Vande Bharat now to Kashmir! Equipped with all-weather trains; Railway Minister has released the details
ശ്രീനഗർ: കശ്മീരിലേക്കും കുതിക്കാനൊരുങ്ങി വന്ദേഭാരത്. സർവീസുകൾ ഉടൻ ആരംഭിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വനി വൈഷണവ് അറിയിച്ചു. ജമ്മു-ശ്രീനഗർ പാത പ്രവർത്തനക്ഷമമായതിന് ശേഷം വന്ദേഭാരത് ട്രെയിൻ സർവ്വീസുകൾക്ക് തുടക്കം കുറിക്കുമെന്നും അദ്ദേഹം അറിയിച്ചു. അടുത്ത വർഷം മാർച്ച് മാസത്തോട് കൂടി 75 വന്ദേഭാരത് ട്രെയിനുകൾ പുറത്തിറക്കാനാണ് കേന്ദ്രം പദ്ധതിയിടുന്നതെന്നും ദീർഘദൂര യാത്രകൾക്ക് രാജധാനി എക്‌സ്പ്രസുകൾക്ക് പകരമായി വന്ദേഭാരത് ട്രെയിനുകൾ വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വടക്കുകിഴക്കൻ മേഖലയുടേയും ജമ്മു-കശ്മീരിന്റെയും റെയിൽ ഗതാഗത വികസനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി വളരെയധികം പ്രാധാന്യം നൽകുന്നുണ്ട്. വരും വർഷങ്ങളിൽ വന്ദേഭാരത് ട്രെയിൻ സർവീസുകൾ വിപുലീകരിക്കുമെന്നും ജനങ്ങൾക്ക് മികച്ച സേവനങ്ങൾ നൽകുമെന്നും മന്ത്രി അറിയിച്ചു. അതേസമയം ത്രിപുരയിൽ റെയിൽവേ ലൈൻ ഉടൻ വൈദ്യുതീകരിക്കപ്പെടുമെന്നും തുടർന്ന് ത്രിപുരയിലേക്ക് വന്ദേഭാരത് സർവീസുകൾ നൽകാൻ കേന്ദ്രത്തിന് സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കശ്മീരിൽ ആരംഭിക്കുന്ന വന്ദേഭാരത് ട്രെയിനുകൾ പ്രത്യേക രീതിയിലാണ് നിർമ്മിക്കുന്നത്. ഏത് കാലാവസ്ഥയിലൂടെ സഞ്ചരിക്കാനും വളരെ സുഗമമായി ഉയരമേറിയ ട്രാക്കുകളിലൂടെ സഞ്ചരിക്കാനും കശ്മീരിൽ സർവീസ് നടത്താനിരിക്കുന്ന വന്ദേഭാരത് ട്രെയിനുകൾക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പുറത്തു വന്നയുടൻ തന്നെ വൈറലായി മാറുകയും , വിവാദങ്ങൾക്ക് തിരികൊളുത്തുകയും , സംവിധായക ഗീതു മോഹൻദാസിനെ അവരുടെ മുൻ സ്ത്രീപക്ഷ…
ED പോലുള്ള അന്വേഷണ ഏജൻസികളിലെ കളങ്കിതരായ ഉദ്യോഗസ്ഥർക്കെതിരെ നിയമപരമായ ക്രിമിനൽ നടപടികൾ ഒഴിവാക്കി അവരെ എന്ത് കൊണ്ട് സ്വയം വിരമിച്ചു…
ശബരിമല സ്വർണ്ണക്കൊള്ളയിൽ SIT തന്ത്രി കണ്ഠരര് രാജീവരെ അറസ്റ് ചെയ്യുമ്പോൾ നിരവധി ചോദ്യങ്ങൾ ബാക്കിയാണ്. പുറത്തു വന്ന വിവരങ്ങൾ അനുസരിച്ചു…
വംശനാശം സംഭവിച്ച ഒരു ജീവിവർഗ്ഗത്തെ ഒരു നൂറ്റാണ്ടിന് ശേഷം വീണ്ടും ഭൂമിയിലേക്ക് തിരികെ എത്തിക്കുക എന്നത് ഏതൊരു സയൻസ് ഫിക്ഷൻ…
മനുഷ്യൻ കാലഗണനയ്ക്കായി കണ്ടെത്തിയ സാങ്കേതികവിദ്യകളിൽ വെച്ച് ഏറ്റവും വിസ്മയകരമായ ഒന്നാണ് അറ്റോമിക് ക്ലോക്കുകൾ. സമയത്തിന്റെ ഏറ്റവും സൂക്ഷ്മമായ അളവുകോലായി ഇന്ന്…
അസമിലെ സാമൂഹികവും രാഷ്ട്രീയവുമായ ചരിത്രത്തിൽ ജനസംഖ്യാ ഘടനയിലുണ്ടാകുന്ന മാറ്റങ്ങൾ എല്ലായ്പ്പോഴും സുപ്രധാനമായ ചർച്ചാവിഷയമാണ്. സംസ്ഥാനത്തെ തദ്ദേശീയ ജനതയുടെ സാംസ്കാരിക സ്വത്വവും…