Vice President Jagdeep Dhankar and Shankar Mahadevan visit Sadhguru's ashram on Isha Mahashivaratri; Tattamayi also joined hands to bring the live footage to a worldwide audience
തമിഴ്‌നാട്ടിൽ ഈശ മഹാശിവരാത്രിയിൽ ഉപരാഷ്‌ട്രപതി ജഗ്ദീപ് ധൻഖറും ശങ്കർ മഹാദേവനും സദ്ഗുരുവിൻ്റെ ആശ്രമത്തിൽ സന്ദർശനം നടത്തും. 140 ദശലക്ഷത്തിലധികം ആളുകൾ പങ്കെടുക്കുന്ന ഈശ മഹാശിവരാത്രി ആഘോഷങ്ങളിൽ സദ്ഗുരു നയിക്കുന്ന ധ്യാനങ്ങളും, സംഗീതാഘോഷങ്ങളും നൃത്തപരിപാടികളും ഉണ്ടാകും. ലോകമെമ്പാടുമുള്ള 22 ഭാഷകളിൽ മാർച്ച് 8 -ന് വൈകുന്നേരം 6 മുതൽ മാർച്ച് 9 രാവിലെ 6 വരെ സദ്ഗുരുവിൻ്റെ യൂട്യൂബ് ചാനലുകളിലൂടെയും പ്രമുഖ ദൃശ്യമാദ്ധ്യമങ്ങളിലൂടെയും ഈ മഹത്തായ ദൃശ്യാവിഷ്‌കാരം പ്രക്ഷേപണം ചെയ്യുന്നതാണ്.
ഓൺലൈൻ തൽസമയ കാഴ്ചക്കാരെ അർദ്ധരാത്രിയിലും ബ്രഹ്മ മുഹൂർത്തത്തിലും സദ്ഗുരു ശക്തമായ ധ്യാനങ്ങളിലൂടെ നയിക്കുന്നതാണ്. “ശിവൻ്റെ മഹത്തായ രാത്രിയിൽ” നട്ടെല്ല് നിവർന്നിരിക്കേണ്ടതിൻ്റെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം സംസാരിക്കുന്നു. “മനുഷ്യശരീരത്തിൽ ഊർജ്ജം മുകളിലേക്ക് നീങ്ങുന്നു എന്നതാണ് ഈ ദിവസത്തിൻ്റെ പ്രാധാന്യം. അതുകൊണ്ട് ഈ രാത്രിയിൽ ഉണർന്നിരിക്കാനും ബോധത്തോടെ നട്ടെല്ല് നിവർത്തിയിരിക്കാനും നമ്മൾ ആഗ്രഹിക്കുന്നു, അതിലൂടെ നമ്മൾ ചെയ്യുന്ന ഏത് സാധനയ്ക്കും പ്രകൃതിയിൽ നിന്ന് ഒരു വലിയ സഹായം ലഭിക്കുന്നു, ”സദ്ഗുരു പറയുന്നു.
സമൂഹത്തിൻ്റെ നാനാതുറകളിൽ നിന്നുമുള്ള പതിനായിരക്കണക്കിന് ആളുകൾ പങ്കെടുക്കുന്ന ഈ പരിപാടിയിൽ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ പങ്കെടുക്കുന്നു, കൂടാതെ പ്രശസ്ത കലാകാരന്മാരായ ശങ്കർ മഹാദേവൻ, ഗുരുദാസ് മാൻ, പവൻദീപ് രാജൻ, രതിജിത്ത് ഭട്ടാചാർജീ, മഹാലിംഗം, മൂറലാൽ മർവാഡ, റാപ്പ് സംഗീതജ്ഞരായ ബ്രോദാ വി, പാരഡോക്സ്, എംസി ഹീം, ധാരാവി പ്രൊജക്റ്റ് എന്നിവർക്ക് പുറമേ ഫ്രഞ്ച് സംഗീതജ്ഞർ, സൗണ്ട്സ് ഓഫ് ഈശ, ഈശ സംസ്കൃതി എന്നിവയുടെ ആകർഷകമായ പ്രകടനങ്ങളും വേദിയിൽ ഉണ്ടാകും.ധ്യാനലിംഗത്തിൽ വച്ച് നടക്കുന്ന മൂലകങ്ങളുടെ ശുദ്ധീകരണത്തിനുവേണ്ടിയുള്ള ശക്തമായ യോഗ പ്രക്രിയയായ പഞ്ചഭൂത ആരാധനയിലൂടെ മഹാശിവരാത്രി ആഘോഷങ്ങൾ ആരംഭിക്കുകയായി, തുടർന്ന് ലിംഗഭൈരവി മഹായാത്ര, സദ്ഗുരുവിൻ്റെ പ്രഭാഷണം, ധ്യാനങ്ങൾ, യോഗയുടെ ഉത്ഭവത്തെക്കുറിച്ചുള്ള ദൃശ്യാവിഷ്കാരമായ ആദിയോഗി ദിവ്യ ദർശനം എന്നിവയുമുണ്ടാകും.
തത്സമയ കാഴ്ചകൾ തത്വമയി നെറ്റ്‌വർക്കിലൂടെ ലോകമെമ്പാടുമുള്ള പ്രേക്ഷകർക്ക് വീക്ഷിക്കാവുന്നതാണ്. തത്സമയ കാഴ്ചകൾക്കായി ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ പ്രവേശിക്കാവുന്നതാണ്.
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പൾസർ സുനി ഉൾപ്പെടെ 6 പ്രതികൾക്കും 20 വർഷം തടവ്. പ്രോസിക്യൂഷന്റെയും പ്രതികളുടെയും വാദം…
ഹിന്ദുക്കൾക്ക് നിരാഹാര സമരം നടത്താൻ അനുമതി നൽകി ഹൈക്കോടതി ! പ്രകോപനപരമായ മുദ്രാവാക്യം ഉണ്ടാകരുതെന്ന കർശന ഉപാധികളോടെ നിരാഹാര സമരത്തിന്…
അടുത്തിടെ കീഴടങ്ങിയ മാവോയിസ്റ്റ് നേതാക്കളായ തക്കൽപള്ളി വാസുദേവ റാവു എന്ന അഷന്ന, മല്ലോജുല വേണുഗോപാൽ എന്ന സോനു എന്നിവരെ ചോദ്യം…
ദില്ലി : പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ഡിസംബര്‍ 19-ന് അവസാനിക്കുന്നതിന് മുമ്പായി ഇതുവരെയുള്ള പ്രകടനം വിലയിരുത്താന്‍ വേണ്ടി രാഹുൽ ഗാന്ധി…
ശരീരത്തിൽ ഇൻസുലിൻ എന്ന ഹോർമോൺ ശരിയായി പ്രവർത്തിക്കാതിരിക്കുന്നത് അല്ലെങ്കിൽ വേണ്ടത്ര ഇൻസുലിൻ ഉത്പാദിപ്പിക്കാത്തത് കൊണ്ടാണ് ഇത് സംഭവിക്കുന്നത്. #diabeteslife #diabetesmellitus…
സ്വർണ വില ഉയരാൻ തന്നെയാണ് സാധ്യതയെന്ന് സാമ്പത്തിക വിദഗ്ധനായ സന്തോഷ് ടി വർഗീസ്. സ്വർണ്ണത്തിന്റെ വില എന്ന് പറയുന്നത് ആഗോള…