സ്മൃതി ബിശ്വാസ്
മുതിർന്ന നടി സ്മൃതി ബിശ്വാസ് അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് മഹാരാഷ്ട്രയിലെ നാസിക്കിലായിരുന്നു അന്ത്യം. ബംഗാളി, ഹിന്ദി, മറാത്തി സിനിമകളിൽ ശ്രദ്ധേയമായ ഒത്തിരി വേഷങ്ങൾ അവർ കൈകാര്യം ചെയ്തു. ബാലതാരമായാണ് സ്മൃതി ബിശ്വാസ് സിനിമയിലെത്തുന്നത്.
ഗുരു ദത്ത്, വി ശാന്താറാം, മൃണാൾ സെൻ, ബിമൽ റോയ്, ബി ആർ ചോപ്ര, രാജ് കപൂർ തുടങ്ങിയ പ്രമുഖ സംവിധായകരുടെ സിനിമകളിൽ സ്‌മൃതി ബിശ്വാസ് വേഷമിട്ടു . ദേവ് ആനന്ദ്, കിഷോർ കുമാർ, ബൽരാജ് സാഹ്‌നി തുടങ്ങിയ പ്രമുഖ അഭിനേതാക്കളോടൊപ്പം അഭിനയിച്ചു.
1924 ഫെബ്രുവരി 17ന് ജനിച്ച ബിശ്വാസ് ഈ വർഷമാണ് തന്റെ നൂറാം ജന്മദിനം ആഘോഷിച്ചത്. നാസിക് റോഡ് ഏരിയയിലെ ഒറ്റമുറി ഫ്ലാറ്റിലാണ് അവർ തന്റെ ജീവിതത്തിലെ അവസാന ദിനങ്ങൾ കഴിച്ചു കൂട്ടിയത്. 1930-ൽ സന്ധ്യ എന്ന ബംഗാളി ചിത്രത്തിലൂടെയാണ് അവളുടെ സിനിമാ യാത്ര ആരംഭിച്ചത്, 1960-ൽ മോഡൽ ഗേൾ എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്. ചലച്ചിത്ര നിർമ്മാതാവായ എസ്.ഡി. എസ്.ഡി. നാരംഗിനെ വിവാഹം കഴിച്ച ശേഷം അഭിനയ രംഗം വിട്ട അവർ ഭർത്താവിൻ്റെ മരണശേഷം നാസിക്കിലേക്ക് താമസം മാറുകയായിരുന്നു.
കൊൽക്കത്ത : മെസിയുടെ പരിപാടി അലങ്കോലമായതിൽ പശ്ചിമ ബംഗാൾ കായിക മന്ത്രി രാജിവച്ചു. മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ…
സിപിഐ(എം) തങ്ങളുടെ ചുമലിലാണ്” എന്ന എസ്‌ഡിപിഐയുടെ പ്രസ്താവന വലിയ വിവാദം സൃഷ്ടിക്കുന്നു. എൽഡിഎഫ്–സിപിഐ(എം) ബന്ധത്തിൽ എസ്‌ഡിപിഐ പിന്തുണയുണ്ടെന്ന ആരോപണവും, യുഡിഎഫ്–ജമാഅത്ത്…
പിണറായിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന് പരിക്ക്. സിപിഎം പ്രവർത്തകൻ വിപിൻ രാജിനാണ് പരിക്കേറ്റത്. കൈപ്പത്തി ചിതറിപ്പോയ ഇയാളെ ഗുരുതരാവസ്ഥയിൽ…
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടിക സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്ക്…
രാഹുൽ ഗാന്ധി ഉയർത്തിക്കൊണ്ടു വന്ന വോട്ടുചോരി ആരോപണത്തിൽ കോണ്‍ഗ്രസ് നിലപാട് തള്ളി ഇൻഡി മുന്നണിയിലെ പ്രമുഖ സഖ്യ കക്ഷിയായ എൻസിപി…
തിരുവനന്തപുരം : പോറ്റിയെ കേറ്റിയെ പാട്ടിനെതിരെ ഡിജിപിക്ക് പരാതി. ഭക്തിഗാനത്തെ വികലമായി ഉപയോഗിച്ചുവെന്നും രാഷ്ട്രീയ ലാഭത്തിനുവേണ്ടിയാണ് പാട്ടിനെ വികലമാക്കിയത് എന്നുമാണ്…