India

വായു ചുഴലിക്കാറ്റിന്റെ തീവ്രത വര്‍ധിച്ചു: “വായു” ശാപം ബാധിക്കുന്നത് 60 ലക്ഷം പേരെയെന്ന് റിപ്പോർട്ട്‌

അഹമ്മദാബാദ് : ഗുജറാത്ത്‌ തീരത്തേക്ക് അടുക്കുന്ന വായു ചുഴലിക്കാറ്റിന്റെ തീവ്രത ക്രമാതീതമായി വര്‍ധിച്ചു. ഇന്ന് രാവിലെ തീരം തൊടുന്ന കാറ്റ് മണിക്കൂറില്‍ 165 കിലോമീറ്റര്‍ വേഗത്തില്‍ വീശുമെന്നാണ് മുന്നറിയിപ്പ്. സൗരാഷ്ട്ര, കച്ച്‌ തീരമേഖലകളില്‍നിന്ന് മാത്രം പതിനായിരത്തിലധികം പേരെ മാറ്റി പാര്‍പ്പിച്ചു.

ചുഴലിക്കാറ്റ് 60 ലക്ഷം പേരെ ബാധിക്കുമെന്നാണ് ഗുജറാത്ത്‌ സര്‍ക്കാരിന്റെ വിലയിരുത്തല്‍. പോര്‍ബന്തര്‍, ബഹുവ, ദിയു, വേരാവല്‍ തീരപ്രദേശങ്ങളില്‍ വായു ചുഴലിക്കൊടുങ്കാറ്റ് ആഞ്ഞുവീശുമെന്നാണ് പ്രവചനം. ഗുജറാത്ത്‌ തീരത്ത് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അതീവ ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചു.

അടിയന്തര സാഹചര്യം നേരിടാന്‍ തീരത്ത് കര, നാവിക, വ്യോമ സേനകള്‍ നിലയുറപ്പിച്ചിട്ടുണ്ട്. അഹമ്മദാബാദ്, ജാമ്‌നഗര്‍ എന്നീ വിമാനത്താവളങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിന് വ്യോമസേനയുടെ ചെറു വിമാനങ്ങളൂം ഹെലികോപ്റ്ററുകളും എത്തിച്ചു. വിജയവാഡയില്‍ നിന്നും ദേശീയ ദുരന്ത നിവാരണ സേനയുടെ 165 അംഗ യൂണിറ്റുമെത്തിയിട്ടുണ്ട് .

ടൂറിസ്റ്റുകളടക്കം തീര പ്രദേശത്തുള്ളവര്‍ എത്രയും വേഗം സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറണമെന്നു ഗുജറാത്ത്‌ മുഖ്യമന്ത്രി വിജയ് രൂപാണി അഭ്യര്‍ത്ഥിച്ചു . ചുഴലിക്കാറ്റിന്റെ സഞ്ചാരപാതയിലുള്ള കോളേജുകള്‍ക്കും സ്കൂളുകള്‍ക്കും സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട് .

admin

Recent Posts

കോവിഡിന് ശേഷം ആശങ്കയോടെ ലോകം, ഇനിയെന്ത് ? |JAPAN|

കോവിഡിന് ശേഷം ആശങ്കയോടെ ലോകം, ഇനിയെന്ത് ? |JAPAN|

7 mins ago

യാത്രാപ്രേമികൾക്ക് ഒരു സന്തോഷ വാർത്ത…! കിടിലന്‍ സൗകര്യത്തോടെ വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ വരുന്നു; ​പരീ​ക്ഷ​ണ​യോ​ട്ടം ഓ​ഗ​സ്റ്റി​ൽ

ദില്ലി: വ​ന്ദേ​ഭാ​ര​ത് സ്ലീ​പ്പ​ർ ട്രെ​യി​നു​ക​ളു​ടെ പ​രീ​ക്ഷ​ണ​യോ​ട്ടം ഓ​ഗ​സ്റ്റി​ൽ ന​ട​ത്തു​മെ​ന്ന് റെ​യി​ൽ​വേ മ​ന്ത്രി അശ്വ​നി വൈ​ഷ്ണ​വ്. വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളുടെ പൂർണമായ…

20 mins ago

ര_ക്ത_രക്ഷസുകൾ യാഥാർഥ്യം !!! ഞെട്ടി വിറച്ച് ലോകം

ര_ക്ത_രക്ഷസുകൾ യാഥാർഥ്യം !!! ഞെട്ടി വിറച്ച് ലോകം

46 mins ago

എന്തുകൊണ്ട് തോറ്റു? ലോക്സഭാ തെരഞ്ഞെടുപ്പ് തോൽ‌വിയിൽ മണ്ഡല അടിസ്ഥാനത്തിൽ സമഗ്ര പരിശോധനയ്‌ക്കൊരുങ്ങി സിപിഎം

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ വൻ തോൽവി നേരിട്ടതിന്റെ കാരണം കണ്ടെത്താൻ മണ്ഡല അടിസ്ഥാനത്തിൽ സമഗ്ര പരിശോധനയ്ക്കൊരുങ്ങി സിപിഎം. പാർട്ടി വോട്ടുകളിലെ…

51 mins ago

ഇന്ത്യയിലെ തെരഞ്ഞെടുപ്പിൽ എലോൺ മസ്ക്കിനു എന്താണ് കാര്യം ?

കുത്തിത്തിരുപ്പുമായി വന്ന എലോൺ മസ്ക്കിനെ ഓടിച്ച് മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ #electronicvotingmachine #elonmusk #rajeevchandrasekhar

9 hours ago

കൊല്ലം ചാത്തന്നൂരിൽ നിർത്തിയിട്ട കാറിന് തീപിടിച്ച് ഒരാൾ മരിച്ചു; ആത്മഹത്യ എന്ന സംശയത്തിൽ പോലീസ് !

കൊല്ലം ചാത്തന്നൂരിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.ചാത്തന്നൂർ കാരംകോട് കുരിശുൻമൂട്ടിൽ നിർമാണത്തിലിരിക്കുന്ന ദേശീയപാതയിലാണ് അപകടം. പുറത്തു വന്ന…

9 hours ago