Tatwamayi TV

ഈശ മഹാശിവരാത്രിയിൽ ഉപരാഷ്‌ട്രപതി ജഗ്ദീപ് ധൻഖറും ശങ്കർ മഹാദേവനും സദ്ഗുരുവിൻ്റെ ആശ്രമത്തിൽ സന്ദർശനം; തത്സമയ ദൃശ്യങ്ങൾ ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്കെത്തിക്കാൻ കൈകോർത്ത് തത്വമയിയും

തമിഴ്‌നാട്ടിൽ ഈശ മഹാശിവരാത്രിയിൽ ഉപരാഷ്‌ട്രപതി ജഗ്ദീപ് ധൻഖറും ശങ്കർ മഹാദേവനും സദ്ഗുരുവിൻ്റെ ആശ്രമത്തിൽ സന്ദർശനം നടത്തും. 140 ദശലക്ഷത്തിലധികം ആളുകൾ പങ്കെടുക്കുന്ന ഈശ മഹാശിവരാത്രി ആഘോഷങ്ങളിൽ സദ്ഗുരു നയിക്കുന്ന ധ്യാനങ്ങളും, സംഗീതാഘോഷങ്ങളും നൃത്തപരിപാടികളും ഉണ്ടാകും. ലോകമെമ്പാടുമുള്ള 22 ഭാഷകളിൽ മാർച്ച് 8 -ന് വൈകുന്നേരം 6 മുതൽ മാർച്ച് 9 രാവിലെ 6 വരെ സദ്ഗുരുവിൻ്റെ യൂട്യൂബ് ചാനലുകളിലൂടെയും പ്രമുഖ ദൃശ്യമാദ്ധ്യമങ്ങളിലൂടെയും ഈ മഹത്തായ ദൃശ്യാവിഷ്‌കാരം പ്രക്ഷേപണം ചെയ്യുന്നതാണ്.

ഓൺലൈൻ തൽസമയ കാഴ്ചക്കാരെ അർദ്ധരാത്രിയിലും ബ്രഹ്മ മുഹൂർത്തത്തിലും സദ്ഗുരു ശക്തമായ ധ്യാനങ്ങളിലൂടെ നയിക്കുന്നതാണ്. “ശിവൻ്റെ മഹത്തായ രാത്രിയിൽ” നട്ടെല്ല് നിവർന്നിരിക്കേണ്ടതിൻ്റെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം സംസാരിക്കുന്നു. “മനുഷ്യശരീരത്തിൽ ഊർജ്ജം മുകളിലേക്ക് നീങ്ങുന്നു എന്നതാണ് ഈ ദിവസത്തിൻ്റെ പ്രാധാന്യം. അതുകൊണ്ട് ഈ രാത്രിയിൽ ഉണർന്നിരിക്കാനും ബോധത്തോടെ നട്ടെല്ല് നിവർത്തിയിരിക്കാനും നമ്മൾ ആഗ്രഹിക്കുന്നു, അതിലൂടെ നമ്മൾ ചെയ്യുന്ന ഏത് സാധനയ്ക്കും പ്രകൃതിയിൽ നിന്ന് ഒരു വലിയ സഹായം ലഭിക്കുന്നു, ”സദ്ഗുരു പറയുന്നു.

സമൂഹത്തിൻ്റെ നാനാതുറകളിൽ നിന്നുമുള്ള പതിനായിരക്കണക്കിന് ആളുകൾ പങ്കെടുക്കുന്ന ഈ പരിപാടിയിൽ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ പങ്കെടുക്കുന്നു, കൂടാതെ പ്രശസ്ത കലാകാരന്മാരായ ശങ്കർ മഹാദേവൻ, ഗുരുദാസ് മാൻ, പവൻദീപ് രാജൻ, രതിജിത്ത് ഭട്ടാചാർജീ, മഹാലിംഗം, മൂറലാൽ മർവാഡ, റാപ്പ് സംഗീതജ്ഞരായ ബ്രോദാ വി, പാരഡോക്സ്, എംസി ഹീം, ധാരാവി പ്രൊജക്റ്റ് എന്നിവർക്ക് പുറമേ ഫ്രഞ്ച് സംഗീതജ്ഞർ, സൗണ്ട്സ് ഓഫ് ഈശ, ഈശ സംസ്കൃതി എന്നിവയുടെ ആകർഷകമായ പ്രകടനങ്ങളും വേദിയിൽ ഉണ്ടാകും.ധ്യാനലിംഗത്തിൽ വച്ച് നടക്കുന്ന മൂലകങ്ങളുടെ ശുദ്ധീകരണത്തിനുവേണ്ടിയുള്ള ശക്തമായ യോഗ പ്രക്രിയയായ പഞ്ചഭൂത ആരാധനയിലൂടെ മഹാശിവരാത്രി ആഘോഷങ്ങൾ ആരംഭിക്കുകയായി, തുടർന്ന് ലിംഗഭൈരവി മഹായാത്ര, സദ്ഗുരുവിൻ്റെ പ്രഭാഷണം, ധ്യാനങ്ങൾ, യോഗയുടെ ഉത്ഭവത്തെക്കുറിച്ചുള്ള ദൃശ്യാവിഷ്കാരമായ ആദിയോഗി ദിവ്യ ദർശനം എന്നിവയുമുണ്ടാകും.

