Entertainment

‘പത്തൊമ്പതാം നൂറ്റാണ്ടി’ലെ സാവിത്രി തമ്പുരാട്ടി; ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ട് വിനയന്‍


വിനയന്റെ സംവിധാനത്തില്‍ ചരിത്രം പറയുന്ന ഒരു ചിത്രം കൂടി അണിയറയില്‍ ഒരുങ്ങുകയാണ്. പത്തൊമ്പതാം നൂറ്റാണ്ട് എന്ന പേരില്‍ പേരിലൊരുങ്ങുന്ന ചിത്രത്തിന്റെ നാലാമത് ക്യാരക്ടര്‍ പോസ്റ്ററാണ് വിനയന്‍ പുറത്തുവിട്ടത്. സാവിത്രി തമ്പുരാട്ടിയെന്ന കഥാപാത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്. വിദ്യാസമ്പന്നയും സുന്ദരിയുമായ സാവിത്രി തമ്പുരാട്ടി രാജസദസില്‍ നൃത്തം അവതരിപ്പിക്കുന്ന നല്ലൊരു നര്‍ത്തകി കൂടിയാണെന്ന് വിനയന്റെ പോസ്റ്റ് വ്യക്തമാക്കുന്നു.

കേരളത്തില്‍ നിലനിന്നിരുന്ന ജാതി വ്യവസ്ഥിതിക്ക് എതിരെ ആറാട്ട്പുഴ വേലായുധപണിക്കരുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധങ്ങളെ കുറിച്ചാണ് സിനിമ പറയുന്നത്. സാവിത്രി തമ്പുരാട്ടിയെ അവതരിപ്പിക്കുന്നത് ദീപ്തി സതിയാണ്. സിജു വില്‍സണാണ് നായക കഥാപാത്രം കൈകാര്യം ചെയ്യുന്നത്. പുതുമുഖം കയാദു ലോഹറാണ് നായിക. കായംകുളം കൊച്ചുണ്ണിയായി ചെമ്പന്‍ വിനോദും എത്തുന്നുണ്ട്. നേരത്തെ സുരേഷ് കൃഷ്ണ,അനൂപ് മേനോന്‍,സുദേവ് നായര്‍ എന്നിവര്‍ അഭിനയിക്കുന്ന കഥാപാത്രങ്ങളുടെ ക്യാരക്ടര്‍ പോസ്റ്ററുകള്‍ പുറത്ത് വിട്ടിരുന്നു. ഗോകുലം ഗോപാലന്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ അമ്പതിലധികം നടീ നടന്മാരാണ് വിവിധ വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ചരിത്രത്തെ ആസ്പദമാക്കി നിര്‍മിക്കുന്ന ചിത്രം ഒരു ബിഗ് ബജറ്റ് ചിത്രമായേക്കും.

B4 Admin

Recent Posts

ഫോര്‍ട്ട് കൊച്ചിക്ക് ആഘാതമുണ്ടാക്കിയ കോഡര്‍ ഹൗസിലെ തീപിടുത്തം, എന്താണ് കോഡര്‍ ഹൗസ് ?. ബെല്‍ജിയന്‍ ചില്ലുകളും തൂക്കുപാലവും യഹൂദ ചരിത്രത്തിന്റെ ഓര്‍മ്മകളും ഉറങ്ങുന്ന കോഡര്‍ ഹൗസിനെ അറിയാം

ഫോര്‍ട്ട് കൊച്ചിയുടെ മണ്ണില്‍ സഞ്ചാരികളുടെ കണ്ണഞ്ചിപ്പിക്കുന്ന കടും ചുവപ്പ് നിറത്തിലുള്ള കോഡര്‍ ഹൗസ് (Koder House), കൊച്ചിയുടെ സാംസ്‌കാരിക വൈവിധ്യത്തിന്റെയും…

2 hours ago

സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ ദമ്പതികളുടെ വീട്ടില്‍ നടന്ന റെയ്ഡില്‍ കണ്ടെത്തിയത് കോടിക്കണക്കിന് രൂപയും സ്വര്‍ണാഭരണങ്ങളും

പട്‌ന : ബിഹാറില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ ദമ്പതികളുടെ വീട്ടില്‍ നടന്ന റെയ്ഡില്‍ കോടിക്കണക്കിന് രൂപയും സ്വര്‍ണാഭരണങ്ങളും കണ്ടെത്തി. അനധികൃത സ്വത്ത്…

2 hours ago

അച്ഛന്‍ തിരിച്ചു ജീവനോടെ എത്തുമെന്ന് വിശ്വാസം. പുനര്‍ജന്മത്തിനായി അച്ഛന്റെ മൃതദേഹം മക്കള്‍ ഫ്രീസറിലാക്കിയത് 4 വര്‍ഷം ; ഇതിനായി മക്കള്‍ മാസം തോറും മുടക്കിയത് 1.6 ലക്ഷം

മുംബൈ : അച്ഛന്റെ മൃതദേഹം പുനര്‍ജന്മമെടുക്കുമെന്ന അന്ധവിശ്വാസത്തിലും അഗാധമായ സ്‌നേഹത്തിലും മക്കള്‍ നാല് വര്‍ഷത്തോളം ഫ്രീസറില്‍ സൂക്ഷിച്ചതായി കണ്ടെത്തി. മുംബൈയിലെ…

2 hours ago

രാജ്യത്തിനായി മെഡല്‍ നേടിയവരോട് ഈ അവഗണന എന്തിന്?. മാലയിട്ടാല്‍ മെഡല്‍ കുറയുമോ?. അധ്വാനത്തെ നിന്ദിക്കരുത്. കായികതാരങ്ങള്‍ നേരിടുന്ന സൈബര്‍ ആക്രമണങ്ങളുടെ ഗൗരവം വ്യക്തമാക്കി ആന്‍സി സോജന്റെ തുറന്നു പറച്ചില്‍

കായികതാരങ്ങള്‍ നേരിടുന്ന സൈബര്‍ ആക്രമണങ്ങളുടെ ഗൗരവം വ്യക്തമാക്കുന്നതാണ് ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാവായ ആന്‍സി സോജന്റെ തുറന്നുപറച്ചില്‍. വ്യക്തിപരമായ തിരഞ്ഞെടുപ്പുകളെയും…

3 hours ago

പഹല്‍ഗാം ഭീകരാക്രമണത്തിലെ അവസാന സൂത്രധാരനെയും ഇന്ത്യന്‍ സൈന്യം വധിച്ചു

ശ്രീനഗര്‍ : ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച അവസാനത്തെ പ്രധാന സൂത്രധാരനെയും ഇന്ത്യന്‍ സൈന്യം വധിച്ചു.…

4 hours ago