India

യു പി എ ഭരണകാലത്തെ മറ്റൊരു സ്ഫോടനക്കേസ്സുകൂടി തെളിയുന്നു; 2006 ലെ വാരാണസി സ്ഫോടന പരമ്പര; 16 വർഷത്തെ വിചാരണക്ക് ശേഷം വാലിയുള്ള ഖാൻ എന്ന കൊടും ഭീകരൻ കുറ്റക്കാരാണെന്ന് കോടതി; ശിക്ഷ നാളെ

ഗാസിയാബാദ്: 16 വർഷത്തെ വിചാരണക്ക് ശേഷം വാലിയുള്ള ഖാൻ എന്ന കൊടും ഭീകരന്റെ ശിക്ഷാ വിധി നാളെയുണ്ടാകും. 2006 മാർച്ച് 7 നു ഭാരതത്തിന്റെ പുണ്യ ക്ഷേത്ര നഗരമായ വാരാണസിയിൽ സ്ഫോടന പരമ്പരകൾ നടത്തി നിരവധി നിരപരാധികളുടെ ജീവനെടുത്ത കേസിലാണ് പ്രതി കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്. 2006 മാർച്ച് 07 ന് വെകുന്നേരം 6.20 ഓടെ സങ്കട് മോചൻ ക്ഷേത്രത്തിലാണ് ആദ്യ സ്‌ഫോടനമുണ്ടായത്. ക്ഷേത്ര ഗേറ്റിനടുത്ത് സ്ഥാപിച്ചിരുന്ന കണ്ടൈനർ ബോംബാണ് പൊട്ടിത്തെറിച്ചത് 10 പേർ തൽക്ഷണം മരിച്ചു. 40 പേർക്ക് പരിക്കേറ്റു. ചൊവ്വാഴ്ചയായതിനാൽ ഹൈന്ദവ വിശ്വാസപ്രകാരം ഹനുമാൻ പൂജകൾക്കായി ക്ഷേത്രത്തിൽ വലിയ തിരക്കുണ്ടായിരുന്നു.

പതിനഞ്ചു മിനിട്ടുകൾക്ക് ശേഷം വാരണാസി കന്റോൺമെന്റ് റയിൽവേ സ്റ്റേഷനീളെ ഫസ്റ്റ് ക്ലാസ്സ് വിശ്രമ മുറിയിൽ രണ്ടാമത്തെ സ്ഫോടനമുണ്ടായിൽ. ഉപേക്ഷിക്കപ്പെട്ട നിലയിലുണ്ടായിരുന്ന പ്രഷർ കുക്കർ പൊട്ടിത്തെറിക്കുകയായിരുന്നു. 11 പേർ മരിച്ചു നിരവധിപേർക്ക് പരിക്കേറ്റു. തുടർന്ന് വാരാണാസിയുടെ പല ഭാഗങ്ങളിലിൽ നിന്നും ആറോളം ബോംബുകൾ കണ്ടെടുത്ത് നിർവീര്യമാക്കി. യു പി എ സർക്കാർ രാജ്യം ഭരിക്കുമ്പോൾ തീവ്രവാദികൾ രാജ്യത്തിന്റെ മുക്കിലും മൂലയിലും അഴിഞ്ഞാടുകയായിരുന്നു. നിരവധി സ്ഫോടനങ്ങൾ രാജ്യത്തിന്റെ പല ഭാഗങ്ങളിലുമുണ്ടായി.

പുണ്യ നഗരമായ വാരാണസിയിൽ നടന്ന ഈ സ്ഫോടനത്തിന്റെ ഉത്തരവാദിത്തം പാകിസ്ഥാൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഭീകര സംഘടനകൾ ഏറ്റെടുത്തു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വാലിയുള്ള ഖാൻ എന്ന സൂത്രധാരൻ പോലീസ് പിടിയിലാകുന്നത്. തുടർന്ന് പതിനാറ് വർഷം നീണ്ട വിചാരണക്കൊടുവിൽ നാളെ ശിക്ഷ വിധിക്കുകയാണ്. അജ്മൽ കസബിനും അഫ്സൽ ഗുരുവിനും ശേഷം വധ ശിക്ഷ ലഭിച്ച ഭീകരർ അനവധിയുണ്ട്. രാജ്യത്തെ നടുക്കിയ ഭീകര ആക്രമണങ്ങൾ നടത്തിയവർ. നിരപരാധികളെ ബോംബ് വച്ച് കൊലപ്പെടുത്തിയവർ. പാകിസ്ഥാൻ നിയന്ത്രിക്കുന്ന കശ്മീരിലെ ഭീകര സംഘടനകൾ ഇന്ത്യയുടെ മുക്കും മൂലയും ലക്‌ഷ്യം വച്ചിരുന്ന കാലഘട്ടമായിരുന്നു യു പി എ യുടെ ഭരണകാലം. രാജ്യത്തിന്റെ ആഭ്യന്തര മന്ത്രാലയം തീവ്രവാദികളുടെ മുന്നിൽ നിഷ്പ്രഭരായി.

