിഷ്കാരനിർദ്ദേശങ്ങൾ സംബന്ധിച്ച് പരാതികളില്ലെന്നും മുരളീധരൻ പറഞ്ഞു.
കാർഷിക ബില്ലുകൾ പാസാക്കുന്നതിനിടെയുണ്ടായ ബഹളത്തിനിടെ രാജ്യസഭ ഉപാദ്ധ്യക്ഷനെ അപമാനിച്ചതിന് തൃണമൂൽ അംഗം ഡെറിക് ഒബ്രിയാൻ, കെ കെ രാഗേഷ്, എളമരം കരീം ഉൾപ്പടെയുള്ള എട്ട് എംപിമാരെ ഒരാഴ്ച്ചത്തേക്ക് സഭയിൽ നിന്ന് പുറത്താക്കിയിരുന്നു.
എംപിമാരുടെ പെരുമാറ്റം അപലപനീയമാണെന്നാണ് രാജ്യസഭാ അധ്യക്ഷൻ വെങ്കയ്യ നായിഡു പറഞ്ഞത്. സഞ്ജയ് സിംഗ് (എഎപി), റിപുൻ ബോറ (കോൺഗ്രസ്), ദോല സെൻ (കോൺഗ്രസ്), സയ്യിദ് നാസിർ ഹുസൈൻ (കോൺഗ്രസ്), രാജീവ് സത്വ (കോൺഗ്രസ്) എന്നിവരാണ് പുറത്താക്കപ്പെട്ട മറ്റ് എംപിമാർ. ഒരാഴ്ചത്തേക്ക് പുറത്താക്കിയതോടെ ഇവർ ഈ സമ്മേളന കാലയളവ് മുഴവൻ സസ്പെൻഷനിലായിരിക്കും. വി മുരളീധരനാണ് എംപിമാരെ പുറത്താക്കണമെന്നാവശ്യപ്പെട്ട് പ്രമേയം അവതരിപ്പിച്ചത്.
ചട്ടവിരുദ്ധമായി പാസാക്കിയ കാർഷിക ബില്ലുകൾക്ക് അംഗീകാരം നൽകരുതെന്ന് ആവശ്യപ്പെട്ട് സംയുക്തമായി രാഷ്ട്രപതിയെ കാണുമെന്ന് പ്രതിപക്ഷ പാർട്ടികൾ പറഞ്ഞു. സസ്പെൻഷനിലായ എം പിമാർ പാർലമെന്റിന് മുന്നിൽ ധർണ ആരംഭിച്ചിട്ടുണ്ട്.
കാസർകോട് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ഹെർണിയ ശസ്ത്രക്രിയയ്ക്ക് വിധേയയായ ചീമേനി സ്വദേശിനി വി.വി. മാധവി (72) മരിച്ച സംഭവത്തിൽ ചികിത്സാപിഴവ്…
ഭാരതിയ സൈന്യം, ഓപ്പറേഷൻ സിന്ദൂർ, റാഫേൽ യുദ്ധവിമാനങ്ങൾ എന്നിവയെക്കുറിച്ച് ഹിമാചൽ പ്രദേശ് നിയമസഭയിൽ മന്ത്രി ജഗത് സിങ് നേഗി നടത്തിയ…
മണിപ്പൂരിനെയും അസമിലെ ബരാക് താഴ്‌വരയെയും ബന്ധിപ്പിക്കുന്ന ഇംഫാൽ–സിൽച്ചാർ നേരിട്ടുള്ള വിമാന സർവീസ് ഒരുവർഷത്തെ ഇടവേളയ്ക്ക് ശേഷം പുനരാരംഭിച്ചു. അലയൻസ് എയർ…
സുപ്രീം കോടതിയുടെ ഒറ്റത്തവണ അനുമതി ഉണ്ടായിരുന്നിട്ടും തമിഴ്‌നാട്ടിലെ മധുര തിരുപ്പറങ്കുൻട്രം കുന്നിലെ വിവാദ ദീപത്തൂണിൽ ഇത്തവണ കാർത്തിക ദീപം തെളിയിച്ചില്ല.…
വിദ്യാർത്ഥികളുടെ ശാരീരികാരോഗ്യം സംരക്ഷിക്കുന്നതിനായി സ്കൂൾ ബാഗുകളുടെ ഭാരം കുറയ്ക്കുന്നതിനുള്ള പ്രാഥമിക രൂപരേഖ വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കി; ആദ്യഘട്ടത്തിൽ ലോവർ പ്രൈമറി…
വാട്സ്ആപ്പ് വെബിലൂടെ ഉപയോക്താക്കളുടെ അക്കൗണ്ടുകൾ ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ സൈബർ…