കാശ്യപ സെന്റര്‍ ഫോര്‍ വേദിക് സ്റ്റഡീസ് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന, ''ഹിന്ദുധര്‍മപഠനം വേദങ്ങളിലൂടെ''എന്ന പുതിയ വേദപഠനപദ്ധതിയുടെ ഉദ്ഘാടനം ആചാര്യശ്രീ രാജേഷ് നിർവഹിക്കുന്നു
തിരുവനന്തപുരം: വേദങ്ങള്‍ ജീവിതവിജയത്തിന്റെ മാര്‍ഗരേഖയാണെന്ന് പ്രമുഖ വേദപണ്ഡിതനും കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷന്‍ കുലപതിയുമായ ആചാര്യശ്രീ രാജേഷ്. കാശ്യപ സെന്റര്‍ ഫോര്‍ വേദിക് സ്റ്റഡീസ് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന, ”ഹിന്ദുധര്‍മപഠനം വേദങ്ങളിലൂടെ”എന്ന പുതിയ വേദപഠനപദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വെള്ളയമ്പലം കനകക്കുന്നിലെ ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് എന്‍ജിനിയേഴ്‌സ് ഹാളിലായിരുന്നു ചടങ്ങ് നടന്നത്.
“വ്യക്തിയുടെ മനസ്സിനെ പരിപാകപ്പെടുത്തിയെടുക്കുന്നതിലൂടെ കുടുംബഭദ്രത, സാമ്പത്തികഭദ്രത എല്ലാറ്റിലുമുപരി ആത്മസംതൃപ്തി തുടങ്ങിയ ജീവിതലക്ഷ്യങ്ങളെ മുന്നില്‍ കണ്ടുകൊണ്ടാണ് പ്രാചീന കാലത്ത് വേദവിദ്യാഭ്യാസം നല്‍കപ്പെട്ടിരുന്നത്. ജീവിതത്തിന്റെ എല്ലാ മേഖലകളെയും സ്പര്‍ശിക്കുന്ന വേദങ്ങളിലെ ആശയങ്ങള്‍ക്കും പദ്ധതികള്‍ക്കും ആധുനികകാലത്ത് പ്രസക്തി ഏറിവരികയാണ്. ഇവയെ പ്രായോഗികബുദ്ധിയോടെ സ്വീകരിച്ചുകൊണ്ട് ജീവിതത്തെ എങ്ങനെ മികവുറ്റതാക്കാം എന്നാണ് പുതിയ വേദപഠനപദ്ധതിയില്‍ പഠിപ്പിക്കുക.”- ആചാര്യശ്രീ രാജേഷ് അഭിപ്രായപ്പെട്ടു.
ക്ലാസ്സുകള്‍ എല്ലാ ഞായറാഴ്ചകളിലും രാവിലെ 8 മണിക്ക് തൈക്കാട് ഗാന്ധിഭവനില്‍വെച്ച് നടക്കും.
മാനസികസമ്മര്‍ദമില്ലാതാക്കുകയും ഏകാഗ്രത വര്‍ധിപ്പിക്കുകയും ചെയ്യുന്ന പ്രാചീന ധ്യാനപദ്ധതിയായ ബ്രഹ്‌മയജ്ഞം, ഗായത്രീധ്യാനം, ആരോഗ്യത്തെ വര്‍ധിപ്പിക്കുന്നതിനുള്ള അഗ്നിഹോത്രം, രാവിലെ ഉണരുന്നതു മുതല്‍ ചെയ്യാനുള്ള വൈദികചര്യകളായ കരദര്‍ശനം, ഭൂമിവന്ദനം, തര്‍പ്പണം, ഭോജനമന്ത്രം, കൂടാതെ യജുര്‍വേദീയമായ ഭാഗ്യസൂക്തം, കൂട്ടായ്മയെ വളര്‍ത്തുന്ന ഋഗ്വേദത്തിലെ ഐകമത്യസൂക്തം, യജുര്‍വേദത്തിലെ ശിവസങ്കല്പസൂക്തം എന്നിവയും പാഠ്യപദ്ധതിയുടെ ഭാഗമാണ്. ജാതി, മതം, ലിംഗം, പ്രായം എന്നിവയ്ക്ക് അതീതമായി ആര്‍ക്കും ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ഈ കോഴ്സില്‍ ചേര്‍ന്ന് പഠിക്കാം. സംസ്‌കൃതഭാഷാപരിജ്ഞാനം ആവശ്യമില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് +91 94005 00995, +91 96450 90018 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
ഇത്തവണയും സംസ്‌കൃതത്തിൽ സത്യപ്രതിജ്ഞ ചെയ്‌ത് ബിജെപി കൗൺസിലർ കരമന അജിത്ത് I BJP COUNCILOR KARAMANA AJITH TOOK OATH…
തിരുവനന്തപുരം കോർപ്പറേഷനിൽ ആദ്യ യോഗം തുടങ്ങുന്നതിന് മുമ്പ് ഗണഗീതം പാടി ബിജെപി പ്രവർത്തകർ ! BJP WORKERS SINGS RSS…
തിരുവനന്തപുരത്ത് പകൽപ്പൂരം ! ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി ബിജെപിയുടെ നിയുക്ത കൗൺസിലർമാർ തുടങ്ങി. പാളയം രക്തസാക്ഷി മണ്ഡപത്തിൽ…
ഏഴര വർഷത്തെ പോരാട്ടത്തിന് ശേഷം കോടതി ദിലീപിനെ കുറ്റവിമുക്തനാക്കി—പക്ഷേ മാധ്യമ ന്യായാധിപന്മാരും സോഷ്യൽ പ്രമുഖരും തുടരുന്ന വേട്ടയാടൽ സമൂഹത്തിന്റെ ന്യായബോധത്തെ…
നമ്മുടെ പ്രപഞ്ചം അനന്തവും വിസ്മയകരവുമാണ്, എന്നാൽ അതേസമയം തന്നെ അത് പ്രവചനാതീതമായ വെല്ലുവിളികൾ നിറഞ്ഞതുമാണ്. ഭൂമിയുടെ ഏക സ്വാഭാവിക ഉപഗ്രഹമായ…
ടാറ്റാ മോട്ടോഴ്‌സിന്റെ കരുത്തുറ്റ പാരമ്പര്യത്തിൽ ഇന്ത്യൻ നിരത്തുകളെ ദശകങ്ങളോളം അടക്കിവാണ വാഹനമാണ് ടാറ്റാ SE 1613. ഭാരതത്തിലെ ചരക്കുനീക്ക മേഖലയിൽ…