തത്സമയ കാഴ്ചകൾ തത്വമയി നെറ്റ്‌വർക്കിലൂടെ ലോകമെമ്പാടുമുള്ള പ്രേക്ഷകർക്ക് വീക്ഷിക്കാവുന്നതാണ്. തത്സമയ കാഴ്ചകൾക്കായി ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ പ്രവേശിക്കാവുന്നതാണ്.

https://bit.ly/TatwaLive


anaswara baburaj

Recent Posts

വർധിച്ചത് 24 ശതമാനം ! മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ എസ്ബിഐ നേടിയ അറ്റാദായം 20,698 കോടി രൂപ ; ബാങ്കിന്റെ ഓഹരി വിലയില്‍ മൂന്നു ശതമാനം വര്‍ധന

മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ എസ്ബിഐ നേടിയ അറ്റാദായം 20,698 കോടി രൂപ. കഴിഞ്ഞ കൊല്ലത്തെ സമാന കാലയളവിനെ അപേക്ഷിച്ച് 24…

10 mins ago

തിരുവിതാംകൂർ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ അരളിപ്പൂവ് ഒഴിവാക്കാൻ തീരുമാനം !പൂജക്ക് ഉപയോഗിക്കുന്നതിൽ തടസ്സമില്ല ; നാളെ മുതൽ പ്രാബല്യത്തില്‍

തിരുവനന്തപുരം: അരളിപ്പൂവില്‍ നിന്നുള്ള വിഷമേറ്റ് യുവതി മരിച്ചുവെന്ന സംശയം ശക്തമാകുന്ന പശ്ചാത്തലത്തില്‍ നിര്‍ണായക തീരുമാനവുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ഇനി…

21 mins ago

അവസരം കിട്ടിയിട്ടും ഹരിയാനയിൽ ബിജെപി സർക്കാരിനെ തൊടാൻ കോൺഗ്രസ് ഭയക്കുന്നതെന്തിന്

മാർച്ചിൽ സർക്കാരിനെതിരെ വെറുതെ കൊണ്ടുവന്ന അവിശ്വാസ പ്രമേയം ഇപ്പോൾ കോൺഗ്രസിന് വിനയായി I BJP HARIYANA

31 mins ago

എകരൂലിലെ 61-കാരന്റെ മരണം കൊലപാതകം ! മർദിച്ചു കൊലപ്പെടുത്തിയത് മകൻ തന്നെയെന്ന് പോലീസ്

കോഴിക്കോട്: എകരൂലിലെ 61-കാരന്റെ മരണം കൊലപാതകമെന്ന് കണ്ടെത്തി. എകരൂല്‍ സ്വദേശി നീരിറ്റിപറമ്പില്‍ ദേവദാസിന്റെ(61) മരണമാണ് കൊലപാതകമെന്ന് കണ്ടെത്തിയിരിക്കുന്നത്. സംഭവത്തില്‍ ദേവദാസിന്റെ…

37 mins ago

നടന്നത് ലക്ഷങ്ങളുടെ കോഴയിടപാട് ! പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടി

കോഴപ്പണക്കേസിൽ കുരുക്കിലായ സ്ഥാപനവുമായി മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്ക് എന്ത് ബന്ധം I CSI BISHOP

1 hour ago

കാട്ടാക്കടയില്‍ വീട്ടമ്മ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ ! ഭർത്താവിനെ കാണാനില്ല ; കൊലപാതകമെന്ന് സംശയം

തിരുവനന്തപുരം കാട്ടാക്കടയില്‍ വീട്ടമ്മയെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാട്ടാക്കട മുതിവിളയിൽ വാടകയ്ക്ക് താമസിക്കുന്ന ഓട്ടോ ഡ്രൈവർ രഞ്ജിത്തിന്റെ ഭാര്യ…

1 hour ago