General

‘കം ബാക്ക്’ വീഡിയോയുമായി വിനീത് ;സോഷ്യൽമീഡിയയിൽ തന്റെ തിരിച്ചുവരവ് ആഘോഷിച്ച് ബലാത്സംഗക്കേസിൽ അകത്തായ ടിക്ക്‌ടോക്ക് താരം

തിരുവനന്തപുരം:കോളേജ് വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്ത കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുകയായിരുന്ന ടിക്ക്‌ടോക്ക് താരം വിനീത് വീണ്ടും സോഷ്യൽമീഡിയയിൽ രംഗത്ത്.തന്റെ തിരിച്ചുവരവ് ആഘോഷിച്ച് ‘കം ബാക്ക്’ വീഡിയോയുമായാണ് വിനീത് എത്തിയത്.

വിനീത് ഇതിന് മുമ്പ് ചെയ്ത വീഡിയോ ഇൻസ്റ്റഗ്രാം സ്‌റ്റോറിയായി പങ്കുവെക്കുകയായിരുന്നു. ബെൻസ് കാറിൽ നിന്നിറങ്ങുന്നതും സിഗരറ്റ് വലിച്ച് നിൽക്കുന്നതുമാണ് ‘കം ബാക്ക്’ വീഡിയോയിലുള്ളത്. ”ട്രോൾ ചെയ്ത് ഇത്രയും വളർത്തിയ എന്റെ ട്രോൾന്മാർക്ക്” എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ ഇയാൾ പങ്കുവെച്ചിരിക്കുന്നത്. ”അകത്തോട്ട് കയറ്റിവിട്ട ചേട്ടൻ ഇവിടെ ഉണ്ടല്ലോ അല്ലേ” എന്നും അടിക്കുറിപ്പിൽ പറയുന്നുണ്ട്. താൻ ജയിലിൽ പോകാൻ കാരണമായവർക്കും അത് ആഘോഷിച്ചവർക്കുമുള്ള മറുപടിയെന്ന രീതിയിലാണ് വിനീത് തന്റെ പഴയ റീൽസ് പങ്കുവെച്ചത്.

കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു വിനീതിനെ പോലീസ് പിടികൂടിയത്. കോളേജ് വിദ്യാർത്ഥിനിയെ കൂട്ടിക്കൊണ്ടുപോയി ഹോട്ടൽ മുറിയിൽ വെച്ച് പീഡിപ്പിച്ചുവെന്ന പരാതിയിലായിരുന്നു അറസ്റ്റ്. ഇയാൾക്കെതിരെ മോഷണക്കേസ് ഉൾപ്പെടെ നേരത്തെ രജിസ്റ്റർ ചെയ്തിരുന്നതായി പോലീസ് വെളിപ്പെടുത്തിയിരുന്നു. നിലവിൽ ഇയാൾ ജാമ്യത്തിൽ കഴിയുകയാണ്.

anaswara baburaj

Recent Posts

ഒറ്റപെയ്ത്തിൽ വെള്ളത്തിൽ മുങ്ങി തലസ്ഥാനം ! ദുരിതം ഇരട്ടിയാക്കി സ്മാർട്ട് സിറ്റി റോഡ് നിർമാണത്തിനായെടുത്ത കുഴികളും; സർക്കാർ സംവിധാനങ്ങൾ പരാജയപ്പെടുമ്പോൾ വെള്ളക്കെട്ട് മൂലം ജനം ദുരിതത്തിൽ

ഇന്നലെ വൈകുന്നേരവും രാത്രിയും പെയ്ത കനത്ത മഴയിൽ ജില്ലയിലെ പല പ്രദേശങ്ങളിലും വെള്ളം കയറി.തമ്പാനൂർ ജംഗ്ഷനിൽ അടക്കം വെള്ളക്കെട്ടുമൂലം ജനം…

41 mins ago

മഹാത്ഭുതങ്ങൾ ഒളിപ്പിച്ച് വച്ചിരിക്കുന്ന ഒരുഗ്രഹം !

മഹാത്ഭുതങ്ങൾ ഒളിപ്പിച്ച് വച്ചിരിക്കുന്ന ഒരുഗ്രഹം !

53 mins ago

വീണ്ടും വ്യാപകമായി കോവിഡ്; ആശങ്കയിൽ സിംഗപ്പൂർ! രണ്ടാഴ്ചയ്ക്കുള്ളിൽ സ്ഥിരീകരിച്ചത് 25,900 കേസുകൾ; മാസ്ക്ക് ധരിക്കാൻ നിർദേശം

സിംഗപ്പൂർ: ഒരു ഇടവേളയ്ക്ക് ശേഷം സിംഗപ്പൂരില്‍ വീണ്ടും കോവിഡ് വ്യാപനം രൂക്ഷമാകുന്നു. കഴിഞ്ഞ രണ്ടാഴ്ചക്കിടയിൽ 25,900 പേർക്കാണ് രോഗബാധ ഉണ്ടായത്.…

57 mins ago

സ്വാതി മാലിവാളിനെ ആക്രമിച്ച കേസ്; ബൈഭവ് കുമാർ അഞ്ച് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ; മെയ് 23ന് കോടതിയിൽ ഹാജരാക്കും

ദില്ലി: രാജ്യസഭാ എംപി സ്വാതി മാലിവാളിനെ ആക്രമിച്ച കേസിൽ ദില്ലി മുഖ്യമന്ത്രി കെജ്‌രിവാളിന്റെ പിഎ ബൈഭവ് കുമാറിനെ അഞ്ച് ദിവസത്തേക്ക്…

1 hour ago

ജമ്മുകശ്മീരിൽ ഭീകരാക്രമണം ! ബിജെപി മുൻ സർ‌പഞ്ച് കൊല്ലപ്പെട്ടു ;വിനോദ സഞ്ചാരികളായ ദമ്പതികൾക്ക് ഗുരുതര പരിക്ക്

ജമ്മു കശ്മീരിൽ രണ്ടിടങ്ങളിലുണ്ടായ ഭീകരാക്രമണങ്ങളിൽ ബിജെപി മുൻ സർ‌പഞ്ച് കൊല്ലപ്പെടുകയും വിനോദ സഞ്ചാരികളായ ദമ്പതികൾക്ക് പരിക്കേൽക്കുകയും ചെയ്തു. ഷോപ്പിയാനിലെ ഹിർപോറയിൽ…

1 hour ago

കോഴിക്കോട് മെഡ‍ിക്കൽ‌ കോളേജിൽ വീണ്ടും ശസ്ത്രക്രിയപിഴവ്! പൊട്ടലില്ലാത്ത കൈയില്‍ കമ്പിയിട്ടെന്ന് പരാതി

കോഴിക്കോട്: മെഡ‍ിക്കൽ‌ കോളേജ് ആശുപത്രിയില്‍ വീണ്ടും ശസ്ത്രക്രിയ പിഴവ്. കൈയ്ക്ക് പൊട്ടലുള്ള രോഗിക്ക് കമ്പി മാറിയിട്ടെന്നാണ് പരാതി. വേദന ശക്തമായപ്പോഴാണ്…

2 hours ago