തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖത്തെ ട്രയൽ റണ്ണിന്റെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന്. രാവിലെ പത്ത് മണിക്ക് വിഴിഞ്ഞം തുറമുഖത്ത് നടക്കുന്ന ചടങ്ങിൽ സാൻ ഫെർണാണ്ടോ കപ്പലിനെയും കപ്പലിന്റെ ക്യാപ്റ്റനെയും മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിക്കും. കേന്ദ്ര തുറമുഖ വകുപ്പ് മന്ത്രി സർബാനന്ദ സോനോവാൾ ചടങ്ങിൽ മുഖ്യാതിഥിയാകും. അദാനി ഗ്രൂപ്പിന് വേണ്ടി അദാനി പോർട്ട് പ്രൈവറ്റ് ലിമിറ്റഡിന്റെ ചെയർമാൻ കരൺ അദാനിയും ചടങ്ങിന്റെ ഭാഗമാകും.
ചടങ്ങുകൾ പൂർത്തിയായ ശേഷം ബാക്കിയുള്ള കണ്ടെയ്‌നറുകൾ കൂടി തുറമുഖത്ത് ഇറക്കും. ശേഷം കപ്പൽ തുറമുഖത്ത് നിന്നും തിരിയ്ക്കും. ഇവിടെ നിന്നും കൊളംബോ തീരത്തേയ്ക്കാണ് കപ്പലിന്റെ യാത്ര. വൈകിട്ട് മൂന്ന് മണിയോടെ സാൻഫെർണാണ്ടോ കൊളംബോ തീരത്തെത്തും.
അതേസമയം, ഇന്നലെ രാവിലെയോടെയാണ് സാൻഫെർണാണ്ടോ വിഴിഞ്ഞത്ത് എത്തിയത്. വാട്ടർ സല്യൂട്ട് നൽകിയാണ് കപ്പലിനെ സ്വീകരിച്ചത്. ഇതിന് പിന്നാലെ ക്ലിയറൻസ് നടപടികൾ പൂർത്തിയാക്കിയ ശേഷം ചരക്കുകൾ ഇറക്കുകയായിരുന്നു. രണ്ടായിരത്തോളം കണ്ടെയ്‌നറുകൾ ആയിരുന്നു തീരത്ത് ഇറക്കിയത്. ഇവയിൽ ഭൂരിഭാഗം കണ്ടെയ്‌നറുകളിലും തുറമുഖ നിർമ്മാണത്തിനുള്ള സാമഗ്രികൾ ആണ്.
എന്നാൽ, വിഴിഞ്ഞം തുറമുഖത്തിന്റെ പേരിൽ രാഷ്ട്രീയ പോരും കനക്കുകയാണ്. ഉദ്ഘാടന പരിപാടിയിലേക്ക് സർക്കാർ പ്രതിപക്ഷ നേതാവിനെ ക്ഷണിച്ചിട്ടില്ല. ഇതിൽ വലിയ എതിർപ്പാണ് യുഡിഎഫിന്റെ ഭാഗത്ത് നിന്നും ഉള്ളത്. വിഴിഞ്ഞം പദ്ധതി കൊണ്ടുവന്നത് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയാണ്. എന്നാൽ പദ്ധതി പൂർത്തിയായപ്പോൾ ക്രെഡിറ്റ് സംസ്ഥാന സർക്കാർ ഏറ്റെടുത്ത് യുഡിഎഫിനെ പൂർണമായും അവഗണിച്ചുവെന്നാണ് ആക്ഷേപം.
രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾ തള്ളി അഭിപ്രായ സർവ്വേ ! ഇന്ത്യയുടെ തെരഞ്ഞെടുപ്പ് സംവിധാനങ്ങളിൽ ജനങ്ങൾക്ക് വിശ്വാസം ! PEOPLE OF…
കടുത്ത സാമ്പത്തിക പ്രതിസന്ധിയും റെക്കോർഡ് പണപ്പെരുപ്പവും മൂലം ഇറാനിൽ വ്യാപക പ്രതിഷേധങ്ങൾ ശക്തമാകുന്നു. മുല്ല ഭരണകൂടത്തിനെതിരെ തെരുവിലിറങ്ങിയ ജനങ്ങൾ രാജവംശം…
അനുദിനം പുതിയ വിവരങ്ങൾ മാദ്ധ്യമങ്ങളിലൂടെ പുറത്തു വരുന്ന ശബരിമല സ്വർണ്ണക്കൊള്ള സംബന്ധിച്ച പുതിയ വിവരങ്ങൾ അന്വേഷണത്തിലും , സ്വർണ്ണക്കൊള്ളയുടെ വ്യാപ്തിയിലേക്ക്,…
ആദ്യം പറഞ്ഞ ആരോപണങ്ങളിൽ നിന്ന് രമേശ് ചെന്നിത്തല പിന്മാറി ! സോണിയ ഗാന്ധിയുടെ ബന്ധുവിന് വിഗ്രഹകള്ളക്കടത്ത് സ്ഥാപനമുണ്ട് ! അന്വേഷണം…
ശാസ്തമംഗലം കൗൺസിലർ ആർ. ശ്രീലേഖയ്‌ക്കെതിരെ കള്ളക്കേസ് . എംഎൽഎ വി.കെ. പ്രശാന്തിന്റെ ഓഫീസ് കയ്യേറിയെന്ന പേരിലാണ് കേസ്. ഇതിന് പിന്നാലെ,…
പുതുവത്സരത്തലേന്നു 105 കോടി രൂപയ്ക്കു മുകളിൽ മദ്യം കുടിച്ചു വറ്റിച്ച മലയാളിയെ തേടി പുതിയൊരു ബ്രാൻഡ് മദ്യം കൂടി എത്തുന്നു…