രാജ്യസുരക്ഷയിൽ ഒരു താല്പര്യവും കാണിക്കാത്ത പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും. വെയിലടിച്ചാൽ തലകറങ്ങി വീഴുന്ന പ്രതിരോധമന്ത്രി. ഇതിനെല്ലാം നേതൃത്വം കൊടുക്കുന്ന നെഹ്‌റു കുടുംബമാകട്ടെ രാജ്യത്തിന്റെ ഖജനാവ് കൊള്ളയടിക്കുന്നതിൽ മാത്രം താല്പര്യം കാട്ടി. നിരപരാധികൾ തോക്കിനും ബോംബിനും ഇരയായി. തീവ്രവാദികൾക്ക് രാജ്യത്തെവിടെയും എത്തിപ്പെടാം. ഇന്ത്യയുടെ ചരിത്രത്തിൽ തന്നെ രാജ്യത്ത് ഏറ്റവും കൂടുതൽ തീവ്രവാദ സ്ലീപ്പർ സെല്ലുകൾ വ്യാപിച്ച കാലഘട്ടം യു പി എ ഭരണകാലഘട്ടം. ഒരു നേരത്തെ അന്നത്തിനായി യാത്ര ചെയ്യുന്നതിനിടെ ചിതറി തെറിച്ചവർക്ക് നീതി ലഭിക്കുന്ന കാലഘട്ടമാണിന്ന്. ജയിലുകളിലെ ഓരോ തീവ്രവാദികളും കഴുമരത്തിലെത്തട്ടെ.

Kumar Samyogee

Recent Posts

മന്ത്രിയെ രക്ഷിക്കാനുള്ള തന്ത്രമോ തന്ത്രി ?

ശബരിമല സ്വർണ്ണക്കൊള്ളയിൽ SIT തന്ത്രി കണ്ഠരര് രാജീവരെ അറസ്റ് ചെയ്യുമ്പോൾ നിരവധി ചോദ്യങ്ങൾ ബാക്കിയാണ്. പുറത്തു വന്ന വിവരങ്ങൾ അനുസരിച്ചു…

1 minute ago

130 വർഷങ്ങൾക്ക് മുമ്പ് വംശനാശം സംഭവിച്ച ജീവി മടങ്ങിയെത്തുന്നു ! ആകാംക്ഷയോടെ ലോകം

വംശനാശം സംഭവിച്ച ഒരു ജീവിവർഗ്ഗത്തെ ഒരു നൂറ്റാണ്ടിന് ശേഷം വീണ്ടും ഭൂമിയിലേക്ക് തിരികെ എത്തിക്കുക എന്നത് ഏതൊരു സയൻസ് ഫിക്ഷൻ…

2 hours ago

അറ്റോമിക് ക്ലോക്ക് ! സമയത്തിന്റെ കൃത്യത അളക്കുന്ന അത്ഭുത യന്ത്രം

മനുഷ്യൻ കാലഗണനയ്ക്കായി കണ്ടെത്തിയ സാങ്കേതികവിദ്യകളിൽ വെച്ച് ഏറ്റവും വിസ്മയകരമായ ഒന്നാണ് അറ്റോമിക് ക്ലോക്കുകൾ. സമയത്തിന്റെ ഏറ്റവും സൂക്ഷ്മമായ അളവുകോലായി ഇന്ന്…

2 hours ago

ബംഗ്ലാദേശികൾ രാജ്യത്തേക്ക് കടക്കുന്നു ! പെറ്റ് പെരുകുന്നു ! മുന്നറിയിപ്പുമായി ഹിമന്ത ബിശ്വ ശർമ്മ

അസമിലെ സാമൂഹികവും രാഷ്ട്രീയവുമായ ചരിത്രത്തിൽ ജനസംഖ്യാ ഘടനയിലുണ്ടാകുന്ന മാറ്റങ്ങൾ എല്ലായ്പ്പോഴും സുപ്രധാനമായ ചർച്ചാവിഷയമാണ്. സംസ്ഥാനത്തെ തദ്ദേശീയ ജനതയുടെ സാംസ്കാരിക സ്വത്വവും…

2 hours ago

അന്യഗ്രഹ വൈറസ് ?? ബഹിരാകാശ സഞ്ചാരികളെ ഉടനടി ഭൂമിയിലെത്തിക്കാൻ നാസ !

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ ചരിത്രത്തിലും നാസയുടെ 65 വർഷത്തെ പര്യവേക്ഷണ ചരിത്രത്തിലും ഇതിനുമുമ്പ് ഒരിക്കലും സംഭവിക്കാത്ത അതീവ സങ്കീർണ്ണവും നാടകീയവുമായ…

2 hours ago

നിങ്ങൾ ഈ നക്ഷത്രക്കാരാണോ ? ഇത് സാമ്പത്തിക പരീക്ഷണങ്ങൾ നേരിടുന്ന കാലം ! സൂക്ഷിക്കൂ | CHAITHANYAM

നിങ്ങൾ ഈ നക്ഷത്രക്കാരാണോ ? ഇത് സാമ്പത്തിക പരീക്ഷണങ്ങൾ നേരിടുന്ന കാലം. സാമ്പത്തികമായി വെല്ലുവിളികൾ ഉണ്ടാകും. ജ്യോതിഷ പണ്ഡിതൻ പാൽക്കുളങ്ങര…

2 hours ago