Kerala

പശുക്കൾക്ക് നേരെ സാമൂഹ്യവിരുദ്ധരുടെ ആക്രമണം; അക്രമികൾ കൊമ്പ് മുറിച്ചെടുത്തു; അന്വേഷണം ആരംഭിച്ച് പോലീസ്

മലപ്പുറം : മലപ്പുറത്ത് പശുക്കൾക്ക് നേരെ സാമൂഹ്യവിരുദ്ധരുടെ ആക്രമണം. പുറത്തൂർ അത്താണിപ്പടിയിലാണ് സംഭവം. മണ്ണത്ത് മണികണ്ഠന്റെ മൂന്ന് പശുക്കൾക്ക് നേരെയാണ് ആക്രമണമുണ്ടായത്. പശുവിന്റെ കൊമ്പ് അക്രമികൾ മുറിച്ചെടുത്തു. രാത്രി മൂന്ന് മണിക്കായിരുന്നു ആക്രമണം. ശബ്ദം കേട്ട് പുറത്തിറങ്ങിയപ്പോഴാണ് പശുക്കളെ അവശനിലയിൽ കണ്ടെത്തിയത്. തുടർന്ന് വീട്ടുകാർ ഉടൻ തന്നെ മൃഗഡോക്ടറെ വിളിച്ചുവരുത്തി ചികിത്സ നൽകി.

വീട്ടിലുണ്ടായിരുന്ന ബൈക്കിലും സാമൂഹ്യവിരുദ്ധർ കേടുപാടുകൾ വരുത്തി. സംഭവത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമല്ല. സംഭവത്തിൽ മണികണ്ഠൻ പോലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

admin

Recent Posts

ഹർദീപ് സിങ് നിജ്ജർ കൊലപാതകം; ഒരാളുടെ അറസ്റ്റ് കൂടി രേഖപ്പെടുത്തി കാനഡ; പിടിയിലായത്അമർദീപ് സിങ്

ഒട്ടാവ: ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിൽ നാലാമത്തെ അറസ്റ്റ് രേഖപ്പെടുത്തി കാനഡ. കാനഡയിൽ താമസിക്കുന്ന 22 കാരനായ…

58 mins ago

ആളെ കൂട്ടി തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചു; നടന്‍ അല്ലു അര്‍ജുനെതിരെ കേസെടുത്ത് പോലീസ്

ഹൈദരബാദ്: ആന്ധ്രയിൽ വൈഎസ്ആർസിപി സ്ഥാനാർത്ഥിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുത്ത തെലുഗ് സൂപ്പർ താരം അല്ലു അർജുനെതിരെ കേസെടുത്ത് പോലീസ്. തെരഞ്ഞെടുപ്പ്…

1 hour ago

മൂന്ന് നിലകളുള്ള ശ്രീകോവിൽ , 18 മീറ്റർ ഉയരം, 51 മീറ്റർ ചുറ്റളവ്!1500 വർഷത്തോളം പഴക്കമുള്ള കേരളത്തിലെ ഏറ്റവും വലിയ ശ്രീകോവിലുമായി ക്ഷേത്രം പുനർജനിക്കുന്നു

കോഴിക്കോട്: 1500 വർഷത്തോളം പഴക്കമുള്ളതും, ഏഴു നൂറ്റാണ്ടുകൾക്കു മുമ്പ് മൺമറഞ്ഞതുമായ സുബ്രഹ്മണ്യ ക്ഷേത്രം പുനഃപ്രതിഷ്ഠയ്‌ക്കൊരുങ്ങുന്നു. കോഴിക്കോട് സൈബർ പാർക്കിന് സമീപം…

1 hour ago

ആ കട്ടിൽ കണ്ട് പനിക്കേണ്ട! കെജ്‌രിവാളിന് ചുട്ട മറുപടിയുമായി അമിത് ഷായും ബിജെപിയും

ദില്ലി: മൂന്നാം തവണ നരേന്ദ്രമോദി പ്രധാനമന്ത്രിയായാലും 75 വയസ്സാകുമ്പോൾ അദ്ദേഹം വിരമിക്കുമെന്ന ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ പ്രസ്താവനയ്ക്ക് ചുട്ട…

1 hour ago

കരമന അഖിൽ വധക്കേസ്; മുഖ്യപ്രതി അഖിൽ അപ്പു തമിഴ്നാട്ടിൽ നിന്നും പിടിയിൽ, മറ്റ് 3 പേ‍ര്‍ക്കായി തിരച്ചിൽ

തിരുവനന്തപുരം: കരമന അഖിൽ വധക്കേസിൽ മുഖ്യപ്രതികളിൽ ഒരാൾ പിടിയിൽ. അഖിൽ അപ്പു എന്നയാളാണ് തമിഴ്നാട്ടിൽ നിന്നും പിടിയിലായത്. കൊലപാതകം നടത്തിയ…

2 hours ago