Vishnupriya's body was brought home, the family in tears
കണ്ണൂർ: പാനൂരിൽ കൊല്ലപ്പെട്ട വിഷ്ണുപ്രിയയുടെ മൃതദേഹം വീട്ടിലെത്തിച്ചു. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായതിന് ശേഷമാണ് മൃതദേഹം വള്ള്യായിലെ വീട്ടിലെത്തിച്ചത്. വീടിന് സമീപത്താണ് മൃതദേഹം പൊതുദർശനത്തിന് വെക്കുന്നത്. വൈകീട്ട് നാലു മണിയോടെ മൃതദേഹം സംസ്കരിക്കുമെന്നാണ് വിവരം. വിഷ്ണുപ്രിയക്ക് അന്തിമോപചാരം അർപ്പിക്കാൻ നൂറുകണക്കിന് ആളുകളാണ് വീട്ടിലേക്ക് എത്തുന്നത്.
ഇന്നലെ ഉച്ചയ്ക്കായിരുന്നു കണ്ണൂരിലെ പാനൂരിൽ അരുംകൊല നടന്നത്. കിടപ്പുമുറിയിൽ കഴുത്തറുത്തനിലയിലായിരുന്നു മൃതദേഹം കിടന്നിരുന്നത്. പെൺകുട്ടിയുടെ കൈകളിലും കഴുത്തിലും മാരകമായ മുറിവുകളുണ്ടെന്നാണ് റിപ്പോർട്ടുകൾ. കഴുത്തിലെയുംകൈയ്യിലേയും ഞരമ്പ് മുറിച്ചാണ് കൊലപാതകമെന്നാണ് പോലീസ് പറയുന്നത്. ഒരു സ്വകാര്യ ലാബിലെ ജീവനക്കാരിയായ വിഷ്ണുപ്രിയ സംഭവദിവസം ജോലിക്ക് പോയിരുന്നില്ല. അച്ഛന് വിദേശത്താണ്. അമ്മയും മകളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.’സംഭവസമയം വിഷ്ണുപ്രിയയുടെ അമ്മ അടക്കമുള്ളവർ അടുത്തിടെ മരണം നടന്ന സമീപത്തെ വീട്ടിലായിരുന്നു. ഉച്ചയ്ക്ക് 12 മണിയോടെ ഇവിടെ എത്തിയ ബന്ധുവായ സ്ത്രീയാണ് മൃതദേഹം ആദ്യം കണ്ടത്.
ഏറെനാളായി ശ്യാംജിത്തും വിഷ്ണുപ്രിയയും സൗഹൃദത്തിലായിരുന്നു. താൻ വിഷ്ണുപ്രിയയുമായി പ്രണയത്തിലായിരുന്നുവെന്നാണ് പൊലീസിന് ഇയാൾ നൽകിയ മൊഴി. എന്നാൽ മറ്റൊരാളുമായി വിഷ്ണുപ്രിയയ്ക്ക് ബന്ധമുണ്ടെന്ന് ഇയാൾ സംശയിച്ചു. രണ്ടു മാസം മുമ്പാണ് ഇത്തരം സൂചനയകൾ ശ്യാംജിത്തിന് കിട്ടിയതെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു. ആദ്യം ആ യുവാവിനെ കൊല്ലാനാണ് പദ്ധതിയിട്ടത്. പിന്നീട് അത് മാറി വിഷ്ണു പ്രിയയെ കൊല്ലാൻ തീരുമാനിക്കുകയായിരുന്നുവെന്നും ഇയാൾ പൊലീസിനോട് സമ്മതിച്ചു.
"രാഷ്ട്രത്തിന്റെ ഇരുകണ്ണുകളാണ് ദേശീയതയും ദൈവീകതയും" എന്ന അടിയുറച്ച പ്രഖ്യാപനത്തിലൂടെ തമിഴ്നാട്ടിൽ ദേശസ്നേഹത്തിന്റെ അഗ്നിപടർത്തിയ മഹത് വ്യക്തിത്വമാണ് പസുംപൊൻ അയ്യാ മുത്തുരാമലിംഗ…
ഇന്ത്യയുടെ ബഹിരാകാശ ചരിത്രത്തിൽ നിർണായകമായ മറ്റൊരു അധ്യായത്തിന് ഇന്ന് രാത്രി ശ്രീഹരിക്കോട്ട സാക്ഷിയാകും. ഇന്ത്യയുടെ സ്വന്തം ഉപഗ്രഹ നാവിഗേഷൻ സംവിധാനമായ…
ഇന്ത്യൻ രാഷ്ട്രീയത്തിൽ വാക്കുകൾക്ക് വലിയ പ്രാധാന്യമുണ്ട്. പ്രത്യേകിച്ച് ദേശീയതലത്തിലുള്ള നേതാക്കൾ പൊതുവേദികളിലും സമൂഹമാധ്യമങ്ങളിലും നടത്തുന്ന പരാമർശങ്ങൾ വലിയ ചർച്ചകൾക്ക് വഴിവെക്കാറുണ്ട്.…
പെൻഷൻകാർക്ക് അവകാശപ്പെട്ട 2021 ജനുവരി മുതലുള്ള തടഞ്ഞുവെച്ച ക്ഷാമശ്വാസം അനുവദിക്കുക, പെൻഷൻ പരിഷ്കരണ നടപടികൾ ആരംഭിക്കുക, മെഡിസെപ്പ് പദ്ധതിയിലെ അപാകതകൾ…
മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യംവിട്ടതിന്റെ ദൃശ്യങ്ങളുമായി ബന്ധമുണ്ടെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട മുൻ വ്യോമസേനാ ഉദ്യോഗസ്ഥൻ കെ.എം. തഹ്സിഫ്…
സമാജ്വാദി പാർട്ടി നേതാവും ഉത്തർപ്രദേശ് മുൻ മന്ത്രിയുമായ അസം ഖാനുമായി ബന്ധപ്പെട്ട മൊഹമ്മദ് അലി ജൗഹർ സർവകലാശാലയുടെ ഭൂമിയും കെട്ടിടങ്ങളും…